വെറും 100 രൂപയ്ക്ക് 75 ലക്ഷം രൂപ വിലവരുന്ന റേഞ്ച് റോവര്‍! ചെയ്യേണ്ടത് ഇത്രമാത്രം...

ഇന്ന് എന്‍ട്രി ലെവല്‍ കാര്‍ വാങ്ങാന്‍ 4 ലക്ഷം രൂപ വേണം. അപ്പോള്‍ 100 രൂപ മുടക്കിയാല്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കാന്‍ അവസരമുണ്ടെന്ന് പറഞ്ഞാലോ?. അതിനെ കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്ന് വായിക്കാം.

പലര്‍ക്കും ജീവിതത്തില്‍ പല ലക്ഷ്യങ്ങളായിരിക്കും. ചിലരുടെ ജീവിതാഭിലാഷം ഒരു വീട് വെക്കണമെന്നതായിരിക്കും. എന്നാല്‍ മറ്റ് ചിലര്‍ക്ക് ക്രേസ് വാഹനങ്ങളോടായിരിക്കും. ഒട്ടുമിക്കയാളുകളുടെയും ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കും സ്വന്തമായി ഒരു കാര്‍ വാങ്ങുകയെന്നത്. കുടുംബത്തിന്‍െയും ഒപ്പം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമായി സ്വന്തം വരുമാനത്തില്‍ നിന്ന് സ്വരുക്കൂട്ടിവെച്ചും അല്ലാതെയും കാര്‍ വാങ്ങുന്നവരാണ് അധികവും.

 range rover sport

സാധാരണക്കാരായ ആളുകള്‍ ചെറുകാറുകളും മറ്റും വാങ്ങി തങ്ങളുടെ ആഗ്രഹം നിറവേറ്റുമ്പോള്‍ സെലിബ്രിറ്റികളും സമ്പന്നരും കാറുകള്‍ അവരുടെ സ്റ്റാറ്റസ് സിംബലാക്കി മാറ്റുന്നു. അവ പരിപാലിച്ച് കൊണ്ട് നടക്കാനുള്ള ചെലവ് കൂടുതലായതിനാല്‍ ആഡംബര കാറുകള്‍ പലപ്പോഴും സെലിബ്രിറ്റികളുടെയും സമ്പന്നരുടെയും ഗരാജിലാണ് അധികവും കണ്ടു വരുന്നത്. എന്നാല്‍ 100 രൂപ മുടക്കിയാല്‍ നിങ്ങള്‍ക്കും ഒരു ആഡംബര കാര്‍ സ്വന്തമാക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്.

76 ലക്ഷം വിലയുള്ള റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കാനാണ് സുവര്‍ണാവസരം. എല്ലാ വര്‍ഷവും അസമില്‍ നടക്കുന്ന ഹൗളി റാസ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഈ വന്‍ ഓഫര്‍. ഈ അവസരത്തില്‍ ഈ വര്‍ഷം നടക്കുന്ന 96-ാമത് ഹൗളി റാസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘാടക സമിതി ഏര്‍പ്പെടുത്തിയ ലോട്ടറിയുടെ ബമ്പര്‍ സമ്മാനമാണ് വിലകൂടിയ ഈ ആഡംബര കാര്‍.

 range rover sport

ലോട്ടറി വിജയികള്‍ക്ക് റേഞ്ച് റോവര്‍ കൂടാതെ ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര സ്‌കോര്‍പിയോ, സ്‌കോഡ കുഷാഖ്, ടാറ്റ നെക്‌സോണ്‍ എന്നീ കാറുകളും സമ്മാനമായി നല്‍കുന്നുണ്ട്. 76 ലക്ഷം രൂപ വില വരുന്ന റേഞ്ച് റോവര്‍ ആണ് ഒന്നാം സമ്മാനം. അതേസമയം രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ നല്‍കും. ശേഷിക്കുന്ന വിജയികള്‍ക്ക് മഹീന്ദ്ര സ്‌കോര്‍പിയോ, സ്‌കോഡ കുഷാഖ്, ടാറ്റ നെക്സോണ്‍ എന്നിവയാണ് ലഭിക്കുക.

