പെൺകുട്ടികളുടെ അഭ്യാസപ്രകടനം; കമൻ്റും രോഷപ്രകടനവുമായി വീഡിയോ വൈറൽ
ഓടുന്ന ബൈക്കിൽ സ്റ്റണ്ട് ചെയ്യുന്നതിൻ്റെ വീഡിയോ നമ്മൾ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുണ്ടല്ലോ. പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നതും ഇത്തരത്തിലൊരു വീഡിയോയും ചിത്രങ്ങളുമാണ്. രണ്ട് പെൺകുട്ടികൾ ബൈക്കിൽ സഞ്ചരിച്ചുകൊണ്ട് പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ. പരസ്പരം അഭിമുഖമായി ഇരുന്ന് കൊണ്ടാണ് അവർ ബൈക്കിൽ സഞ്ചരിക്കുന്നത്.
വാഹനത്തിൻ്റെ രജിസ്ട്രേഷനിൽ നിന്ന് സ്ഥലം തമിഴ്നാട് ആണെന്ന് മനസിലാകും. ജാർഖണ്ഡിലുളള ഇൻസ്റ്റാഗ്രാം പേജാണ് ആദ്യം ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. എന്നാൽ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം വലിയ രീതിയിലുളള രോഷ പ്രകടനമാണ് എല്ലായിടത്തും നിന്ന് ഉണ്ടായത്. അത് കൊണ്ട് തന്നെ പെട്ടെന്ന് വീഡിയോ മാറ്റുകയും ചെയ്തു.

വീഡിയോയിൽ ഒരാൾ റൈഡറിൻ്റെ സീറ്റിൽ ഇരിക്കുമ്പോൾ പിറകിൽ ഇരിക്കേണ്ടതിന് പകരം ആൾ ഇരിക്കുന്നത് റൈഡർക്ക് അഭിമുഖമായി ഇന്ധനടാങ്കിന് മുകളിലാണ്. പരസ്പരം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നുണ്ട്. തുടർച്ചയായി ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
ഇത് പോലെ പലതരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുമ്പോൾ പ്രണയിക്കുന്ന ദമ്പതികളെ നേരിട്ടും വീഡിയോയിലും എല്ലാം കണ്ടിട്ടുണ്ട്. ബൈക്കിൽ ഇത്തരത്തിലുളള അഭ്യാസം കാണിച്ചവർക്കെതിരെ പൊലീസ് കനത്ത ശിക്ഷാ നടപടികളും എടുത്തിട്ടുണ്ട്. ഈ വീഡിയോയിൽ രണ്ട് പെൺകുട്ടികൾ പരസ്പരം ചുംബിക്കുന്നതിനെതിരേയാണ് പലരും കമൻ്റിൽ രോഷം പ്രകടിപ്പിച്ചിരിക്കുന്നത്.

ഇത് പോലെയുളള ഒരു വീഡിയോ ആണ് മുൻപ് വൈറലായത്. ഹോളി കഴിഞ്ഞ് പോകുന്ന കപ്പിൾസ് രണ്ടും റോയൽ എൻഫീൽഡ് ബൈക്കിൽ പരസ്പരം അഭിമുഖമായി ഇരുന്ന് കൊണ്ട് സഞ്ചരിക്കുന്നതാണ് വീഡിയോയിൽ. വൈറലായ വീഡിയോ പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയും അപ്പോൾ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ച ദമ്പതികളെ കണ്ടെത്തുകയും ചെയ്തു. വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
നിങ്ങളുടെ വാഹനം സ്റ്റണ്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് റേസ് ട്രാക്കുകൾ, ഫാം ഹൗസുകൾ എന്നിവ പോലുള്ള സ്വകാര്യ സ്ഥലത്ത് ചെയ്യുന്നതാണ് ഉത്തമം. അല്ലെങ്കിൽ നിങ്ങൾ തീർച്ചയായും ചലാൻ അടയ്ക്കേണ്ടി വരും. അത് മാത്രമല്ല ഇപ്പോൾ എല്ലാ മെട്രോപൊളിറ്റൻ നഗരങ്ങളിലും സിസിടിവി ക്യാമറകളുണ്ട്. അത് കൊണ്ട് തന്നെ നിങ്ങൾ എന്ത് കാണിച്ചാലും നിരീക്ഷിക്കാൻ പൊലീസ് അധികൃതർ സദാ ജാഗരൂകരാണ്.
ഇതിനുമുൻപ് 2015 -ൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് ആ ദ്യശ്യങ്ങൾ വൈറലായിരുന്നു, ഇതേ രീതിയിൽ തന്നെയായിരുന്നു അവരും സഞ്ചരിച്ചിരുന്നത്. അന്ന് മറ്റൊരു യാത്രക്കാരൻ പകർത്തിയ ചിത്രങ്ങൾ പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ദമ്പതികൾക്ക് 1000 രൂപ ചലാനാണ് അന്ന് പൊലീസ് നൽകിയത്. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ വളരെ സജീവമായത് കൊണ്ട് തന്നെ പൊതുനിരത്തുകളിൽ അപകടകരമായ സ്റ്റണ്ടുകൾ നടത്തിയാൽ പെട്ടെന്ന് തന്നെ പിടിക്കപ്പെടുകയും ചെയ്യും.


Click it and Unblock the Notifications








