ഇൻക്രെഡിബിൾ ഇന്ത്യയോ അതോ ക്രിയേറ്റീവ് ഇന്ത്യയോ?
'ഡ്രൈവ് സ്ലോ', 'ഡോന്റ് ഡ്രിങ്ക് ആന്റ് ഡ്രൈവ് ' എന്നീ റോഡ് സൈനുകൾ നിങ്ങൾ പതിവായി കാണുന്നതാണ്. റോഡിൽ സുരക്ഷപാലിക്കാനായി എത്ര സൈൻ ബോർഡ് വെച്ചാലും നമ്മുടെ ഇന്ത്യക്കാർക്ക് അത് ബാധകമല്ല എന്ന മട്ടാണ്. അപ്പോൾ പിന്നെ വ്യത്യസ്തമായ ചില സൈൻ ബോർഡുകൾ വച്ചാൽ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ മാത്രമല്ല അവരിൽ ചില ചലനങ്ങൾ ഉണ്ടാക്കാനും കഴിയും.
റോഡിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാര്
അത്തരത്തിൽ ആളുകളെ അവബോധരാക്കുന്ന ചില രസികൻ സൈൻ ബോർഡുകളാണിവിടെ പരിചയപ്പെടുത്തുന്നത്. പതിവ് ബോറിംഗ് സൈൻ ബോർഡുകൾക്ക് പകരമായി നിങ്ങൾക്ക് നല്ല സന്ദേശങ്ങൾ കൈമാറുന്ന ഇത്തരം സൃഷ്ടികൾക്ക് പിന്നിൽ ആരായിരിക്കാം? എന്തോക്കെയായാലും ഹിമാലയൻ മേഖലയിലാണ് ഈ വേറിട്ട സൈൻ ബോർഡുകൾ കൂടുതലായും കണ്ടുവരുന്നത്. ഒരു ഹിമാലയൻ യാത്രയ്ക്കൊപ്പം വായിച്ചു രസിക്കുകയുമാകാം.

വളവുകൾ ആസ്വദിച്ച് പതുക്കെ പോയാലും

റോഡിൽ സുരക്ഷ പാലിച്ചാൽ വീട്ടിൽ സേഫായി എത്താം അത്രയെ ഉദ്ദേശിച്ചുള്ളൂ

ഇത് ഗൗരവമായി എടുക്കേണ്ട നല്ലോരു ആശയമാണ്

റം പവറിൽ ഓടിക്കാതെ ഹോസ് പവറിൽ ഓടിക്കൂ!

വിസ്കിക്ക് ശേഷം ഡ്രൈവിംഗ് റിസ്കിയാകാം, ക്യാപ്ഷൻ കൊള്ളാം.

അതെ വളരെ ശരിയാണ്. സ്പീഡ് ത്രില്ല് തന്നെയാണ് കൊണ്ടെത്തിക്കുന്നതോ?

ഒരു സൗഹൃദപരമായ സമീപനത്തിലൂടെ കാര്യമുണർത്തിച്ചിരിക്കുന്നു

ഒരാളുടെ ജീവനും സമയവും വിലപ്പെട്ടതാണെന്ന് ഓർമ്മിപ്പിക്കുന്നു

റോഡിൽ കണ്ണും മനസ്സും ഒരേ സമയം തുറന്ന് പ്രവർത്തിക്കട്ടെ

ആശുപത്രി ജീവിതം മടുപ്പാണെങ്കിൽ അപകടങ്ങൾ ഇല്ലാതാക്കൂ

വളരെ നല്ലോരു സന്ദേശം. വീട്ടിൽ നിങ്ങൾക്കായി കാത്തിരിക്കുന്നവർ ഉണ്ടെന്നുള്ള കാര്യം ഓർമ്മയിലിരിക്കട്ടെ

ജീവിതം ഒന്നേയുള്ളൂ കാത്തു സൂക്ഷിക്കൂ

അശ്രദ്ധമൂലം അപകടങ്ങൾ ക്ഷണിച്ച് വരുത്തരുത്

പറക്കാതെ പതുക്കെ പോകൂ സഹോദരാ

സുരക്ഷതിമായ ഡ്രൈവിംഗിന് ഇതോക്കെ പാടെ ഒഴിവാക്കൂ

ഇത് വാലിയാണ് റാലിയല്ല. വേഗതക്കുറയ്ക്കൂ എന്നോർമ്മിപ്പിക്കുന്നു

നിങ്ങളുടെ പേരിന് മുമ്പിൽ മിസ്റ്റർ അതോ ലേറ്റ് എന്നാണോ ചേർക്കേണ്ടതെന്ന് നിങ്ങൾക്ക് തീരുമാനിക്കാം

ഭാര്യയെ സ്നേഹിക്കുന്നുണ്ടെങ്കിൽ സ്പീഡിനെ ഡിവോഴ്സ് ചെയ്യൂ

സ്ത്രീകളെ ഇത് നിങ്ങൾക്ക് ഉള്ളതാണ്

ചുരുങ്ങിയ ആയുസെ മനുഷ്യനുള്ളൂ എന്ന് സാരം

ജീവിച്ചിരിക്കുമ്പോൾ ചൂട് ചായയും കടിയും ആസ്വദിക്കൂ. സ്വർഗത്തിൽ ഇതൊന്നും കിട്ടുകയില്ലന്നെ !

വളരെ അർത്ഥവത്തായുള്ള വാക്കുകൾ

ആസ്വദിച്ച് കൊണ്ടുള്ള ഡ്രൈവിംഗ് ആകട്ടെ നിങ്ങളുടേത്

വളരെ സത്യം.

ഡ്രൈവിംഗിനിടെ സദാസമയം ഉണർന്നിരിക്കൂ

വേഗത ജീവിതമാകുന്ന നാട മുറിക്കുന്ന കത്തിയാണെന്ന് ഓർമയിരിക്കട്ടെ

നന്നായിട്ടുണ്ട്, താമാശാ രൂപത്തിൽ സമർത്ഥിച്ചിരിക്കുന്നു.

വേഗത കൂറച്ചോടിക്കാനുള്ള സൈൻ ബോർഡാണ്. ഏതൊക്കെ തരത്തിലാണ് വേഗത കുറയ്ക്കാൻ ഒരാളോട് ആവശ്യപ്പെടേണ്ടത്?

ആർക്കും തടസമാകാത്ത തരത്തിൽ ഓടിക്കൂ

വീണ്ടും വേഗത കുറയ്ക്കണമെന്ന് ഓർമ്മിപ്പിച്ച് കൊണ്ട് മറ്റോരു ക്യാപ്ഷൻ

ലോകത്തിലെ ഭ്രാന്തന്‍ പാതകളിലൂടെ
ഇന്ത്യയിലെ 9 റോഡ് അത്ഭുതങ്ങള്‍


Click it and Unblock the Notifications








