വിജയ്‌യുടെ നായിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വണ്ടിയോടിക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടേ ഡ്രൈവർ ചേട്ടാ
സെലിബ്രിറ്റികളെല്ലാം ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് എന്ന് മാത്രമല്ല ഒട്ടുമിക്ക സിനിമ താരങ്ങളും ഇവി ഉടമകളാണ്. അതിൽ തന്നെ ഏറ്റവും പ്രചാരമുളളതും പ്രിയപ്പെട്ടതുമായ മോഡലാണ് ബിഎംഡബ്ല്യുവിൻ്റെ iX എന്ന വാഹനം. 2021-ല്‍ ബിഎംഡബ്ല്യു പുറത്തിറക്കിയ iX ഇലക്ട്രിക് എസ്‌യുവി ഇപ്പോള്‍ രണ്ട് വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കും. xdrive40,50 എന്നിങ്ങനെയാണ് രണ്ട് വേരിയൻ്റുകൾ. ഈ ഇലക്ട്രിക് കാറിന്റെ ഇന്ത്യയിലെ നിലവിലെ എക്സ്-ഷോറൂം വില 1.41 കോടി രൂപയാണ്. ഓൺ-റോഡ് വില ഏകദേശം 1.70 കോടി രൂപയാകും. ഈ ഇലക്ട്രിക് കാറിൽ 111.5 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇപ്പോൾ വാഹനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മറ്റൊരു കാരണം കൊണ്ടാണ്. തമിഴിലും ഹിന്ദിയിലും ഉിച്ചു നിന്നിരുന്ന ഒരു നായികയായിരുന്ന ജെനീലിയ. വിജയ്‌യുടെ നായികയായി സച്ചിനിൽ എത്തി ചെറുപ്പക്കാരുടെ ഹരമായി മാറിയ നടി കൂടിയാണ് ജെനീലിയ. സോഷ്യൽ മീഡിയയി താരം തൻ്റെ വാഹനത്തിൽ കയറുന്ന വീഡിയോ ആണ് ചർച്ചാവിഷയം.

സംഭവമെന്താണെന്ന് വച്ചാൽ താരം വാഹനത്തിലേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും ഡ്രൈവർ വാഹനം മുന്നോട്ടെടുത്തു. പെട്ടെന്ന് തന്നെ വാഹനം നിർത്തിയത് കൊണ്ട് താരം നിലത്തേക്ക് വീണില്ല. നമ്മളിൽ പലർക്കും പറ്റുന്ന അബദ്ധമാണിത്. മറ്റ് യാത്രക്കാർ വാഗനത്തിലേക്ക് കയറുന്നതിന് മുൻപ് വാഹനം മുന്നോട്ട് എുത്താൽ വലിയ അപകടമായിരിക്കും സംഭവിക്കുക. എന്തായാലും താരം തൻ്റെ ബിഎംഡബ്ല്യു iX-ലേക്ക് സുരക്ഷിതമായി കയറി യാത്ര തിരിക്കുന്നതോടെ വീഡിയോ അവസാനിക്കുകയാണ്.
വാഹത്തിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ മിനറല്‍ വൈറ്റ്, ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയര്‍, അവഞ്ചൂറിന്‍ റെഡ്, ഓക്‌സൈഡ് ഗ്രേ എന്നീ ആവേശകരമായ കളര്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാന്‍ സാധിക്കും. ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍ സ്റ്റോം ബേ മെറ്റാലിക് നിറവും ഓപ്ഷണലായി ലഭിക്കും. പനോരമിക് ഗ്ലാസ് റൂഫ്, ഡ്രൈവിംഗ് അസിസ്റ്റൻ്റ് പ്രൊഫഷണൽ (ADAS), പാർക്കിംഗ് പ്ലസ് അസിസ്റ്റൻ്റ്, ബിഎംഡബ്ല്യു ഓപ്പറേറ്റിംഗ് സിസ്റ്റം 8.5, പേഴ്‌സണൽ അസിസ്റ്റന്റ് പോലുള്ള ഫീച്ചറുകളും വാഹനത്തിലെ യാത്രകൾ ആഡംബര പൂർണമാക്കാനായി നൽകിയിട്ടുണ്ട്.

ഇതുകൂടാതെ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 14.9 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ഹെക്‌സാഗണൽ സ്റ്റിയറിംഗ് വീൽ, ഫ്രെയിംലെസ്സ് ഡോറുകൾ, അപ്ഹോൾസ്റ്ററിക്കുള്ള ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാണ് ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്.
യാത്രക്കാർക്ക് ആഡംബരത്തിൻ്റെ പരകോടിയാണ് വാഹനം സമ്മാനിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. 111.5 kWh ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു ഇലക്ട്രിക് കാറിന്റെ ഹൃദയം. ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ ഇതിന് 523 bhp പവറിൽ പരമാവധി 765 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 4-വീൽ ഡ്രൈവ് ഓപ്ഷനുമായാണ് ഇവിയുടെ വരവ്. ഒറ്റത്തവണ ചാർജ് ചെയ്‌താൽ 575 കിലോമീറ്റർ മുതൽ 635 കിലോമീറ്റർ വരെ റേഞ്ച് നൽകാനും മോഡലിനാവുമെന്നാണ് കമ്പനി പറയുന്നത്.
പെർഫോമൻസിലേക്ക് നോക്കിയാൽ വെറും 4.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ബിഎംഡബ്ല്യു iX ഇവിക്കാവും. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 200 കി.മീ. ആയി നിജപ്പെടുത്തിയിട്ടുമുണ്ട്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 10 മിനിറ്റിനുള്ളിലെ ചാർജിൽ 145 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ വാഹനത്തിനാവും. കൂടാതെ, 10-80 ശതമാനം ചാർജിംഗ് വെറും 35 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകും
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








