GD എൻട്രി ഇനിയൊരു "പൊല്ലാപ്പ്" അല്ല! വണ്ടി തട്ടിയാൽ നേരേ "പോൽ ആപ്പ്" ശരണം

റോഡുകൾ മെച്ചപ്പെട്ടതും വാഹനങ്ങളുടെ എണ്ണം വർധിച്ചതും മൂലം രാജ്യത്ത് ഉണ്ടാവുന്ന റോഡ് അപകടങ്ങളുടേയും നിരക്ക് ഉയർന്നിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ യാത്രക്കാർക്ക് മികച്ച സുരക്ഷ ഇപ്പോൾ ഒട്ടുമിക്ക എല്ലാ നിർമ്മാതാക്കളും വാഗ്ദാനം ചെയ്യുന്നുണ്ട്.

വരാനിരിക്കുന്ന പുത്തൻ മാനദണ്ഡങ്ങൾ അനുസരിച്ച് വാഹനങ്ങളിൽ നാല് എയർബാഗുകൾ സ്റ്റാൻഡേർഡ് ആക്കിയിട്ടുമുണ്ട്. എന്നിരുന്നാലും അപകടങ്ങൾ പാടെ ഒഴിവാക്കാനാവില്ല, അതോടൊപ്പം തന്നെ ഒരു റോഡ് അപകടം നടന്നാൽ അതിന് പിന്നാലെയുള്ള നടപടികൾ ശരിക്കും നമ്മേ വലയ്ക്കുന്നവ തന്നെയാണ്. പൊലീസിന്റെ നടപടികളും ഇൻഷുറൻസിന്റെ പ്രക്രിയകളും ഒരു സാധാരണക്കാരന് അല്പസ്വല്പ്പം അലച്ചിലാണ് എന്ന് തന്നെ പറയാം.

GD എൻട്രി ഇനിയൊരു പൊല്ലാപ്പ് അല്ല! വണ്ടി തട്ടിയാൽ നേരേ പോൽ ആപ്പ് ശരണം

കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ തന്നെ കാർ ഒരു റോഡ് അപകടത്തിൽ പെട്ടിരുന്നു. ഓട്ടത്തിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടായി വാഹനത്തിന്റെ എഞ്ചിൻ ബേയിൽ തീ പിടിക്കുകയായിരുന്നു. തക്ക സമയത്തെ ഇടപെടൽ മൂലം വാഹന പൂർണ്ണമായി കത്തി നശിക്കുന്നത് തടയാനായി. അതിന് ശേഷമുള്ള നടപടികളായിരുന്നു അല്പം വലച്ചത്. തീ പിടിച്ചതിനാൽ വാഹനം ഒട്ടും റണ്ണിംഗ് കണ്ടീഷനിൽ ആയിരുന്നില്ല. സംഭവ സ്ഥലത്ത് നിന്ന് തന്നെ അപകടം സ്റ്റേഷനിൽ വിളിച്ച് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പിന്നീട് ഫുൾ കവർ ഉണ്ടായിരുന്നതിനാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാനുള്ള നടപടികളും ആരംഭിച്ചു. പൊലീസിന്റെ GD (ജനറൽ ഡയറി) എൻട്രിക്കായി ഞാൻ സ്റ്റേഷനിൽ എത്തി കാര്യങ്ങൾ ബോധിപ്പിക്കുകയും അപകടത്തിന്റെ ചിത്രങ്ങൾ അധികൃതരെ കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ വാഹനം നേരിൽ കണ്ട് പരിശോധിക്കാനായി ഒരു ഉദ്യോഗസ്ഥനെ ഞാൻ വാഹനത്തിനടുത്തേക്ക് കൊണ്ടു പോകണം എന്നായിരുന്നു അവർ പറഞ്ഞത്.

അത്തരത്തിൽ നേരിൽ കണ്ട് പരിശോധിച്ച ശേഷമാണ് എനിക്ക് GD എൻട്രി ലഭിച്ചതും. പലപ്പോഴും ഉദ്യോഗസ്ഥരുടെ തിരക്ക് മൂലവും മറ്റു പല കാരണങ്ങളാലും ഇവ അത്ര എളുപ്പത്തിൽ നടക്കണം എന്നില്ല. അതിനാൽ തന്നെ പലരും ഇതിനു പിന്നാലെ പോകാറില്ല എന്നതാണ് മറ്റൊരു സത്യം. പക്ഷേ മിക്ക വലിയ ഇൻഷുറൻസ് ക്ലെയിമുകൾക്കും GD എൻട്രി ആവശ്യമാണ് എന്നതാണ് ഒരു പൊല്ലാപ്പ്.

എന്നാൽ ഇപ്പോൾ ഇക്കാരങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് കേരള പൊലീസിന്റെ പോൽ ആപ്പ്. വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ അവയുടെ GD എൻട്രി വളരെ ഈസിയായി ഈ മൊബൈൽ ആപ്പിലുടെ നമുക്ക് ചെയ്യാം. സ്റ്റേഷനിൽ വരാതെ തന്നെ GD എൻട്രി രേഖപ്പെടുത്താൻ ഇത് സഹായിക്കും. മൊത്തിലുള്ള അലച്ചിലിൽ നിന്നും ഒരു മോചനം നേടാം.

പോൽ ആപ്പിലൂടെ എങ്ങനെ GD എൻട്രി നേടാം

ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം പേരും മൊബൈൽ നമ്പറും നൽകുക. അതിന് ശേഷം റജിസ്റ്റർ ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി വഴി ആപ്പിൽ ലൊഗ് ഇൻ ചെയ്യുക. നമ്മുടെ ആധാർ നമ്പർ കൂടി എൻട്രി ചെയ്ത് രജിസ്ട്രേഷൻ പൂർത്തീകരിക്കാം. അതിന് ശേഷം ഇൻഷുറൻസിനായി വാഹന അപകടത്തിന്റെ GD എൻട്രി ലഭിക്കാൻ ആപ്പിലെ റിക്വസ്റ്റ് ആക്സിഡന്റ് GD (Request Accident GD) എന്ന ഓപ്ഷൻ ചൂസ് ചെയ്യുക.

അതിന് ശേഷം അപേക്ഷ സമർപ്പിക്കുന്ന ആളിന്റെ വിവരങ്ങളും ആക്സിഡന്റിന്റെ വിശദാംശവും ഫോട്ടോ ഉൾപ്പടെ ആപ്പിൾ അപ്പ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്വസ്റ്റ് പൊലീസ് പരിശോധിച്ചതിന് ശേഷം GD എൻട്രി ആപ്പിൽ തന്നെ നമുക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഒരിക്കൽ ഈ ആപ്പിൽ രജിസ്റ്റർ ചെയ്താൽ പൊലീസുമായി ബന്ധപ്പെട്ട ഏതൊരു സേവനത്തിനും ആക്സസ് ലഭിക്കും എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Monday, February 20, 2023, 14:15 [IST]
English summary
Gd entry made easy by kerala polices pol app
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X