10 മിനിറ്റ് കൊണ്ട് കിട്ടുന്ന ഈ പേപ്പറില്ലെങ്കില്‍ 10,000 രൂപ പോയ വഴികാണൂല! ഇല്ലാത്തവരെ തെരഞ്ഞുപിടിച്ച് പൊലീസ്

വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ ആവശ്യമായ നടപടികളെല്ലാം കൈക്കൊള്ളുകയാണ് അധികാരികള്‍. ദീപാവലി ആഘോഷങ്ങള്‍ കൂടി കൊടിയിറങ്ങിയതോടെ രാജ്യതലസ്ഥാനത്ത് വായുമലിനീകരണ നിരക്ക് കൂടിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അധികാരികള്‍ വാഹന പരിശോധനയും മറ്റും കര്‍ശനമാക്കിയിരിക്കുകയാണ്. രണ്ടാഴ്ചക്കിടെ പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് (പിയുസി) ഇല്ലാത്തതിന് 54000 വാഹനങ്ങള്‍ക്ക് പിഴചുമത്തിയതായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നമ്മുടെ നാട്ടിലും പിയുസി ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലുള്ള പ്രത്യാഘാതങ്ങളും എടുക്കേണ്ടത് എങ്ങനെ ആണെന്നും പറഞ്ഞുതാരം.

ഇന്ത്യയില്‍ നിയമപരമായി വാഹനം ഓടിക്കാന്‍ ഒത്തിരി രേഖകള്‍ വേണമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി), ഇന്‍ഷൂറന്‍സ്, ടാക്‌സ് പേപ്പറുകള്‍ എന്നിവ നമ്മള്‍ വളരെ കൃത്യമാക്കി വെക്കും. എന്നാല്‍ ഒരു പൊലീസ് ചെക്കിംഗ് വന്നാല്‍ ശരിക്കും നമ്മള്‍ പെട്ടുപോകുക പിയുസി സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പല പൊലീസുകാരും ആദ്യം ചോദിക്കുന്നത് പിയുസി സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നാണ്.

pollution under control certificate

സത്യസന്ധമായി പറഞ്ഞാല്‍ ഒരു പിയുസി അല്ലെങ്കില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുക വളരെ എളുപ്പമാണ്. പ്രത്യേകിച്ച് നിങ്ങളുടെ വാഹനം അത്ര പഴയതല്ലെങ്കില്‍. ഒരു 10 മിനിറ്റ് സമയം നിങ്ങള്‍ക്ക് ചെലവാക്കാനുണ്ടെങ്കില്‍ വലിയൊരു തുക പിഴ ഇനത്തില്‍ കൊടുക്കുന്ന സാഹചര്യം നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും. ഇന്ന് കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ വരെ വാഹന പുക പരിശോധനാ കേന്ദ്രങ്ങളുണ്ട്.

വണ്ടി നേരെ അവിടെ കൊണ്ട് ചെന്നാല്‍ അവര്‍ ടെയില്‍ പൈപ്പില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ച് ടെസ്റ്റിംഗ് ആരംഭിക്കും. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സെന്ററില്‍ കൊടുക്കേണ്ടതായി വരും. പുക പരിശോധനയ്്ക്കുള്ള ചെക്കിംഗ് ഫീസും സാധുതയും വാഹനത്തിന്റെ തരത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. കേരളത്തില്‍ പല ഇടങ്ങളിലും ടൂവീലറുകള്‍ക്ക് 100 രൂപ മാത്രം മതി. കാറുകള്‍ക്ക് നിരക്ക് 150 രൂപയാണെന്ന് തോന്നുന്നു.

ഇന്ന് പിയുസി നല്‍കുന്ന പല ടെസ്റ്റിംഗ് കേന്ദ്രങ്ങളും ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് കാലാവധി തീരുന്ന വിവരം അറിയിക്കാറുണ്ട്. അവരുടെ ബിസിനസിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും കാലാവധി തീരുന്നത് മറന്ന് പോകുന്ന അവസ്ഥ ഇതുവഴി ഒഴിവാക്കാം. പിയുസിയുടെ സാധുത അവസാനിക്കുന്ന മുറയ്ക്ക് തന്നെ അത് പുതുക്കാന്‍ വേണ്ടി ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയെന്തെന്നാല്‍ ഇപ്പോള്‍ പുക പരിശോധന പ്രക്രിയകള്‍ കമ്പ്യൂട്ടറൈസ്ഡ് ആക്കിയതിനാല്‍ പല വാഹനങ്ങളും ടെസ്റ്റില്‍ പരാജയപ്പെടുന്നുണ്ട്. ടെയില്‍ പൈപ്പ് എമിഷന്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍ വാഹനം പരിശോധനയില്‍ പരാജയപ്പെടും. ഇതിന്റെ കാരണം കണ്ടെത്താനും പരിഹരിക്കാനും വാഹനം ഒരു സര്‍വീസ് സെന്ററുമായി ബന്ധപ്പെടേണ്ടി വരും.

വൃത്തിയില്ലാത്ത ഫ്യുവല്‍ ഇന്‍ജക്ടറുകള്‍, തെറ്റായ ഇഗ്‌നിഷന്‍ സിസ്റ്റം, സ്പാര്‍ക്ക് പ്ലഗുകള്‍, കേടായ ഓക്‌സിജന്‍ സെന്‍സര്‍, കേടുപാടുകളുള്ള സൈലന്‍സര്‍ എന്നിവ കാരണം വാഹനം പിയുസി പരിശോധനയില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളുടെ വാഹനം ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി തകരാറുകള്‍ പരിഹരിച്ച് വീണ്ടും പരിശോധന നടത്താന്‍ ഞങ്ങള്‍ ശുപാര്‍ഷ ചെയ്യുന്നു.

വായു മലിനീകരണ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ഗതാഗത വകുപ്പ് പിയുസിയില്ലാത്ത വാഹനങ്ങളെ പിടികൂടാനുള്ള യജ്ഞം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ പോലെ പിയുസിയുടെ കാര്യം കേരളവും വളരെ ഗൗരവത്തിലാണെടുക്കാറുള്ളത്. സാധുതയുള്ള പിയുസി ഇല്ലാത്ത വാഹനങ്ങള്‍ക്ക് 10000 രൂപ വരെയാണ് പിഴ. 10 മിനിറ്റ് സമയവും 200 രൂപയില്‍ താഴെ പണവും മുടക്കിയാല്‍ ഈ തലവേദയില്ല. അതുകൊണ്ട് നിങ്ങള്‍ ഇനി വാഹനവുമായി പുറത്തിറങ്ങുന്നതിന് മുമ്പ് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പക്കാ ആണെന്ന് ഉറപ്പ് വരുത്തുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 4, 2024, 15:10 [IST]
English summary
Get pollution under control certificate in 10 minutes save rs 10000 details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X