ഹെൽമറ്റില്ലാതെ സൊമാറ്റോ സുന്ദരി; ചുമ്മാ ഷോ ആണെന്ന് സോഷ്യൽ മീഡിയ പ്രതികരണം

സോഷ്യൽ മീഡിയ നമ്മുടെ ദിനചര്യയുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു എന്ന് പറയാതെ വയ്യ. അത് കൊണ്ട് തന്നെ കാറുകളിലും ബൈക്കുകളിലും വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇടുന്ന പ്രവണത കൂടിവരികയാണ്. ലൈക്കിനും കമൻ്റിനും വേണ്ടി എന്ത് കോപ്രായങ്ങളും കാണിക്കാൻ മടിയില്ലാത്തവരായി മാറുകയാണ്.

ചിലർ പൊതു റോഡുകളിൽ സ്റ്റണ്ടുകൾ ചെയ്യുന്നതിന് ഈ വാഹനങ്ങൾ ഉപയോഗിക്കുന്നു. ഒരു പെൺകുട്ടി പൊതുസ്ഥലത്ത് യമഹ R15 ബൈക്ക് ഓടിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ് . ഈ വീഡിയോയെ വ്യത്യസ്തമാക്കുന്നത് പെൺകുട്ടി യഥാർത്ഥത്തിൽ ഒരു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിന്റെ ഡെലിവറി പങ്കാളിയായി വസ്ത്രം ധരിച്ചിരിക്കുന്നു എന്നതാണ്. ഇൻഡോർ റീൽഗ്രാം ഒഫീഷ്യലാണ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഹെൽമറ്റില്ലാതെ സൊമാറ്റോ സുന്ദരി; ചുമ്മാ ഷോ ആണെന്ന് സോഷ്യൽ മീഡിയ പ്രതികരണം

ഈ വീഡിയോയിൽ, സൊമാറ്റോ ബ്രാൻഡിംഗുള്ള ജേഴ്‌സി ധരിച്ച് ഒരു പെൺകുട്ടി യമഹ R15 മോട്ടോർസൈക്കിൾ ഓടിക്കുന്നത് കാണാം. ഇത്തരമൊരു വീഡിയോ നമ്മൾ കാണുന്നത് ഇതാദ്യമല്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും സമാനമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജനവാസ കേന്ദ്രത്തിന് സമീപമുള്ള തിരക്കേറിയ റോഡുകളിലൂടെ പെൺകുട്ടി ബൈക്ക് ഓടിക്കുന്നത് കാണാം.

ഈ വീഡിയോയിലെ പെൺകുട്ടി യഥാർത്ഥത്തിൽ സൊമാറ്റോയിൽ പ്രവർത്തിക്കുന്നതായി തോന്നുന്നില്ല. ഓൺലൈനിൽ ശ്രദ്ധ നേടാനാണ് അവൾ ഇത് ചെയ്തതിരിക്കുന്നത് എന്നാണ് തോന്നുന്നത്. വീഡിയോയിൽ ആളുകൾ അവളുടെ മുഖം കാണുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യമെന്ന് വീഡിയോയിൽ വ്യക്തമാണ്. പെൺകുട്ടി ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്നതാണ് സോഷ്യൽ മീഡിയയിൽ എല്ലാവരേയും പ്രകോപിച്ചിരിക്കുന്നത്.

സൊമാറ്റോയ്ക്ക് ഇതുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ രംഗത്തെത്തി. ഹെൽമെറ്റ് ഇല്ലാത്ത ടൂവീലറിൽ ഞങ്ങൾ ഡെലിവറി ചെയ്യുന്നില്ല എന്നും അത് അംഗീകരിക്കുന്നില്ല എന്നുമാണ് അറിയിച്ചത്. സ്ത്രീകൾ ഭക്ഷണം വിതരണം ചെയ്യുന്നതിൽ തെറ്റൊന്നുമില്ല - അവരുടെ കുടുംബത്തിന് ഉപജീവനമാർഗം കണ്ടെത്തുന്നതിനായി ദിവസവും ഭക്ഷണം എത്തിക്കുന്ന നൂറുകണക്കിന് സ്ത്രീകൾ ഞങ്ങളുടെ പക്കലുണ്ട്, അവരുടെ തൊഴിലിനോടുളള ആത്മാർത്ഥയിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.

