Garib Rath,Vande Bharat ഇതിലേതാണ് മികച്ച ട്രെയിനുകളെന്ന് നോക്കാം

ഇന്ത്യൻ റെയിൽവേയുടെ ഉന്നമനത്തിനും വികസനത്തിനും പുരോഗതിക്കും വേണ്ടിയാണ് പുതിയ സംവിധാനങ്ങളും ട്രെയിനുകളും അവതരിപ്പിക്കുന്നത്. 2005 -ലാണ് ഗരീബ് രഥ് ആദ്യമായി അവതരിപ്പിക്കുന്നത്. അത് പോലെ തന്നെ 2019 -ൽ വന്ദേ ഭാരത് എക്സ്പ്രസും അവതരിപ്പിച്ചു. ഇന്ത്യൻ ജനതയുടെ യാത്ര താങ്ങാനാവുന്നതാക്കി മാറ്റുക എന്നതാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്.

മറ്റ് ട്രെയിനുകളിലെ പോലെ ടിക്കറ്റിന് വലിയ ചാർജ് ഇല്ലാതെ അടിസ്ഥാന എസി കോച്ചാണ് ഗരീബ് രഥിലുളളത്. കുറഞ്ഞ നിരക്കായത് കൊണ്ട് തന്നെ വലിയ സജ്ജീകരണങ്ങളൊന്നും ഗരീബ് രഥിൽ ലഭിക്കുന്നില്ല. സീറ്റുകളും ബർത്തും തമ്മിലുളള വിടവ് കുറവാണ്. അത് പോലെ യാത്രക്കാർക്ക് കോംപ്ലിമെൻ്ററി ഭക്ഷണം ഒന്നും ഇതിൽ നൽകുന്നില്ല.

Garib Rath,Vande Bharat ഇതിലേതാണ് മികച്ച ട്രെയിനുകളെന്ന് നോക്കാം

പക്ഷേ എച്ച് നിസാമുദ്ദീൻ ബാന്ദ്ര ഗരീബ് രഥ്, ചെന്നൈ ഗരീബ് രഥ്, റാഞ്ചി ഗരീബ് രഥ് തുടങ്ങിയ ചില ഗരീബ് രഥ് ട്രെയിനുകൾക്ക് രാജധാനി ട്രെയിനുകൾക്ക് തുല്യമായ മുൻഗണന ലഭിക്കുന്നതാണ്. ഗരീബ് രഥ് ട്രെയിനുകൾക്ക് പരമാവധി മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും, ഇത് രാജധാനികൾക്കും തുരന്തോസിനും തുല്യമാണ്.

രാജധാനി എക്സ്പ്രസ് എന്ന് പറയുന്നത് മറ്റ് സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളുമായോ വലിയ നഗരങ്ങളുമായോ ന്യൂഡൽഹിയെ ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേ നടത്തുന്ന പാസഞ്ചർ ട്രെയിനുകളുടെ ഒരു നിരയാണ്. ഈ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും അഭിമാനകരമായ ട്രെയിനുകളായിട്ടാണ് കാണുന്നത്. സാധാരണ ട്രെയിനുകളിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ് രാജധാനി എക്സ്പ്രസുകൾ.

Garib Rath,Vande Bharat ഇതിലേതാണ് മികച്ച ട്രെയിനുകളെന്ന് നോക്കാം

ചെന്നൈ-കോയമ്പത്തൂർ റൂട്ടിലെ പുതിയ ട്രെയിൻ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സെമി-ഹൈസ്പീഡ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതിരുന്നു. അതിന് മുന്നോടിയായി സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യ്തിരുന്നു. തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടെങ്കിൽ, ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയിലുള്ള 495.28 കിലോമീറ്റർ 6 മണിക്കൂറിനുള്ളിൽ ട്രെയിൻ സഞ്ചരിക്കും. മറ്റ് വന്ദേഭാരത് ട്രെയിനുകളുടെ മാതൃക തന്നെ പിന്തുടർന്ന് ആഴ്ചയിൽ ആറ് ദിവസവും ഈ റൂട്ടിൽ ട്രെയിൻ സർവീസ് നടത്തുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

