450 കോടി ബജറ്റില്‍ വന്ന 'ബ്രഹ്‌മാണ്ഡ ദുരന്ത' പടത്തിലെ നായിക! നിര്‍മാതാവ് കരയുമ്പോള്‍ കറങ്ങുന്നത് ബെന്‍സില്‍
ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ക്ക് പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡ് ആണ് മെര്‍സിഡീസ് ബെന്‍സ്. ഓരോ മാസവും ഒരു സെലിബ്രിറ്റിയെങ്കിലും ജര്‍മന്‍ ബ്രാന്‍ഡിന്റെ കാര്‍ വാങ്ങുന്നു. മെര്‍സിഡീസിന്റെ കാറുകള്‍ ഗരാജിന് അലങ്കാരമായാണ് പലരും കരുതുന്നത്. റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടിയാണ് മെയ്ബാക്കുകള്‍. രാജ്യത്തെ സമ്പന്നരായ സെലിബ്രിറ്റികള്‍ക്കിടയില്‍ ഇതിന് വലിയ ഫാന്‍സുണ്ട്. നിലവില്‍ ഇന്ത്യയിലെ പണക്കാര്‍ക്കിടയിലെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് മെര്‍സിഡീസ് മെയ്ബാക്ക് എസ്-ക്ലാസ്. ഈ ആഡംബര ലിമോസിന്റെ പ്രാരംഭ വില തന്നെ 2.77 കോടി രൂപയാണ്. റേഞ്ച് ടോപിംഗ് വേരിയന്റ് സ്വന്തമാക്കാന്‍ 3.48 കോടി രൂപ മുടക്കണം. എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണ്.
ഓണ്‍-റോഡ് വില കണക്കാക്കിയാല്‍, എന്‍ട്രി ലെവല്‍ വേരിയന്റിന് 3.47 കോടി രൂപയും ടോപ്പ് വേരിയന്റിന് 4.35 കോടി രൂപയുമാണ് വില. ഇത്രയും വിലകൂടിയ കാറില്‍ യാത്ര ചെയ്യുന്ന ഒരു പ്രശസ്ത നടിയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറെ പ്രതീക്ഷയോടെ വന്ന തെന്നിന്ത്യന്‍ പടം ബോക്‌സ്ഓഫീസില്‍ കൂപ്പുകുത്തി നില്‍ക്കുന്ന അവസ്ഥയില്‍ വില കൂടിയ കാറില്‍ കറങ്ങുന്ന നായിക ശ്രദ്ധിക്കപ്പെടുകയാണ്. അത് ആരാണെന്ന് നോക്കാം.

മസാജ്, മെമ്മറി ഫംഗ്ഷനുള്ള സീറ്റുകള്‍, 3D ഡ്രൈവര്‍ ഡിസ്‌പ്ലേ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, പനോരമിക് സണ്‍റൂഫ്, മുന്നിലും പിന്നിലും വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജറുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ലെതറില്‍ പൊതിഞ്ഞ മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകള്‍ മെര്‍സിഡീസ് മെയ്ബാക്ക് എസ്-ക്ലാസ് ആഡംബര ലിമോസിനില്‍ സജ്ജീകരിച്ചിരിക്കുന്നു.
രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഈ കാര്‍ വാഗ്ദാനം ചെയ്യുന്നത്. 4.0 ലിറ്റര്‍, 6.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. പെര്‍ഋഫാമന്‍സ് വശം നോക്കുമ്പോള്‍ ലക്ഷ്വറി ലിമോസിന്‍ വെറും 4.8 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കുന്നു. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. മികച്ച യാത്രാസുഖം സമ്മാനിക്കാനായി AIRMATIC എയര്‍ സസ്‌പെന്‍ഷന്‍ ഇതിന് മെര്‍സിഡീസ് നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ ഈ ആഡംബര കാറില്‍ പ്രശസ്ത നടി കിയാര അദ്വാനി യാത്ര ചെയ്യുന്ന യൂട്യൂബ് വീഡിയോ ശ്രദ്ധിക്കപ്പെടുകയാണ്. മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മെര്‍സിഡീസ് മെയ്ബാക്ക് എസ്-ക്ലാസ് കാറില്‍ മടങ്ങുമ്പോള്‍ എടുത്തതാണ് ഈ വൈറല്‍ വീയോ. ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ നമ്മള്‍ കാണുന്നത് കിയാര അദ്വാനിയുടെ സ്വന്തം കാറാണ്. 2023-ലാണ് നടി ഈ കാര്‍ വാങ്ങിയത്.
മെര്‍സിഡീസ് മെയ്ബാക്ക് എസ്-ക്ലാസിന്റെ എന്‍ട്രി ലെവല്‍ വേരിയന്റാണ് താരസുന്ദരി ഗരാജിലെത്തിച്ചത്. എന്‍ട്രി ലെവല്‍ വേരിയന്റാണെങ്കിലും ഇതിന്റെ വില 3.47 കോടി രൂപയാണെന്നത് മറക്കരുത്. മെയ്ബാക്കിന് പുറമെ മെര്‍സിഡീസ്-ബെന്‍സ് ഇ-ക്ലാസ്, ഔഡി A8L, ബിഎംഡബ്ല്യു 530d, ബിഎംഡബ്ല്യു X5 എന്നിവയുള്‍പ്പെടെ വിലകൂടിയ കാറുകളും കിയാര അദ്വാനിയുടെ പക്കലുണ്ട്.

നടിയെ കുറിച്ച് പറയുമ്പോള്‍ അവര്‍ പ്രധാനമായും ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് അഭിനയിച്ചത്. എം.എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്റെ ഭാര്യയുടെ റോളജല്‍ നടി ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ 'െലസ്റ്റ് സ്‌റ്റോറിസ്' എന്ന നെറ്റ്ഫ്‌ലിക്‌സ് സീരിസിലെ പ്രകടനത്തിലൂടെയും കൈയ്യടി നേടി. 2018-ല്‍ മഹേഷ് ബാബുവിന്റെ ഭരത് അനെ നേനു എന്ന ചിത്രത്തിലൂടെ ടോളിവുഡില്‍ എത്തി.
പിന്നീട് കബീര്‍ സിംഗ്, ഗുഡ് ന്യൂസ്ഭൂല്‍ ഭൂലയ്യ 2 എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ കിയാരക്ക് എന്നാല്‍ ഇപ്പോള്‍ അത്ര നല്ല സമയമല്ല. രാംചരണിനെ നായകനും കിയാരയെ നായികയുമാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചര്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളില്‍ ഒന്നായി മാറുകയാണ്. 450 കോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങിയ സിനിമ 10 ദിവസത്തെ തീയറ്റര്‍ റണ്ണില്‍ 125.30 കോടി രൂപ മാത്രമാണ് നേടിയത്.
ആഗോള കളക്ഷന്‍ 200 കോടിക്ക് താഴെ പ്രതീക്ഷിക്കുന്ന ചിത്രം ബോക്‌സ്ഓഫീസിലെ ഏറ്റവും വലിയ ഫേ്‌ലാപ്പ് ചിത്രങ്ങളില്‍ ഒന്നായി മാറാന്‍ പോകുകയാണ്. സംവിധായകന്‍ ശങ്കറിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയ ചിത്രമാണിത്. ഏതായാലും യാഷ് നായകനായി എത്തുന്ന ടോക്‌സിക്, യാഷ് രാജ് ഫിലിംസ് സ്‌പൈ യൂണിവേഴ്‌സിലെ വാര്‍ 2 എന്നീ ചിത്രങ്ങളിലൂടെ കിയാര ഉജ്വല തിരിച്ച് വരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








