ബുള്ളറ്റൊന്നും വേണ്ടാ, RX100 കൊടുക്കല്ലേ അച്ഛാ — വിതുമ്പിക്കരഞ്ഞ് ഒരു പെണ്‍കുട്ടി
സ്വന്തം വാഹനങ്ങളോടുള്ള വൈകാരിക ബന്ധം എന്നത് ഏതൊരാള്‍ക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നായിരിക്കും. ആദ്യം സ്വന്തമാക്കിയ വാഹനം, നമ്മുടെ വേണ്ടപ്പെട്ടവര്‍ സമ്മാനം നല്‍കിയത് തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടാവാം ഇവ നമുക്ക് പ്രിയങ്കരമാവുന്നത്.

ചിലപ്പോള്‍ വാഹനമോടിക്കുന്നവരേക്കാള്‍ ഇതിനോട് ഇഷ്ടമുണ്ടാവുക വീട്ടുകാര്‍ക്കായിരിക്കും. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായൊരു വീഡിയോ കാണിച്ച് തരുന്നതും ഇത് തന്നെയാണ്.

വീട്ടിലെ പഴയ യമഹ RX100 ബൈക്ക് അച്ഛന്‍ വില്‍ക്കാന്‍ പോവുകയാണെന്നറിഞ്ഞ പെണ്‍കുട്ടി കരഞ്ഞ് കൊണ്ട് അച്ഛനെ ഈ വില്‍പ്പന ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നോക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. യമഹ RX100 ബൈക്ക് കൊടുത്ത് ബുള്ളറ്റ് വാങ്ങാനുള്ള തീരുമാനത്തിലായിരുന്നു കുട്ടിയുടെ അച്ഛന്‍. എന്നാല്‍ ഇത്രയും കാലം ഓടിച്ച് നടന്ന ബൈക്ക് എന്തിനാണ് കൊടുക്കുന്നതെന്നും പറഞ്ഞ് പെണ്‍കുട്ടി കരയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.

കാശ് കൊടുത്ത് ശരിയാക്കിയ ബൈക്ക് എന്തിനാണ് വില്‍ക്കുന്നതെന്ന് കുട്ടി ചോദിച്ചപ്പോള്‍ ഇത് കൊടുത്ത് ബുള്ളറ്റ് വാങ്ങാം എന്ന് അച്ചന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ഇതിന് കുട്ടി നല്‍കിയത് വളരെ രസകരമായൊരു മറുപടിയാണ്. 'ആ വൃത്തികെട്ട വണ്ടി വേണ്ട എനിക്ക് ഈ വണ്ടി മതി' എന്നാണ് കുട്ടി പറയുന്നത്.

ഒരു കാലത്ത് യമഹയുടെ ഏറ്റവും ജനപ്രീതിയാകര്‍ഷിച്ച ബൈക്കായിയിരുന്നു RX100. തൊണ്ണൂറുകളില്‍ ക്യാമ്പസുകളുടെ ജീവനായിരുന്നു RX100. ഇരമ്പിയാര്‍ക്കുന്ന ശബ്ദമുള്ള ഈ ബൈക്കിന് ഇന്നും ആരാധകരേറെയാണ്. 98 സിസി ശേഷിയുള്ള ഒചറ്റ സിലിണ്ടര്‍ എയര്‍കൂളിംഗ് എഞ്ചിനാണ് യമഹ RX100 -ല്‍ ഉള്ളത്. 10.84 bhp കരുത്തും 10.39 Nm torque ഉം സൃഷ്ടിക്കാന്‍ ഇതിന് കഴിയും. നാല് സ്പീഡാണ് ഗിയര്‍ബോക്‌സ്. 103 കിലോയാണ് ബൈക്കിന്റെ ഭാരം. ഇതുകൊണ്ട് തന്നെ പരമാവധി 120 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ബൈക്കിന് കഴിയും.
1985 -ലാണ് RX100 വിപണിയിലെത്തിയത്. എന്നാല്‍ 1996 -ല്‍ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമായതോടെ ടൂ സ്‌ട്രോക്ക് എഞ്ചിനുള്ള ഈ ബൈക്കിന്റെ നിര്‍മ്മാണം യമഹ നിര്‍ത്തി. എന്നാല്‍ കാലങ്ങള്‍ കടന്ന് പോയിട്ടും RX100 -നോടുള്ള ഇഷ്ടം വാഹന പ്രേമികള്‍ക്കിടയില്‍ മായാതെ കിടക്കുന്നുണ്ട് എന്നതിന് ആക്കം കൂട്ടുന്നതാണ് ഈ വീഡിയോ. ഏതായാലും സംഭവം വൈറലായതോടെ ബൈക്ക് വില്‍ക്കരുത്, കുട്ടിയെ വിഷമിപ്പിക്കരുത് എന്നൊക്കെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.
Source: THIRD EYE


Click it and Unblock the Notifications