വന്ദേ ഭാരത് 2.0 പോലെ സ്റ്റീലിന് പകരം അലുമിനിയം ഉപയോഗിച്ചാണ് ഈ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. ഇത് ട്രെയിനിന്റെ ഭാരം കുറയ്ക്കുകയും വേഗത വര്‍ധിപ്പിക്കുകയും ചെയ്യും. വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പിന്റെ പരമാവധി വേഗത മണിക്കൂറില്‍ 220 കിലോമീറ്ററായിരിക്കും. ഇതോടെ ഇവ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളായി മാറും. ഇത് ട്രാക്കുകളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതിനര്‍ത്ഥം ട്രാക്കിലെത്തി കഴിഞ്ഞാല്‍ പുതിയ സ്ലീപ്പര്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഡല്‍ഹി-മീററ്റ് RRTS ട്രെയിനുകളെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായി മാറും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് RRTS ട്രെയിനുകള്‍ പായുന്നത്. നിലവിലെ തലമുറ വന്ദേ ഭാരത് എക്സ്പ്രസിന് മണിക്കൂറില്‍ 180 കിലോമീറ്ററാണ് പരമാവധി വേഗത. എന്നാല്‍ സുരക്ഷാ പരിമിതികള്‍ കാരണം മണിക്കൂറില്‍ 130 കിലോമീറ്റര്‍ മാത്രമേ വേഗതയിലാണ് പോകുന്നത്. ചെയര്‍ കാര്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഘട്ടം ഘട്ടമായി ശതാബ്ദി എക്സ്പ്രസിന് പകരക്കാരായി വരും.

വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ പതിപ്പ് രാജധാനി എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമാകുമെന്നും അധികൃതര്‍ ചുണ്ടിക്കാട്ടി. 400 വന്ദേ ഭാരത് ട്രെയിനുകള്‍ക്കായി റെയില്‍വേ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കും. ഇത്തരം ട്രെയിനുകളുടെ ആദ്യഭാഗങ്ങളില്‍ ചിലത് തദ്ദേശീയമായി നിര്‍മ്മിച്ച ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പുകളാകാം. നാല് പ്രമുഖ ആഭ്യന്തര, വിദേശ കമ്പനികള്‍ ഉല്‍പ്പാദനത്തിനായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. പദ്ധതി പ്രകാരം, ആദ്യത്തെ 200 വന്ദേ ഭാരത് ട്രെയിനുകളില്‍ ശതാബ്ദി എക്സ്പ്രസിന് സമാനമായുള്ള സീറ്റ് ക്രമീകരണം ഉണ്ടായിരിക്കും.

ഇത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ രൂപകല്‍പ്പന ചെയ്യുകയും ചെയ്യും. ഈ ട്രെയിനുകള്‍ സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.'രണ്ടാം ഘട്ടത്തില്‍ 200 വന്ദേ ഭാരത് ട്രെയിനുകള്‍ സ്ലീപ്പര്‍ ആകും. അവ അലൂമിനിയം കൊണ്ട് നിര്‍മ്മിക്കും. സ്ലീപ്പര്‍ വന്ദേ ഭാരത് ട്രെയിനുകളുടെ രണ്ടാം പതിപ്പ് മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ ഓടും. ഇതിനായി ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത റെയില്‍വേ ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍, സിഗ്‌നല്‍ സംവിധാനം, പാലങ്ങള്‍ ഉറപ്പിക്കല്‍, ഫെന്‍സിങ് എന്നിവ നടത്തിവരുന്നു

More from DriveSpark

Article Published On: Tuesday, April 11, 2023, 8:30 [IST]
English summary
Garib rath or rajadhani is better these are the reasons
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X