പറന്നിറങ്ങിയത് 21 വിമാനങ്ങൾ; ജി20 ഉച്ചക്കോടിയിൽ രാഷ്ട്രത്തലവൻമാർ എത്തി

രാജ്യത്തെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം ഇന്നലെ വിവിഐപി വിമാനങ്ങൾ പറന്നും പൊങ്ങിയും വലിയ തിരക്കിലായിരുന്നു. 21 വിമാനങ്ങളാണ് വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. ഇതിൽ പ്രധാനമായത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ എയർഫോഴ്സ് വൺ ആണ്. 12 വിമാനങ്ങളാണ് ഇന്നലെ 5 മണിക്ക് ശേഷം പറന്നിറങ്ങിയത്. ആദ്യമായിട്ടാണ് ഇത്രയധികം വിവിഐപി വിമാനങ്ങൾ പറന്നിറങ്ങിയത്.

വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലായിരുന്നു വിമാനങ്ങൾ കൂടുതലും ലാൻഡ് ചെയ്തതിരിക്കുന്നത്. സുരക്ഷാ ആവശ്യത്തിനും മറ്റുമായി ഒട്ടേറെ വിമാനങ്ങളും പല രാജ്യങ്ങളിൽ നിന്നും ഡൽഹിയിൽ എത്തിയിട്ടുണ്ട്. എന്നാൽ വിമാനത്താവളത്തിൻ്റെ മറ്റ് പ്രവർത്തനത്തെ കാര്യമായി ബാധിക്കാത്ത തരത്തിലുളളതായിരുന്നു ക്രമീകരണം. മൊറീഷ്യസ്‍, യൂറോപ്യൻ യൂണിയൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ തലവന്മാർ മാത്രമാണ് രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങിയത്.

പറന്നിറങ്ങിയത് 21 വിമാനങ്ങൾ; ജി20 ഉച്ചക്കോടിയിൽ രാഷ്ട്രത്തലവൻമാർ എത്തി

ഇത്രയും വിവിഐപി വിമാനങ്ങൾ പറന്നിറങ്ങുന്നത് കൊണ്ട് തന്നെ മറ്റുളള വിമാന സർവീസുകളോട് തങ്ങളുടെ 25 ശതമാനത്തോളം സർവീസുകൾ കുറയ്ക്കണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും നിർദേശമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിവിഐപികൾ തിരിച്ചു പോകുന്നത് വരെ ഈ നിയന്ത്രണം ബാധകമായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ പ്രവർത്തനം നിർത്തിയത് കൊണ്ട് 220 പാർക്കിങ്ങ് സ്ലോട്ടുകളുണ്ടെങ്കിലും അൻപതോളം സ്ലോട്ടുകളിൽ ഗോ ഫസ്റ്റിൻ്റെ വിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് പാർക്കിങ്ങ് സ്ലോട്ടുകൾക്ക് വലിയ ഡിമാൻ്റായിരുന്നു.വമ്പന്‍ കസ്റ്റമൈസേഷന് വിധേയമായ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലാണ് ജോ ബൈഡന്‍ ഇന്ത്യയില്‍ എത്തിയത്. നേരത്തെ യുഎസ് പ്രസിഡന്റ് സഞ്ചരിക്കുന്ന എയര്‍ഫോഴ്‌സ് വിമാനത്തെ എയര്‍ ഫോഴ്‌സ് വണ്‍ എന്നായിരുന്നു വിളിച്ചിരുന്നത്.

പറന്നിറങ്ങിയത് 21 വിമാനങ്ങൾ; ജി20 ഉച്ചക്കോടിയിൽ രാഷ്ട്രത്തലവൻമാർ എത്തി

എന്നാല്‍ ഇപ്പോള്‍ 28000, 29000 എന്നീ ടെയില്‍ കോഡുകളുള്ള രണ്ട് ബോയിംഗ് 747-200B സീരീസ് വിമാനങ്ങളാണ് എയര്‍ഫോഴ്സ് വണ്ണില്‍ ഉള്‍പ്പെടുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ വിമാനത്തെ കുറിച്ച് പറയുമ്പോള്‍ ഇതിന്റെ ഉയരം അറിയുമ്പോള്‍ തന്നെ നമ്മള്‍ മൂക്കത്ത് വിരല്‍ വെക്കും. 63 അടിയാണ് ഈ വിമാനത്തിന്റെ ഉയരം. അതായത്. ഏകദേശം ഒരു 6 നില കെട്ടിടത്തിന്റെ ഉയരത്തിന് തുല്യമാണിത്. ഇതിന് 232 അടി നീളം വരും. 195 അടിയാണ് ഈ വിമാനത്തിന്റെ ചിറകുകളുടെ നീളം.

