അൽപം അന്തസ് ആവാം കേട്ടോ; ശമ്പള കുടിശിക നൽകാതെ ജനറൽ മോട്ടോർസ്

തുടർച്ചയായി വിൽപ്പന കുറഞ്ഞതോടെയാണ് 2017ൽ ജനറൽ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ വിൽപ്പന നിർത്തുകയായിരുന്നു. എന്നാൽ തൊഴിലാളികളുമായുള്ള നിയമപരമായ തർക്കങ്ങളും ചർച്ചകൾക്ക് ശേഷം പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഒരു പ്ലാൻ്റ് വാങ്ങാൻ അരേയും കിട്ടാത്തത് ഉൾപ്പെടെയുള്ള സങ്കീർണതകൾ കാരണം വിപണിയിൽ നിന്ന് പൂർണ്ണമായും ജനറൽ മോട്ടോർസ് പുറത്തു പോകുകയായിരുന്നു

കമ്പനി പുറത്തുപോകാൻ തീരുമാനിച്ചതിന് ശേഷം നിയമവിരുദ്ധമായി പിരിച്ചുവിട്ടതായി ആരോപിക്കുന്ന ഫാക്ടറി തൊഴിലാളികളും ജനറൽ മോട്ടോർസും തമ്മിലുളള നിയമ പോരാട്ടം 2021 മുതൽ തുടരുകയാണ്. ഏറ്റവും പുതിയ ഫയലിംഗ് വന്നിരിക്കുന്നത്, ജനറൽ മോട്ടോർസിൻ്റെ ഇന്ത്യൻ യൂണിറ്റിനും സിഇഒ മേരി ബാര ഉൾപ്പെടെയുള്ള അതിന്റെ എക്സിക്യൂട്ടീവുകൾക്കും എതിരെ തൊഴിലാളികൾ ആരോപിക്കുന്നത് തർക്കം രൂക്ഷമാകുന്നതിന്റെ സൂചനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അൽപം അന്തസ് ആവാം കേട്ടോ; ശമ്പള കുടിശിക നൽകാതെ ജനറൽ മോട്ടോർസ്

1,086 ഫാക്ടറി തൊഴിലാളികളുടെ ജനറൽ മോട്ടോഴ്‌സ് എംപ്ലോയീസ് യൂണിയൻ ജനുവരി 16-ന് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, പ്രാദേശിക വ്യവസായ സ്ഥാപനത്തിന്റെ ഉത്തരവനുസരിച്ച്, കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ അവരുടെ പ്രതിമാസ ശമ്പളത്തിന്റെ 50% നഷ്ടപരിഹാര വേതനം നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നാണ് പറയുന്നത്.

വ്യാവസായിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജിഎം ഇതുവരെ തൊഴിലാളികൾക്ക് ഏകദേശം 250 ദശലക്ഷം രൂപ (3 മില്യൺ ഡോളർ) വേതനമായി നൽകാനുണ്ടെന്ന് ഒരു യൂണിയൻ നേതാവ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കമ്പനി അതിന്റെ നിയമപരമായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എന്നാണ് കമ്പനി അധികൃതരുടെ ഭാഗത്ത് നിന്നുളള വിശദീകരണം. അതോടൊപ്പം തന്നെ നിലവിൽ കമ്പനിയുടെ ഉടമസ്ഥതയിലുളള പ്ലാൻ്റ് വിൽക്കാനുളള നടപടികൾ നടത്തികൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു

അൽപം അന്തസ് ആവാം കേട്ടോ; ശമ്പള കുടിശിക നൽകാതെ ജനറൽ മോട്ടോർസ്

നഷ്ടപരിഹാരത്തിന് ഉത്തരവിടുന്നതിൽ വ്യവസായ കോടതി അധികാരത്തിന് അതീതമായി പ്രവർത്തിച്ചുവെന്ന് നേരത്തെയുള്ള കോടതി ഫയലിംഗുകളിൽ പറഞ്ഞിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും തൊഴിലാളികൾക്ക് ഉദാരമായ പിരിച്ചുവിടൽ പാക്കേജ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കമ്പനി മുമ്പ് പറഞ്ഞിരുന്നതാണ്. എന്നാൽ തൊഴിലാളി യൂണിയൻ അത് പൂർണമായും വിയോജിക്കുകയാണ്, തൊഴിലാളികൾക്ക് ഒരു ശതമാനം പോലും ശമ്പളം നൽകാതെ കോടതി ഉത്തരവിന് പുല്ല് വില കൽപ്പിക്കുന്നവെന്നാണ് തൊഴിലാളികളുടെ പരാതി.