വെറും പ്രശസ്തിക്ക് വേണ്ടിയാണ് ഈ കുട്ടി ഇങ്ങനെ ചെയ്തത് എങ്കിലും ഹെൽമറ്റ് ധരിക്കാത്തതിന് ഇവർക്കെതിരെ ചലാൻ നൽകണമെന്നും കമൻ്റുകൾ ഉയരുന്നുണ്ട്. അമിതവേഗവും, അശ്രദ്ധയോടെ ഉളള ഡ്രൈവിങ്ങും കാരണം ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ചെറിയ അപകടം വരെ നിങ്ങളുടെ ജീവിതത്തെയാകെ തകിടം മറിച്ചേക്കും. അക്കാരണം കൊണ്ട് തന്നെ ഡ്രൈവിംഗ് എന്ന പ്രവര്‍ത്തിയെ ഒരിക്കലും നിസാരവല്‍ക്കരിക്കരുത്.

നമ്മുടെ ചെറിയ ഒരു അശ്രദ്ധ മൂലം സ്വന്തം ജീവന്‍ മാത്രമല്ല ചുറ്റുമുള്ള മറ്റനവധി ജീവനുകള്‍ കൂടിയാണ് അപകടത്തിലാകുന്നത്. അതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ നാം ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം.സുരക്ഷിതമായ ഡ്രൈവിംഗിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗ പരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്‌നലിലും വാഹനം നിര്‍ത്തുക, ലെയ്ന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്.

ലേണിംഗ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്‌നലുകളും അറിവുകളും മനസ്സില്‍ ഉണ്ടായിരിക്കം. ട്രാഫിക് സിഗ്‌നലുകളും അടയാളങ്ങളും അനുസരിച്ച് വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം. ബൈക്കിലും സ്‌കൂട്ടറിലുമെല്ലാം യാത്ര ചെയ്യുമ്പോൾ ശരിയായ സേഫ്റ്റി ഗിയറുകൾ ധരിച്ചാൽ അപകടസാധ്യത ഗണ്യമായി കുറയ്ക്കാം. ഹൈ-എൻഡ് സ്‌പോർട്‌സ് ബൈക്ക് അല്ലെങ്കിൽ മിഡ് റേഞ്ച് മോട്ടോർസൈക്കിൾ ഓടിക്കുന്നവരെല്ലാം ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നത് വളരെ സ്വീകാര്യമായ കാര്യമാണ്.

പക്ഷേ സാധാരണ ബൈക്കുകളും സ്കൂട്ടറുകളുമെല്ലാം ഉപയോഗിക്കുന്നവർ നിയമപാലകരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രം ഗുണനിലവാരമില്ലാത്ത ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതാണ് പതിവ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകരിച്ചിട്ടുള്ള ഹെല്‍മെറ്റുകള്‍ക്ക് ISI മുദ്രണമുണ്ടാകും. ഇന്ത്യയിൽ നിർമിക്കുന്നഗുണനിലവാരമുള്ള ഏത് ഹെൽമെറ്റിന്റെയും പുറകിലോ വശങ്ങളിലോ ഈ അടയാളം രേഖപ്പെടുത്തണം. വ്യാജമായി ISI സ്റ്റിക്കറുകള്‍ പതിപ്പിച്ച ധാരാളം വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ വിപണിയിലുണ്ട്. അതിനാല്‍ ശരിയയായ ISI മാര്‍ക്ക് ആണോ ഹെല്‍മെറ്റിലുള്ളതെന്ന് വാങ്ങുന്നതിനു മുമ്പ് ഉറപ്പു വരുത്തുക.

റൈഡറുടെയോ പില്യണിന്റേയോ സുരക്ഷ വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ, ലാഭേച്ഛയില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് സ്നെൽ മെമ്മോറിയൽ ഫൗണ്ടേഷൻ. സ്നെൽ ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ DOT അല്ലെങ്കിൽ ECE എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഹെൽമറ്റ് നിർമാതാക്കൾക്ക് സർട്ടിഫിക്കേഷൻ സ്വമേധയാ ഉള്ളതാണെങ്കിലും ഇവ നിർബന്ധമാണ്.

More from DriveSpark

Article Published On: Wednesday, October 18, 2023, 8:30 [IST]
English summary
Girl riding yamaha r15 for zomato without helmet photo goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X