ഗ്ലാസില്‍ ഈ സ്റ്റിക്കറുണ്ടെങ്കില്‍ പറിച്ച് കളയുക! കാര്‍ മോഷ്ടിക്കപ്പെടരുത് എന്നാണെങ്കില്‍

പുതിയ കാര്‍ വാങ്ങിയാല്‍ ഏറെ കാലം പുതുമയോടെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് പലരും. വണ്ടി വാങ്ങി മാസങ്ങള്‍ പിന്നിട്ടാലും ടെമ്പററി നമ്പര്‍ പ്ലേറ്റ് വെച്ച് ഓടുന്നവരും സീറ്റിലെ പ്ലാസ്്റ്റിക് കവര്‍ വരെ ഒഴിവാക്കത്തവരെ വരെ നമുക്ക് കാണാം. ഈ പ്ലാസ്റ്റിക് കവര്‍ ഒഴിവാക്കിയില്ലെങ്കിലുള്ള ഭവിഷത്തുകളെ കുറിച്ച് ഞങ്ങള്‍ നേരത്തെ തന്നെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തില്‍ കാര്‍ വാങ്ങുമ്പോള്‍ നിരുപ്രദവകരമെന്ന് കരുതി നമ്മള്‍ പറിച്ച് കളയാന്‍ മടിക്കുന്ന വേറെയും ചില സംഗതികള്‍ കാറില്‍ ഉണ്ട്. അത്തരത്തില്‍ കാര്‍ ഗ്ലാസില്‍ കാണപ്പെടുന്ന ഒരു സ്റ്റിക്കര്‍ നല്‍കിയേക്കാവുന്ന മുട്ടന്‍ 'പണി'യെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

വര്‍ഷങ്ങളായി കാര്‍ മോഷണം ഇന്ത്യയിലെ മാത്രമല്ല ലോകത്തെ മൊത്തം അലട്ടുന്ന ഒരു പ്രശ്‌നമാണ്. വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് മോഷണവും പെരുകുന്നു. വണ്ടിക്കമ്പനികള്‍ കാര്‍ സുരക്ഷ കൂട്ടാന്‍ ഹൈടെക്് ഫീച്ചറുകള്‍ കൊണ്ടുവരുമ്പോള്‍ അതിനെ പൊളിക്കാന്‍ വേണ്ട വിരുതന്‍മാരും സാങ്കേതികവിദ്യയും തസ്‌കര സംഘത്തിന്റെ പക്കലുണ്ടെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

car theft using barcode stickers on glass

അടുത്തിടെ, ഡല്‍ഹി പൊലീസ് ഹൈ-എന്‍ഡ് കാറുകള്‍ മോഷ്ടിക്കുന്ന ഒരു സംഘത്തെ പിടികൂടിയ വിവരം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവര്‍ വാഹനം മോഷ്ടിക്കുന്ന രീതി കേട്ടാല്‍ കാര്‍ ഉടമകള്‍ ഞെട്ടും. പുതിയ കാറിന്റെ പിന്‍ഭാഗത്തെ ക്വാര്‍ട്ടര്‍ ഗ്ലാസില്‍ നിര്‍മ്മാതാവില്‍ നിന്നുള്ള നിരുപദ്രവകരമായി കാണപ്പെടുന്ന സ്റ്റിക്കറാണ് ഇവിടെ വില്ലന്‍.

സാധാരണയായി വാഹന നിര്‍മാതാക്കള്‍ പുതിയ കാര്‍ നിര്‍മ്മിക്കുമ്പോള്‍ ഫാക്ടറിയില്‍ വെച്ച് വാഹനത്തിന്റെ പിന്‍ഭാഗത്തെ ക്വാര്‍ട്ടര്‍ ഗ്ലാസില്‍ ഒരു ബാര്‍കോഡ് സ്റ്റിക്കര്‍ ഒട്ടിക്കുന്നു. ഇന്‍വെന്ററി എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും തിരിച്ചറിയാനും വേണ്ടിയാണ് ഈ സ്റ്റിക്കര്‍ പതിക്കുന്നത്. ഈ സ്റ്റിക്കറില്‍
വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (VIN), മോഡല്‍, വേരിയന്റ്, എഞ്ചിന്‍ പതിപ്പ്, ഫ്യുവല്‍ ടൈപ്പ്, കളര്‍ ഓപ്ഷന്‍ എന്നിവയടക്കമുള്ള വിവരങ്ങള്‍ സ്റ്റിക്കറില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

car theft using barcode stickers on glass

ഡല്‍ഹിയില്‍ പിടിയിലായ സംഘം പൊലീസിനോട് വെളിപ്പെടുത്തിയ വിവരം അനുസരിച്ച് ഈ സ്റ്റിക്കര്‍ അവരുടെ ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ ഫോട്ടോ എടുത്ത് ദുബായിയിലെ തങ്ങളുടെ സംഘാംഗമായ ഒരാള്‍ക്ക് അയക്കും. മോഷണ സംഘത്തെ സാങ്കേതികമായി സഹായിക്കുന്നയാള്‍ സ്റ്റിക്കറിലെ കോഡുകള്‍ ഉപയോഗിച്ച് കാറിലെ സെക്യൂരിറ്റി സിസ്റ്റം അണ്‍ലോക്ക് ചെയ്യും. ശേഷം ഒരു പുതിയ കോഡ് സൃഷ്ടിച്ച് അത് ഡല്‍ഹിയിലെ സംഘത്തിന് തിരികെ അയക്കുകയാണ് ചെയ്യുന്നതെന്ന് സെന്‍ട്രല്‍ ഡിസിപി നിധി വല്‍സന്‍ പറഞ്ഞു.

