ട്രെയിന്‍ എഞ്ചിന്‍ 'ചാക്കിലാക്കി' മോഷ്ടിച്ചു...കാറിൽ ഒരു കണ്ണ് വെക്കുന്നത് നല്ലതാ...
മോഷണങ്ങളും കുറ്റകൃത്യങ്ങളും ഇടക്കിടെ അരങ്ങേറുന്ന ഒരു സംസ്ഥാനമാണ് ബിഹാര്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജെസിബി ഉള്‍പ്പെടെയുള്ള വാഹനങ്ങളുമായി ഒരു സംഘം റെയില്‍വേ പാലം പട്ടാപ്പകല്‍ മോഷ്ടിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ സമാനമായ മറ്റൊരു സംഭവം കൂടി സംസ്ഥാനത്ത നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ ഇവിടെ ഒരു സംഘം മോഷ്ടാക്കള്‍ ഒരു ട്രെയിന്‍ എഞ്ചിനാണ് 'ചാക്കിലാക്കി' മോഷ്ടിച്ചത്. ഒരു ട്രെയിന്‍ എഞ്ചിന്‍ എങ്ങിനെയാണ് ഒരു ചാക്കിലാക്കി മോഷ്ടിച്ച് കൊണ്ട് പോകാന്‍ കഴിയുകയെന്നാകും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. അതായത് മോഷ്ടാക്കള്‍ സംഘമായി വന്ന് ലോക്കോമോട്ടീവ് പൂര്‍ണമായും പൊളിച്ച് സ്‌പെയര്‍ പാര്‍ട്‌സ് ആക്കി ചാക്കില്‍ കെട്ടി കടത്തുകയായിരുന്നു. ബറൗനിയിലെ ഗര്‍ഹാര യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ഡീസല്‍ ട്രെയിന്‍ എഞ്ചിനാണ് മോഷ്ടിച്ചത്.

മോഷ്ടാക്കള്‍ ഒരു ട്രെയിന്‍ കവര്‍ച്ച ചെയ്യാന്‍ ആഗ്രഹിച്ചാല്‍ തന്നെ അത് കാറോ ബൈക്കോ ബസോ മോഷ്ടിക്കും പോലെ അത്ര എളുപ്പമല്ല. കാരണം ട്രെയിൻ എന്നത് മറ്റ് വാഹനങ്ങള്‍ പോലെ റോഡില്‍ ഓടിക്കാൻ പറ്റുന്ന ഒന്നല്ല. ട്രെയിന്‍ റെയില്‍ ട്രാക്കുകളിലൂടെ മാത്രമേ ഓടിക്കാന്‍ കഴിയൂ. എന്നാല്‍ ട്രാക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം മുഴുവന്‍ റെയില്‍വേയുടെ നിയന്ത്രണത്തിലായിരിക്കും. അതുകൊണ്ടാണ് ഈ മോഷ്ടാക്കളുടെ സംഘം ട്രെയിന്‍ വേര്‍പെടുത്തി മോഷ്ടിച്ചിരിക്കുന്നത്.
ഇത് മാത്രമല്ല, അതേ സംഘം ഈ ലോക്കോമോട്ടീവ് മോഷ്ടിച്ചതിന് സമീപത്ത് ഒരു റെയില്‍വേ പാലമുണ്ട്. അതിലെ ചില കോണുകളും പ്രധാനപ്പെട്ട സ്പെയര്‍ പാര്‍ട്സുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നാലെ ഈ മോഷണ സംഘത്തിലെ 3 പേരെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ട്രെയിനിന്റെ എഞ്ചിന്‍ ഭാഗങ്ങള്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി. പിന്നാലെ നടത്തിയ പരിശോധനയില്‍ മുസഫര്‍പൂരിലെ പ്രഭാത് കോളനിയിലെ ഒരു ഗോഡൗണില്‍ 13 ചാക്കിലാക്കിയ നിലയില്‍ കാണാതായ ട്രെയിന്‍ എഞ്ചിന്റെ സ്‌പെയര്‍ പാര്‍ട്സ് കണ്ടെത്തി.
പ്രതികളില്‍ 3 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കവര്‍ച്ചയില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും മുഖ്യ സൂത്രധാരന്മാരെയും വലയിലാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് അന്വേഷണ സംഘം. 'കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യം, യാര്‍ഡിനടുത്ത് ഒരു തുരങ്കം ഞങ്ങള്‍ കണ്ടെത്തി. അതിലൂടെ മോഷ്ടാക്കള്‍ വന്ന് എഞ്ചിന്‍ ഭാഗങ്ങള്‍ മോഷ്ടിക്കുകയും ചാക്കില്‍ കെട്ടി കൊണ്ടുപോകുകയും ചെയ്യും' ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അരാരിയ ജില്ലയിലെ പള്‍ട്ടാനിയ പാലത്തിന്റെ ചില ഇരുമ്പു ഭാഗങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു.
