ഓടുന്ന സ്കൂട്ടറിൽ ഒരു കട്ട റൊമാൻസ്! വൈറൽ വീഡിയോയ്ക്ക് പൊലീസിന്റെ വക വൻ പാരിതോഷികം

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാവാനും, സൈബർ വേൾഡിൽ ലൈക്കുകളും കമന്റുകളും ഷെയറുകളും വാരിക്കൂട്ടനാവുമായി ആളുകൾ പല കാര്യങ്ങളിലും അതിരു കടക്കുന്നു. ഏതുവിധേനയും വൈറലാവുക എന്നത് മാത്രമാണ് പലരുടേയും ലക്ഷ്യം എന്ന് നമുക്ക് തോന്നിപ്പോവും. അത്തരത്തിൽ നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തിനിടെ നടന്ന ഒരു സംഭവമാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.

ഇത്തരം അവസരങ്ങളിൽ, ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾ പല ലംഘനങ്ങളും നടത്തുന്ന നിരവധി വീഡിയോകൾ നമ്മൾ കാണാറുണ്ട്. അടുത്തിടെ ഉത്തർപ്രദേശിലെ നോയിഡയിൽ ഒരാൾ ഓടിക്കുന്ന സ്കൂട്ടറിനും പിന്നിൽ രണ്ട് പെൺകുട്ടികൾ റൊമാന്റിക്കാവുന്നത് കാണാം. സോഷ്യൽ മീഡിയയിൽ വൈറൽ കണ്ടന്റ് സൃഷ്ടിക്കാൻ അവർ യഥാർത്ഥത്തിൽ ക്യാമറയ്ക്കും മുന്നിൽ അഭിനയിക്കുകയായിരുന്നു.

അവരുടെ ആഗ്രഹം പോലെ വീഡിയോ വൈറലായി, എന്നാൽ അതോടൊപ്പം പൊലീസ് നടപടിയുമുണ്ടായി. ഒരു പയ്യൻ ഓടിക്കുന്ന സ്‌കൂട്ടറിൽ രണ്ട് പെൺകുട്ടികൾ പരസ്പരം അഭിമുഖീകരിക്കുന്ന തരത്തിലാണ് ഇരിക്കുന്നത് എന്ന് വീഡിയോ വ്യക്തമാക്കുന്നു. ഹോളി ആഘോഷത്തിന് ശേഷം അവരുടെ മുഖവും വസ്ത്രങ്ങളും നിറത്തിൽ മൂടിയിരിക്കുന്നതായി കാണാം.

ഒരു ബോളിവുഡ് സിനിമയിലെ വളരെ ജനപ്രിയമായ ഒരു റൊമാൻ്റിക് ഗാനത്തിന്റെ അകമ്പടിയിൽ അവർ അഭിനയിക്കുകയായിരുന്നു. പാട്ടിനോട് നീതി പുലർത്താൻ, പെൺകുട്ടികൾ അല്പം റൊമാന്റിക്കാവാൻ തുടങ്ങിയെന്ന് തോന്നുന്നു. അവർ ആലിംഗനം ചെയ്യുകയും വീഡിയോയിൽ പരസ്പരം ചുംബിക്കുന്നതുപോലെ അഭിനയിക്കുകയും ചെയ്തു. ഇതെല്ലാം നടക്കുന്നത് ഒരു പൊതു റോഡിലാണ്, കൂടാതെ ഇവർ ആരും യാതൊരു തരത്തിലുള്ള സുരക്ഷാ ഗിയറുകളും ധരിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

വീണ്ടും ഇതേ സ്കൂട്ടറിൽ എഴുന്നേറ്റ് നിന്ന് പല സാഹസിക പ്രവർത്തികളും ഇവർ കാണിക്കുകയും, പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ പിന്നിൽ എഴുന്നേറ്റ് നിന്ന പെൺകുട്ടി താഴെ വീഴുകയുമെല്ലാം സംഭവിച്ചിട്ടുണ്ട്. എന്നാൽ കാര്യമായ പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

കാഴ്ചക്കാരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. നോയിഡ ട്രാഫിക് പൊലീസും വീഡിയോ കാണുകയും, ഈ ചെയ്ത പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ബന്ധപ്പെട്ട വാഹനത്തിനും ഉടമയ്ക്കുമെതിരെ നിയമപ്രകാരം 33,000 രൂപ പിഴ ചുവത്തിക്കൊണ്ട് ഇ-ചലാൻ നൽകി തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

അപകടകരമായ രീതിയിൽ ഇരുചക്ര വാഹനം ഓടിച്ചതിനും ഹെൽമറ്റ് ധരിക്കാതെ പൊതുവഴിയിൽ മുൻകൂർ അനുമതിയില്ലാതെ സ്റ്റണ്ടുകൾ നടത്തിയതിനുമാണ് പിഴ ചുമത്തിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആകെ ആറോളം കുറ്റങ്ങളാണ് റൈഡർക്കും വാഹനത്തിനുമെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരിക്കൽ കൂടി, ഇത് അങ്ങേയറ്റം അപകടകരമായ പ്രവണതയാണ് എന്ന് എടുത്തു പറയാതിരിക്കാൻ വയ്യ.

ഇന്ന് വളരെ മാന്യമായി വഴിയിലൂടെ നടന്നു പോവുന്നവർക്ക് പല ഗുരുതര അപകടങ്ങളും സംഭവിക്കുന്ന കാലമാണ്, അപ്പോഴാണ് അപകടങ്ങൾ സ്വയം വിളിച്ചു വരുത്തുന്ന ഇത്തരത്തിലുള്ള സാഹസങ്ങൾ കാണിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി നിങ്ങൾക്ക് ശരിക്കും ഇത്തരം വൈറൽ വീഡിയോകൾ റെക്കോർഡ് ചെയ്യണം എന്ന് നിർബന്ധമാണെങ്കിൽ, സ്വകാര്യ പ്രോപ്പർട്ടികളോ ക്ലോസ്ഡ് ട്രാക്കുകളോ ഉപയോഗിക്കാൻ ഞങ്ങൾ ശിപാർശ ചെയ്യുന്നു.

ഇതുവഴി, നിങ്ങൾ മറ്റ് റോഡ് ഉപഭോക്താക്കളുടെ ശ്രദ്ധ തിരിക്കുകയോ അസൗകര്യം സൃഷ്ടിക്കുകയോ ചെയ്യില്ല. എന്നിരുന്നാലും ഇതൊക്കെ കാണുമ്പോൾ ഇന്നതെ ഈ സമൂഹത്തിന്റെ പോക്ക് ഒരല്പ്പം പിശകല്ലേ എന്ന് പലപ്പോഴും തോന്നിപ്പോവാറുണ്ട്. പിന്നെ വൈറലാവാനുള്ള ശ്രമങ്ങളിൽ മാത്രം ശ്രദ്ധിച്ച് ജീവിതം ഇല്ലാതെയാക്കി കളയരുത് എന്നും ഒന്ന് ഓർപ്പിക്കുന്നു.

More from DriveSpark

Article Published On: Tuesday, March 26, 2024, 19:39 [IST]
English summary
Girls romancing on moving scooter police took action for traffic rule violation
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X