ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് കണ്ട് അപകടങ്ങള്‍ എണ്ണാമോ? ക്യാഷ് ഇങ്ങട് തരും

നിങ്ങള്‍ ഒരു വാഹന പ്രേമിയും ഒപ്പം സിനിമ പ്രേമിയുമാണെങ്കില്‍ 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്' ഫ്രാഞ്ചൈസി തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കും. സാധാരണ ഗതിയില്‍ ഇഷ്ടപ്പെട്ട സിനിമയും സീരീസും കാണാന്‍ വേണ്ടി നമ്മള്‍ പണം മുടക്കണം. എന്നാല്‍ സിനിമ കാണുന്നതിന് നിങ്ങള്‍ക്ക് പണം അങ്ങോട്ട് തന്നാലോ? സംഭവം സത്യമാണ്.

ഇന്‍ഷുറന്‍സ് ദാതാക്കള്‍ക്കായി സ്പോണ്‍സര്‍ ചെയ്ത ഉള്ളടക്കം സൃഷ്ടിക്കുന്ന അമേരിക്കയിലെ ഒരു സ്ഥാപനമായ 'ഫിനാന്‍സ് ബസ്സ്' ആണ് രാജ്യത്തെ സിനിമ പ്രേമികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫാസ്റ്റ് ആന്‍ഡ് ഫ്യുരിയസ് മൂവി ഫ്രാഞ്ചൈസിയിലെ 10 പടങ്ങളും മുഴുവന്‍ കണ്ട് അതിലെ അപകടങ്ങളെ കുറിച്ച് കുറിപ്പുകള്‍ തയാറാക്കണമെന്നതാണ് ജോലി. 10 സിനിമകളിലെയും ഓരോ വാഹനാപകടവും രേഖപ്പെടുത്തി വെക്കുകയും നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുകയും വേണം.

fast and furious

ഒപ്പം തന്നെ ഏതൊക്കെ വാഹനങ്ങളാണ് കൂട്ടിയിടിച്ചതെന്ന് തിരിച്ചറിയുകയും അവ കുറിച്ച് വെക്കുകയും വേണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രത്തിലേക്ക് ആഴ്ന്നിറങ്ങി ആ സിനിമകളില്‍ ചിത്രീകരിച്ചിരിക്കുന്ന അപകടങ്ങളുടെ ആവൃത്തി കാലക്രമേണ കൂടുകയോ കുറയുകയോ ചെയ്തിട്ടുണ്ടോ എന്ന് നിര്‍ണയിക്കുകയും വേണമെന്നാണ് ഫിനാന്‍സ്ബസ് അധികൃതര്‍ വ്യക്തമാക്കുന്നത്.

എല്ലാ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമകളുടെയും കൂടി കണ്ടന്റ് മൊത്തം 20 മണിക്കൂറിലധികം വരും. ഈ സിനിമകളില്‍ മുഴുവന്‍ കണ്ട് അതിലെ അപകടങ്ങളെ കുറിച്ച് കുറിപ്പുകള്‍ തയാറാക്കാന്‍ കഴിയുന്ന ആള്‍ക്ക് 1,000 ഡോളര്‍ (ഏകദേശം 82,000 രൂപ) നല്‍കുമെന്നാണ് ഫിനാന്‍സ് ബസ് അറിയിക്കുന്നത്. രണ്ട് ആഴ്ചകളിലായി 20 മണിക്കൂറിലധികം ചെലവഴിച്ച് ഈ ഫ്രാഞ്ചൈസിയിലെ മുഴുവന്‍ സിനിമയും കണ്ട് തീര്‍ക്കാന്‍ പറ്റിയ വ്യക്തികളെയാണ് വെബ്സൈറ്റ് തിരയുന്നത്.