പാലത്തില്‍ മോഷണം നടന്നതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർ മോഷണങ്ങൾ തടയാൻ കോണ്‍സ്റ്റബിളിനെ ഡ്യൂട്ടിക്ക് വിന്യസിക്കുകയും ചെയ്തു. ഇന്നത്തെ കാലത്ത് ട്രെയിന്‍ പോലുള്ള വലിയ വാഹനങ്ങളുടെ സുരക്ഷക്ക് വലിയ സൗകര്യങ്ങള്‍ ഉണ്ടായിട്ടും വാഹന മോഷണം തുടരുന്നു എന്നതാണ് ഈ സംഭവത്തിലൂടെ നാം മനസ്സിലാക്കേണ്ടത്. ഒരു വലിയ ട്രെയിന്‍ എഞ്ചിന്റെ സ്ഥിതി ഇതാണെങ്കില്‍ നിങ്ങള്‍ ഒരു കാര്‍ വാങ്ങിയാല്‍ അത് മോഷ്ടിക്കപ്പെടില്ലെന്ന് എന്താണ് ഉറപ്പ്?.
അതുകൊണ്ടാണ് കാറിലെ സാങ്കേതികവിദ്യകളെ മാത്രം വല്ലാതെ ആശ്രയിക്കാതെ അല്‍പ്പം കൂടി ശ്രദ്ധയും കരുതലും വാഹന ഉടമകളുടെ ഭാഗത്ത് നിന്നും കൂടി ഉണ്ടാകണമെന്ന് പറയുന്നത്. നിങ്ങളുടെ കാര്‍ മോഷ്ടിക്കപ്പെടാതെ കാക്കാന്‍ രാത്രിയില്‍ റോഡിന്റെ വശത്ത് നിര്‍ത്തുന്നതിന് പകരം നിങ്ങളുടെ സ്വകാര്യ സ്ഥലത്തോ പാര്‍ക്കിംഗ് ബേയിലോ കാര്‍ നിര്‍ത്തുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താല്‍ വണ്ടിയില്‍ നമ്മുടെ ഒരു കണ്ണുണ്ടാകുകയും വണ്ടി മോഷ്ടിക്കപ്പെടാനുള്ള സാധ്യത കുറക്കുകയും ചെയ്യും. കാറിന്റെ എല്ലാ ഡോറുകളും പൂട്ടിയിട്ടുണ്ട് എന്ന് ഉറപ്പാക്കുക.
പ്രത്യേകിച്ച് ബോണറ്റിലെയും ബൂട്ട് ഏരിയയിലെയും ഡോറുകള്‍ പൂട്ടിയിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷം മാത്രം വാഹനം ലോക്ക് ചെയ്ത് പോകുക. കാര്‍ മോഷണം തടയാന്‍ ഒരു അലാറം ഘടിപ്പിച്ചിരിക്കുന്നത് കൂടുതല്‍ നന്നാകും. കാരണം നിങ്ങളുടെ കാര്‍ മോഷ്ടിക്കപ്പെട്ടാല്‍ അലാറം ഉപയോഗിച്ച് ഇത് നിങ്ങളെ അറിയിക്കും. ഇതുവഴി മോഷണം തടയാനാകും. ഇതിനായി കാറില്‍ ജിപിഎസ് ഉപകരണം ഘടിപ്പിച്ചാല്‍ മോഷ്ടിക്കപ്പെട്ടാലും കാര്‍ വീണ്ടെടുക്കാന്‍ സാധിക്കും. നിങ്ങളുടെ കാര്‍ സംരക്ഷിക്കേണ്ടത് ഇങ്ങനെയാണ്.
കാറുകള്‍ മോഷ്ടിച്ച് പാര്‍ട്സുകള്‍ക്കായി വിറ്റ സംഭവങ്ങള്‍ ഇന്ന് ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കാറുകള്‍ സ്‌പെയര്‍ പാര്‍ട്‌സുകളാക്കി പൊളിച്ച് വിദേശ മാര്‍ക്കറ്റുകളിലെത്തിക്കുന്ന സംഘങ്ങള്‍ നമ്മുടെ നാട്ടില്‍ സജീവമാണ്. അതിനാല്‍ നമ്മുടെ കാറിന്റെ സുരക്ഷ നമ്മള്‍ തന്നെ ഉറപ്പ് വരുത്തണം. അരാരിയ ജില്ലയിലെ പള്‍ട്ടാനിയ പാലത്തിന്റെ ചില ഇരുമ്പു ഭാഗങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു. പാലത്തില്‍ മോഷണം നടന്നതിന് പിന്നാലെ സുരക്ഷക്കായി പൊലീസ് കോണ്‍സ്റ്റബിളിനെ ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്.


Click it and Unblock the Notifications