തൊഴിലാളികൾക്ക് അവരുടെ കുടുംബത്തെ പോറ്റാനും ചികിത്സാ ചെലവുകൾക്കും മക്കളുടെ വിദ്യാഭ്യാസത്തിനും പണം നൽകാൻ പോലും കമ്പനി തയ്യാറാകുന്നില്ല എന്തായാലും വരും ദിവസങ്ങളിൽ കേസ് കോടതിയുടെ പരിഗണനയിൽ വരുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഏകദേശം 60 ശതമാനം വിപണി വിഹിതമുള്ള ജപ്പാനിലെ സുസുക്കി മോട്ടോറിന്റെയും ദക്ഷിണ കൊറിയയുടെ ഹ്യുണ്ടായി മോട്ടോറിന്റെയും ആധിപത്യം തകർക്കാൻ പാടുപെടുന്ന ചില പാശ്ചാത്യ കാർ നിർമ്മാതാക്കൾക്ക്, പ്രത്യേകിച്ച് യുഎസ് കമ്പനികൾക്ക് ഇന്ത്യൻ വിപണിയിൽ പിടിച്ചു നിൽക്കുന്നതിന് പരിമിതകളുണ്ട് .

ജനറൽ മോട്ടോർസിനെ പോതെ തന്നെയാണ് ഫോർഡ് മോട്ടോറും 2021-ൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചത്. 2017 അവസാനത്തോടെ GM ഇന്ത്യയിൽ കാറുകൾ വിൽക്കുന്നത് നിർത്തി, എന്നാൽ അതിന്റെ രണ്ട് ഫാക്ടറികളിൽ ഒന്ന് 2020 ഡിസംബർ വരെ കയറ്റുമതിക്കായി വാഹനങ്ങൾ നിർമ്മിക്കുന്നത് തുടർന്നു കൊണ്ടേയിരുന്നു. അതിനുശേഷം, ജനറൽ മോട്ടോർസ് എല്ലാ പ്രവർത്തനങ്ങളും നിർത്തുകയും ഫാക്ടറികൾ അടച്ചുപൂട്ടുകയും ചെയ്തു.

പ്ലാന്റ് അടച്ചുപൂട്ടാനുള്ള ജിഎം അപേക്ഷകൾ സംസ്ഥാന സർക്കാർ നിരസിച്ചിരുന്നു. 2017 ൽ ജനറൽ മോട്ടോർസ്, 2021 ൽ ഫോർഡ്. ഇനി ഇന്ത്യയിൽ തങ്ങളുടെ വിൽപ്പന ശോഭിക്കില്ല എന്ന് വ്യക്തമായത് കൊണ്ടാണ് ഇരു കമ്പനികളും തങ്ങളുടെ ഇന്ത്യയിലെ സേവനം അവസാനിപ്പിച്ചത്. ജനറൽ മോട്ടോർസ് തങ്ങളുടെ തൊഴിലാളികളോട് കാണിക്കുന്നത് തീർത്തും മര്യാദകേടാണ്.

ആത്മാർത്ഥയോടെ ജോലി ചെയ്ത തൊഴിലാളികളോട് ഒരിക്കലും ഒരു കമ്പനിയും ഇത്തരത്തിൽ പ്രവർത്തിക്കരുത്. 2017 ൽ വാഹന ലോകത്ത് നിന്ന് പിൻവാങ്ങിയെങ്കിലും പ്ലാൻ്റുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇത്രയും വർഷത്തെ ശമ്പള കുടിശിക കൊടുക്കാതിരിക്കുക എന്ന് പറയുന്നത് കമ്പനിക്ക് തങ്ങളുടെ തൊഴിലാളികളോട് എത്രമാത്രം ആത്മാർത്ഥ ഉണ്ടെന്ന് തെളിയിക്കുന്നതല്ലേ. ഈ വിഷയത്തിൽ കോടതി എന്ത് വിധി നടപ്പാക്കണം എന്നാണ് വായനക്കാർക്ക് തോന്നുന്നത്. നിങ്ങൾക്ക് എന്ത് വിധിയാണ് ആഗ്രഹിക്കുന്നതെന്ന് കമൻ്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കുക

Most Read Articles

Malayalam
English summary
General motors refuse to pay the employee s due
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X