fast and furious

ഉള്ളടക്കം 20 മണിക്കൂറില്‍ കൂടുതലുള്ളതിനാല്‍ കുറിപ്പ് എഴുതിയെടുക്കാന്‍ കുറച്ച് സമയമെടുക്കും. അതിനാല്‍, സ്ട്രീമിംഗിനും ലഘുഭക്ഷണത്തിനുമുള്ള ചെലവായി കമ്പനി പ്രതിദിനം 100 ഡോളര്‍ അധികം വാഗ്ദാനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വ്യക്തി തയാറാക്കുന്ന കുറിപ്പുകള്‍ ഫിനാന്‍സ് ബസ്സ് വിശകലനം ചെയ്യും. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരീസില്‍ നിന്നുള്ള ഡൊമിനിക് ടൊറെറ്റോയുടെയും (വിന്‍ ഡീസല്‍) മറ്റ് കഥാപാത്രങ്ങളുടെയും ഡ്രൈവിംഗ് ശീലങ്ങളുടെ ഇന്‍ഷുറന്‍സ് പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഒരു സ്‌റ്റോറിയായി ഇത് മാറ്റും.

വര്‍ഷങ്ങളായി ഫ്രാഞ്ചൈസിയിലെ കൂട്ടക്കൊലയുടെ തോത് വര്‍ധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനും ലേഖനത്തിലൂടെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കും. ഫിനാന്‍സ് ബസ് മുന്നോട്ട് വെക്കുന്ന ഈ ജോലിക്ക് അപേക്ഷിക്കാന്‍ 18 വയസ്സ് പൂര്‍ത്തിയയിരിക്കണം. ഒപ്പം യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ താമസക്കാരനുമായിരിക്കണം. 2023 മെയ് 19-ന് അര്‍ധരാത്രി 11:59 (EST) വരെ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ഫ്രാഞ്ചൈസിയിലെ 10-ാമത്തെ ചിത്രമായ ഫാസ്റ്റ് എക്‌സ് റിലീസാകുന്നതും അന്നാണ്. മെയ് 26-ന് വിജയിയെ പ്രഖ്യാപിക്കും.

fast and furious

ലോകമെമ്പാടുമുള്ള കാര്‍ പ്രേമികളെ ത്രില്ലടിപ്പിച്ച സൂപ്പര്‍ഹിറ്റ് സിനിമ ഫ്രാഞ്ചൈസിയാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്. യൂണിവേഴ്‌സിലെ പത്താമത്തെയും അവസാനത്തെയും ഭാഗമെന്ന് പറയപ്പെടുന്ന ഫാസ്റ്റ് എക്സ് തീയറ്ററിലെത്തുമ്പോള്‍ ചലച്ചിത്ര പ്രേമികള്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ഫാസ്റ്റ് പരമ്പരയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ്.

വിന്‍ ഡീസല്‍, മിഷെല്ലെ റോഡ്രിഗസ്, ടൈറസ് ഗിബ്‌സണ്‍, ക്രിസ് ബ്രിഡ്‌ജെസ്, ജേസണ്‍ മോമോവ, നതാലി ഇമ്മാനുവല്‍, ജോര്‍ദാന ബ്രൂസ്റ്റര്‍, ജോണ്‍ സീന, ജേസണ്‍ സ്റ്റാഥം, സങ് കാങ്, അലന്‍ റിറ്റ്ച്‌സണ്‍, സ്‌കോട്ട് ഈസ്റ്റ്വുഡ്, ഹെലെന്‍ മിറെന്‍, ചാര്‍ലൈസ് തെറോണ്‍, ബ്രീ ലാര്‍സണ്‍ എന്നിവര്‍ അണിനിരക്കുന്നു. ചിത്രത്തില്‍ അന്തരിച്ച നടന്‍ പോള്‍ വാക്കറുടെ മകള്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഫാസ്റ്റ് എക്‌സ് രണ്ട് ഭാഗങ്ങളായാകും റിലീസ് ചെയ്യുകയെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

More from DriveSpark

Article Published On: Friday, May 19, 2023, 18:04 [IST]
English summary
Get paid for watching fast and furious movie series only need to do this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X