ഈ കാറുകള്‍ സ്വന്തമാക്കാനായി 100 രൂപ വില വരുന്ന ലോട്ടറി ടിക്കറ്റ് എടുക്കുകയാണ് വേണ്ടത്. ഭാഗ്യശാലികളില്‍ ഒരാള്‍ക്ക് വെറും 100 രൂപക്ക് 76 ലക്ഷത്തിന്റെ ലക്ഷ്വറി കാര്‍ വീട്ടിലെത്തിക്കാം. അസമിലാണ് എല്ലാ വര്‍ഷവും ഈ ഉത്സവം അരങ്ങേറുന്നത്. 95 വര്‍ഷത്തെ പാരമ്പര്യമുള്ള ഉത്സവത്തിന്റെ ഭാഗമായാണ് ഗംഭീരമായ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. എല്ലാ വര്‍ഷവും നടക്കുന്ന ഈ നറുക്കെടുപ്പിലെ വിജയികള്‍ക്ക് ആഡംബര കാറുകള്‍ സമ്മാനമായി നല്‍കും.

toyota fortuner

ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുള്ള നറുക്കെടുപ്പില്‍ നല്‍കുന്ന സമ്മാനത്തെ കുറിച്ച് കേട്ടറിഞ്ഞ് അസം ഹൗളിയിലെ കൂപ്പണ്‍ ഓഫീസില്‍ വമ്പന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സമ്മാനത്തിന് അര്‍ഹരായ വിജയികളെ ഡിസംബര്‍ 10-ന് പ്രഖ്യാപിക്കും. ഫെസ്റ്റിവലിലെ ലോട്ടറി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക വ്യത്യസ്ത പ്രൊജക്ടുകള്‍ക്കായാണ് വിനിയോഗിക്കുന്നത്. അസമിലെ ബാര്‍പേട്ട ജില്ലയിലാണ് ഹൗളി സ്ഥിതി ചെയ്യുന്നത്. റാസ് മഹോത്സവകാലത്ത് നാടും നഗരവും ഉത്സവലഹരിയിലായിരിക്കും.

ഭഗവാന്‍ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തിന്റെ സമര്‍പ്പണമായാണ് ഈ ഉത്സവം കൊണ്ടാടുന്നത്. ഈ വര്‍ഷം നവംബര്‍ 24 മുതല്‍ ഡിസംബര്‍ 10 വരെയാണ് റാസ് മഹോത്സവം നടക്കുന്നത്. ഫെസ്റ്റിവല്‍ കൂടുതല്‍ കളറാക്കാനാണ് ഇതിന്റെ ഭാഗമായി ലോട്ടറി ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നറുക്കെടുപ്പിലൂടെ ജര്‍മന്‍ ആഡംബര ബ്രാന്‍ഡായ ഔഡിയുടെ കാര്‍ ആണ് സമ്മാനമായി നല്‍കിയത്. അസം പൊലീസ് ഉദ്യോഗസ്ഥനായ ജനാര്‍ദന്‍ ബോറോ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയി.

കഴിഞ്ഞ വര്‍ഷം റാസ് മഹോത്സവത്തിന്റെ ഭാഗമായി ലോട്ടറി കമ്മിറ്റി 3.2 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇക്കുറി 4 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാന്‍ അവര്‍ ലക്ഷ്യമിടുന്നു. കേരളത്തില്‍ നിരവധി ലോട്ടറികള്‍ ഉണ്ടെങ്കിലും ഏതെങ്കിലും ഉത്സവവുമായി ബന്ധപ്പെട്ട് ഇത്രയും വില കൂടിയ കാറുകള്‍ സമ്മാനം കൊടുക്കുന്നതായി കേട്ടിട്ടില്ല. അസമിലെ റാസ് മഹോത്സവുമായി ബന്ധപ്പെട്ട ഈ നറുക്കെടുപ്പിനെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായം എന്തണെന്ന് ഞങ്ങളെ കമന്റ് ബോക്‌സിലൂടെ അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Thursday, October 26, 2023, 12:37 [IST]
English summary
Get range rover worth rs 75 lakh for just rs 100 all you have to do is this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X