'കുട്ടിയുടുപ്പിട്ട്' ബുള്ളറ്റ് ഓടിക്കുന്നയാളെ മനസ്സിലായോ? ആള് ചില്ലറക്കാരിയല്ല, എന്നിട്ടും ശ്രമം വൈറലാകാൻ...
ജീവിതത്തില്‍ നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഒരു തലമുറയുടെ കാലമാണ് ഇന്ന്. സാമൂഹിക മാധ്യമ സൈറ്റുകളില്‍ ശ്രദ്ധിക്കപ്പെടാനും ഫോളോവേഴ്‌സിനെ കൂട്ടാനുമായി വൈറല്‍ ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്ന തിരക്കിലാണ് എല്ലാവരും. ഇതിനായി അപകടകരമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ വരെ ആളുകള്‍ക്ക് ഒരു മടിയുമില്ല.
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ളവരെ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് എന്ന് വിളിക്കാറുണ്ട്. ചെറിയ കുട്ടികള്‍ അടക്കം ഒത്തിരി പേര്‍ തങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു എന്ന കാര്യവും ഇവര്‍ക്കെല്ലാം അറിയാം. എന്നിരുന്നാലും വൈറല്‍ കണ്ടന്റിനായി നിയമം കാറ്റില്‍ പറത്താനും ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്ക് യാതൊരു മടിയുമില്ല. അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോള്‍ രണ്ടുപെണ്‍കുട്ടകളുടെ വീഡിയോ അതിവേഗം പ്രചരിക്കുകയാണ്. വൈറല്‍ വീഡിയോയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കില്‍ പായുന്ന രണ്ട് യുവതികളെയാണ് കാണാനാകുക. സിംഗിള്‍ പീസ് വസ്ത്രം ധരിച്ച രണ്ട് പേരും 'മോഡേണ്‍' ലുക്കിലാണ് കാണപ്പെടുന്നത്. മെയിന്‍ റോഡില്‍ ബുള്ളറ്റില്‍ പാഞ്ഞുപോകുന്ന ഇരുവരും പക്ഷേ സേഫ്റ്റി ഗാര്‍ഡുകളൊന്നും ധരിച്ചിട്ടില്ല. വ്യക്തമായി പറഞ്ഞാല്‍ ഹെല്‍മെറ്റ് പോലും ധരിക്കാതെയാണ് ഇരുവരുടെയും സഞ്ചാരം.
പൊതുവേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ വീഡിയോ ചിത്രീകരിക്കുമ്പോള്‍ ചുരുങ്ങിയപക്ഷം റൈഡര്‍ എങ്കിലും ഹെല്‍മെറ്റ് ധരിക്കാറുണ്ട്. എന്നാല്‍ ഇവിടെ രണ്ട് പേരും ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. നഗരപാതയിലൂടെ ഹെല്‍മറ്റ് പോലെയുള്ള സേഫ്റ്റി ഗിയറുകളൊന്നും ധരിക്കാതെയുള്ള യാത്ര വളരെ അപകടകരമാണെന്നുള്ള യാഥാര്‍ത്ഥ്യം അവര്‍ വിസ്മരിക്കുകയായിരുന്നുവെന്നാണ് തോന്നുന്നത്.

യഥാര്‍ത്ഥത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്ക് ഓടിക്കുന്നത് അല്‍പ്പം വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തിയാണ്. ഇതിന്‍െ കനത്ത ഭാരവും കരുത്തുറ്റ എഞ്ചിനും കാരണം പൊതുവേ സ്ത്രീകള്‍ ഈ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്ന കാഴ്ച വിരളമായേ നമുക്ക് കാണാന്‍ കഴിയൂ. എന്നാല്‍ ഈ ബൈക്ക് പുഷ്പം പോലെ ഓടിക്കുന്ന ഈ യുവതിയെ അക്കാര്യത്തില്‍ അഭിനന്ദിച്ചേ മതിയാകൂ.