എയര്‍ഫോഴ്‌സ് വണിനൊപ്പം ഇന്ത്യയിലെത്തുന്ന ബൈഡന് സഞ്ചരിക്കുന്നതിനായി ഔദ്യോഗിക വാഹനമായ 'ദി ബീസ്റ്റ്' കാര്‍ഗോ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും. ഓരോ തവണ വിദേശ സന്ദര്‍ശനം നടത്തുമ്പോഴും അവിടങ്ങളിലെ മറ്റ് വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പകരം ഈ കസ്റ്റമൈസ്ഡ് കാര്‍ യുഎസില്‍ നിന്ന് കയറ്റി അയച്ച് ഉപയോഗിക്കുകയാണ് യുഎസ് പ്രസിഡന്റ് ചെയ്യാറുള്ളത്.

അസാധാരണമായ സുരക്ഷാ ഫീച്ചറുകളാണ് കാഡിലാക് വണിന്റെ ഏറ്റവും പുതിയ ആവര്‍ത്തനമായ ഈ കവചിത ലിമോസിന്‍ മോഡലിനെ മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ബോംബ് ആക്രമണങ്ങളെപ്പോലും അതിജീവിക്കുന്ന തരത്തിലാണ് കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാത്രിയിലെയും പകല്‍ സമയത്തെയും പ്രസിഡന്റിന്റെ യാത്രകള്‍ സുരക്ഷിതമാക്കാന്‍ തക്കവണ്ണം അതീവ സുരക്ഷ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഈ കസ്റ്റമൈസ്ഡ് കാറിന്റെ നിര്‍മാണം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന അതിഥികൾക്കായി ഇന്ത്യൻ സർക്കാർ ഇതിനകം പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്, ജർമ്മനിയിൽ നിന്ന് 50 ഓളം ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് (എൽഎച്ച്ഡി) ബുള്ളറ്റ് പ്രൂഫ് ഓഡി കാറുകൾ വിദേശകാര്യ മന്ത്രാലയം (എംഇഎ) വാങ്ങിയതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് സെഡാന്റെ പഴയ പതിപ്പ് 2017 ൽ ഇന്ത്യയിൽ അവതരിപ്പിച്ചത് 9 കോടിയിലധികം വിലയിലായിരുന്നു, പുതിയ മോഡലുകൾക്ക് അതിനേക്കാൾ കൂടുതൽ വില പ്രതീക്ഷിക്കാം.

സബ്‌സിഡി നിരക്കിൽ ജർമ്മനിയിൽ നിന്ന് ഇന്ത്യൻ സർക്കാർ ബുള്ളറ്റ് പ്രൂഫ് കാറുകൾ ഇറക്കുമതി ചെയ്താലും 400 കോടി രൂപയോളം ചിലവ് വരും. G20 അംഗങ്ങളിൽ, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, യുകെ എന്നിവ മാത്രമാണ് RHD വാഹനങ്ങൾ ഉപയോഗിക്കുന്നത്. ഔഡി, ബെന്റ്‌ലി, ബിഎംഡബ്ല്യു, മെർസിഡീസ് എന്നിവ പോലെ, പല മുൻനിര ആഡംബര ബ്രാൻഡുകളും ഫാക്ടറിയിൽ നിന്ന് നേരിട്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ നിർമിക്കുന്നവരിൽ മുൻപൻമാർ.

ബുളളറ്റ് പ്രൂഫ് വാഹനങ്ങൾക്ക് വിലയും കൂടുതലായിരിക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ബുള്ളറ്റ് പ്രൂഫിംഗിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് വിലയെ ബാധിക്കുന്ന മറ്റൊരു ഘടകം; ഇത് അടിസ്ഥാന സംയുക്തങ്ങൾ മുതൽ കെവ്‌ലറും ബാലിസ്റ്റിക് നൈലോണും വരെയാകാം. ഓരോ തരത്തിലുള്ള മെറ്റീരിയലിനും വ്യത്യസ്തമായ ആപ്ലിക്കേഷനും പരിരക്ഷിക്കാനുള്ള കഴിവും ഉണ്ട്.

More from DriveSpark

Article Published On: Saturday, September 9, 2023, 14:54 [IST]
English summary
G20 summit vvip flights parking indira gandhi international airport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X