പുതിയ കോഡ് ലഭിച്ചുകഴിഞ്ഞാല്‍ ലക്ഷ്യം വെച്ച് കാറിന്റെ അടുക്കലേക്ക് മടങ്ങിയെത്തി വിന്‍ഡോ തകര്‍ത്ത് അകത്ത് കയറും. പ്രത്യേക ജാമറുകള്‍ ഉപയോഗിച്ച് കാറിലെ ജിപിഎസ് ബ്ലോക്ക് ചെയ്യുകയാണ് കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത ശേഷം അവര്‍ ആദ്യം ചെയ്യുക. ശേഷം പ്രത്യേക ഉപകരണം ഉപയോഗിച്ച് പുതിയ കോഡ് റണ്‍ ചെയ്യിച്ച ശേഷം കാര്‍ സ്റ്റാര്‍ട്ടാക്കും. പുതിയ കോഡ് ഉപയോഗിക്കുന്നതിനാല്‍, ഗ്ലാസ് പൊട്ടിക്കുമ്പോള്‍ ഉടമകള്‍ക്ക് സന്ദേശം പോകില്ല.

car theft

ഇത്തരത്തില്‍ സംഘം നിരവധി കാറുകള്‍ കവര്‍ന്നുവെന്നാണ് വിവരം. ഈ ഒരു പ്രശ്‌നം വരാതിരിക്കാന്‍ കാര്‍ ഉടമകള്‍ ചെയ്യേണ്ടത് വാഹനത്തില്‍ നിന്ന് സ്റ്റിക്കര്‍ നീക്കം ചെയ്യുക എന്നതാണ്. സ്റ്റിക്കറിലെ വിഐഎന്‍ നമ്പറും ബാര്‍കോഡും കിട്ടിയാല്‍ സാങ്കേതിക സാമര്‍ത്ഥ്യമുള്ള ഒരാള്‍ക്ക് ശരിയായ ഉപകരണം ഉപയോഗിച്ച്് സെക്യൂരിറ്റി സിസ്റ്റം തകര്‍ത്ത് എളുപ്പത്തില്‍ വാഹനത്തില്‍ കയറാന്‍ സാധിക്കും. അതിനാല്‍ വാഹനം വാങ്ങിയാല്‍ ആദ്യം ഈ സ്റ്റിക്കര്‍ പറിച്ച് ദൂരെ കളയുക.

പിന്നെ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുകയും വേണം. നിങ്ങളുടെ വാഹനം നല്ല വെളിച്ചമുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇതിന് പുറമെ ഗിയര്‍ ലോക്കുകള്‍, സ്റ്റിയറിംഗ് ലോക്കുകള്‍, ഇന്‍ട്രൂഡര്‍ അലാറം എന്നിവ പോലുള്ള ആക്സസറികളും സുരക്ഷയ്ക്കായി കാറില്‍ ഘടിപ്പിക്കാന്‍ ശ്രമിക്കുക. ഈ ആക്‌സസറികള്‍ ഉണ്ടെങ്കില്‍ തസ്‌കരന്‍മാര്‍ക്ക് കാര്‍ തകര്‍ത്താലും എളുപ്പത്തില്‍ അതുമായി കടന്ന് കളയാന്‍ സാധിക്കില്ല.

കാര്‍ മോഷ്ടിക്കുമ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാ പരിപാടികളും തീര്‍ക്കാന്‍ കള്ളന്‍മാര്‍ ശ്രമിക്കും. ഇത്തരം ആക്‌സസറികള്‍ ഉള്ള വാഹനങ്ങള്‍ മോഷ്ടിക്കാന്‍ ധാരാളം സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ പിടിക്കപ്പെടാന്‍ സാധ്യത കൂടുതലായതിനാല്‍ അത്തരം കാറുകള്‍ കള്ളന്‍മാര്‍ ഒഴിവാക്കാറുണ്ട്. നിങ്ങളുടെ കാറിന്റെ പിന്‍ഭാഗത്തെ ക്വാര്‍ട്ടര്‍ ഗ്ലാസില്‍ ഇപ്പോഴും ബാര്‍കോഡ് പതിച്ച സ്റ്റിക്കര്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അത് നീക്കം ചെയ്യുക. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണല്ലോ ചൊല്ല്.

More from DriveSpark

Article Published On: Tuesday, September 2, 2025, 16:21 [IST]
English summary
Gang stealing high end cars using barcode stickers on rear quarter glass busted by delhi police
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X