എന്നാല്‍ ബുള്ളറ്റ് എന്നല്ല ഏത് ഇരുചക്ര വാഹനം ഓടിക്കുമ്പോഴും ഹെല്‍മറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. നമ്മുടെ തലക്കുള്ള പടച്ചട്ടയായാണ് ഹെല്‍മെറ്റ് പ്രവര്‍ത്തിക്കുക. വൈറല്‍ വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ബൈക്ക് ഓടിക്കുന്ന സ്ത്രീ 'ഹൈ ഹീല്‍സ്' ധരിച്ചിരിക്കുന്നതായി കാണാം. 'ഹൈ ഹീല്‍സ്' പാദരക്ഷകള്‍ ഉപയോഗിച്ച് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുന്നതും അത്യന്തം വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തിയാണെന്ന് ഓര്‍മിപ്പിക്കേണ്ട കാര്യമില്ലെല്ലോ.

ഇത് അസുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും റോഡപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല പില്യണ്‍ സീറ്റിലിരിക്കുന്ന സ്ത്രീ പാദരക്ഷകള്‍ ധരിച്ചിട്ടേയില്ലായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ വല്ല അപകടവും പിണഞ്ഞാല്‍ അതിന്റെ വ്യാപ്തി കൂട്ടാന്‍ ഈ പ്രവര്‍ത്തികള്‍ തന്നെ ധാരാളമാണ്. തലക്ക് മാത്രമല്ല കാലുകള്‍ക്ക് സംരക്ഷണമില്ലാത്തതിനാല്‍ പരിക്ക് ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ഇവരുടെ സുഹൃത്തോ മറ്റോ മറ്റൊരു ബൈക്കിലോ കാറിലോ പിന്തുടര്‍ന്ന് കൊണ്ടാണ് വീഡിയോ ക്യാമറയില്‍ പകര്‍ത്തിയത്.
ക്യാമറക്ക് നേരെ ഇവര്‍ വണ്ടിയോടിക്കുന്നതിനിടെ ആംഗ്യം കാണിക്കിക്കുകയും ചെയ്യുന്നുണ്ട്. ഇതും അപകടകരമായ പ്രവര്‍ത്തിയാണ്. ഇത്തരം അപകടരമായ കാര്യങ്ങളൊന്നും വകവെക്കാതെ വീഡിയോ വൈറലാക്കുക എന്ന ലക്ഷ്യം മാത്രമാണ് പെണ്‍കുട്ടികള്‍ക്കുള്ളതെന്നാണ് വിമര്‍ശനം ഉയരുന്നത്. തുടക്കത്തില്‍ നമ്മള്‍ പറഞ്ഞ പോലെ ഇവിടെ ബുള്ളറ്റ് ഓടിക്കുന്ന യുവതിയും ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫല്ുവന്‍സറാണ് വിവരം.
കണ്ണു മീന എന്നാണ് ഇവരുടെ പേര് എന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 14.3 ലക്ഷം പേരാണ് ഈ യുവതിയെ പിന്തുടരുന്നത്. യുവതികള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ വീഡിയോ വൈറലായി. അതുകൊണ്ട് തന്നെ ഈ വീഡിയോ ഇതിനോടകം അധികാരികളുടെ പക്കല്‍ എത്തിയിരിക്കാം. നിയമം ലംഘിച്ച് ഇരുചക്ര വാഹനം ഓടിച്ച യുവതിക്കെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് കരുതുന്നത്.
സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ഇത്തരം വീഡിയോകള്‍ തെളിവായി സ്വീകരിച്ച് പൊലീസ് മാതൃകാപരമായ ശിക്ഷ നല്‍കുമെന്ന് നമുക്ക് കരുതാം. എങ്കില്‍ മാത്രമേ ഭാവിയില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന സംഭവത്തിന് അറുതിയുണ്ടാവുകയുള്ളൂ. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് അധികാരികള്‍ സോഷ്യല്‍ മീഡിയയില്‍ നിയമവിരുദ്ധമായ റീല്‍സ് വീഡിയോകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരുന്നുണ്ട്. ഇവര്‍ക്കെതിരെയും ആക്ഷന്‍ എടുക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








