റൂഫ് തകര്‍ന്ന് വീണിട്ടും ഥാര്‍ നില്‍ക്കുന്ന നില്‍പ്പ്കണ്ടോ? ബില്‍ഡ്ക്വാളിറ്റിയില്‍ മഹീന്ദ്രക്കും എ പ്ലസ്

ജനങ്ങള്‍ സേഫ്റ്റി നോക്കി കാര്‍ വാങ്ങാന്‍ തുടങ്ങിയതോടെ ഇഷ്ട വാഹനങ്ങളുടെ ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സേഫ്റ്റിയുടെ കാര്യത്തില്‍ പലപ്പോഴും കൈയ്യടി നേടുന്നത് ടാറ്റ കാറുകളാണ്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ കാറുകളും നിര്‍മാണ നിലവാരും കാത്തുസൂക്ഷിച്ച് കൈയ്യടി നേടുകയാണ്.

സാധാരണയായി അപകടത്തിന് ശേഷമുള്ള വാഹനങ്ങളുടെ നിലയും അവ ആഘാതം എങ്ങിനെ ആഗിരണം ചെയ്യുന്നു എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് സേഫ്റ്റിയെ വാഴ്ത്തലിയുള്ള വീഡിയോസും വാര്‍ത്തകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഉരുക്ക് കരുത്ത് തെളിയിക്കുന്ന ഒരു മഹീന്ദ്ര ഥാറിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

thar survives garage roof collapse

ഇവിടെ ഥാര്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുള്ള അപകടത്തിലല്ല ബില്‍ഡ് ക്വാളിറ്റി തെളിയിച്ചത്. മറിച്ച് ഗരാജിന്റെ മേല്‍ക്കൂര പൊളിഞ്ഞ് വീണിട്ടും 'പാറ പോലെ' നിന്നാണ് ഥാര്‍ സ്റ്റാറായത്. മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ ഉടമയായ രത്തന്‍ ധില്ലന്‍ ആണ് തന്റെ വാഹനം കടുത്ത പരീക്ഷണത്തിന് വിധേയമായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം.

ഗരാജിന്റെ മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഥാറിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഞെട്ടിക്കുന്ന സംഭവത്തിന് ശേഷം ഥാറിനെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണ് ധില്ലന്‍. മേല്‍ക്കൂര തകര്‍ന്ന അവശിഷ്ടങ്ങള്‍ നാല് ജോലിക്കാരെ വെച്ചാണ് ധില്ലന്‍ വൃത്തിയാക്കിയത്. ഇഷ്ടികയും കോണ്‍ഗ്രീറ്റ് ഭാഗങ്ങളും മുകളിലേക്ക് പതിച്ചിട്ടും ഥാറിന്റെ ഹാര്‍ഡ് ടോപ്പിന് കാര്യമായ പരിക്കേറ്റിട്ടില്ല. ചിത്രങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാകും.

thar survives garage roof collapse

സംഭവ ശേഷം 'ഞാന്‍ എന്റെ ജീവിതം എന്റെ മഹീന്ദ്ര ഥാറിനെ ഏല്‍പ്പിക്കുന്നു' എന്നാണ് ധില്ലന്‍ പറയുന്നത്. ഥാറിന്റെ എഞ്ചിന്‍ ബോണറ്റും അപകടസമയത്ത് ശക്തമായി നിലകൊള്ളുകയും ആഘാതം ആഗിരണം ചെയ്യുകയും ചെയ്തു. അതിശയകരമെന്ന് പറയട്ടെ ആദ്യ ശ്രമത്തില്‍ തന്നെ വാഹനം അനായാസമായി സ്റ്റാര്‍ട്ട് ചെയ്തുവെന്നാണ് ഉടമ സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാന്‍ ലോകത്ത് ഏതെങ്കിലുമൊരു കാറിന് സാധിക്കുമെങ്കില്‍ അത് മഹീന്ദ്ര ഥാറിന് മാത്രമാണെന്നാണ് ധില്ലന്‍ പറയുന്നത്.

കാറിലുള്ള തന്റെ വിശ്വാസം ഊട്ടിയുറപ്പിച്ച ഈ സംഭവ ശേഷം ചെറിയ ദൂരമായാലും ദീര്‍ഘദൂര യാത്രകള്‍ക്കായാലും ധില്ലന്‍ ഥാറാണ് ഉപയോഗിക്കുന്നത്. പരിമിതികള്‍ ഉണ്ടെങ്കിലും ശേഷിക്കുന്ന കാലം മുഴുവന്‍ ഈ വാഹനം ഓടിക്കാനുള്ള പ്രതിബദ്ധത ധില്ലന്‍ ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട്. ധില്ലന് നേരിടേണ്ടി വന്നതിന് സമാനമായ അപ്രതീക്ഷിത സംഭവങ്ങള്‍ ചെറുക്കാനുള്ള ഥാറിന്റെ ശേഷി അടിവരയിടുകയാണ് സംഭവം.

thar survives garage roof collapse

ഓഫ്‌റോഡര്‍ എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പ് വിപണിയില്‍ എത്താനിരിക്കേ ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന ഈ സംഭവം മഹീന്ദ്രക്ക് മൈലേജാകും. കൂടുതല്‍ പേര്‍ പരിഗണിക്കുന്ന ഒരു എസ്‌യുവിയായി ഥാര്‍ മാറും. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് ഥാര്‍. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഥാര്‍ 4 സ്റ്റാര്‍ റേറ്റിംഗ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണയില്‍ കാര്‍ ഉയര്‍ന്ന റേറ്റിംഗ് നേടിയിട്ടുണ്ട്.

മഹീന്ദ്ര ഥാറിന്‍ മുന്‍വശത്ത് രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. ഇടിക്കൂട്ടിലെ പരീക്ഷണത്തില്‍ ഥാര്‍ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലക്കും കഴുത്തിനും മികച്ച സംരക്ഷണം നല്‍കുന്നു. മാത്രമല്ല ഡ്രൈവറുടെ നെഞ്ചിന് മതിയായ സംരക്ഷണവും വാഗ്ദാനം ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിലും മഹീന്ദ്ര ഥാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ക്രാഷ് ടെസ്റ്റില്‍ ഏതാണ്ട് പൂര്‍ണ സംരക്ഷണം വാഗ്ദാനം ചെയ്താണ് കൈയ്യടി നേടിയത്.

3-പോയിന്റ് ബെല്‍റ്റുകളും ISOFIX ആങ്കറേജുകളും കാറില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ എസ്‌യുവി വാങ്ങാന്‍ സാധിക്കും. മാത്രമല്ല ഥാര്‍ 2WD, 4WD കോണ്‍ഫിഗറേഷനുകളിലും മഹീന്ദ്ര വില്‍പ്പനക്കെത്തിക്കുന്നു. 11.25 ലക്ഷം മുതല്‍ 17.20 ലക്ഷം രൂപ വരെയാണ് ഥാറിന്റെ വില പോകുന്നത്. റൂഫ് തകര്‍ന്ന് വീണിട്ടും കട്ടക്ക് നിന്ന ഥാറിനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തൂ.

More from DriveSpark

Article Published On: Thursday, January 18, 2024, 16:02 [IST]
English summary
Garage roof collapsed on mahindra thar suv here is the result
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X