ഗ്ലോബൽ സ്കൂളിൻ്റെ തലവൻ; യാത്രയ്ക്ക് കൂടെ കൂട്ടിയിരിക്കുന്നത് 2 കോടിയുടെ റേഞ്ച് റോവർ

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ റേഞ്ച് റോവർ സ്പോർട്ട് എന്ന മോഡലിനും സെലിബ്രിറ്റികളുടെ ഇടയിലും വ്യവസായ പ്രമുഖരുടെ ഇടയിലും നിറയെ ആരാധകരുണ്ട്. നിരവധി വേരിയന്റുകളിൽ വരുന്ന എസ്‌യുവിക്ക് 1.85 രൂപ മുതൽ 3.75 കോടി രൂപ വരെയാണ് കേരളത്തിൽ വരുന്ന ഓൺ-റോഡ് വില. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് (CBU) യൂണിറ്റായി ഇറക്കുമതി ചെയ്യുന്നതിനാലാണ് വാഹനത്തിന് ഇത്രയും വില മുടക്കേണ്ടതായി വരുന്നത്. ഇപ്പോൾ പുതിയ റേഞ്ച് റോവർ സ്പോർട് സ്വന്തമാക്കിയിരിക്കുന്നത് ഗ്ലോബൽ എഡ്യുക്കേഷണൽ സൊല്യൂഷൻസ് മാനേജിങ്ങ് ഡയറക്ടർ മുനീർ അൻസാരിയാണ്.

കേരളത്തിലും വിദേശത്തുമായി പടർന്നു പന്തലിച്ചിരിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഗ്ലോബൽ. വിദ്യാഭ്യാസം കച്ചവടമാക്കുന്ന ഇന്നത്തെ കാലത്ത് കുട്ടികളിലെ കഴിവ് വളർത്തിയെടുക്കാനും അതിലുപരി അവരെ നല്ലൊരു മനുഷ്യനായി വാർത്തെടുക്കാനും ഗ്ലോബൽ എഡ്യുക്കേഷണൽ സൊല്യൂഷൻസ് വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് വേണം പറയാൻ. സമൂഹ നന്മ ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ കപ്പിത്താൻ മുനീർ അൻസാരിയാണ്. അദ്ദേഹം തൻ്റെ യാത്രയ്ക്കായി പുതിയ റേഞ്ച് റോവർ സ്പോർട്ട് സ്വന്തമാക്കിയിരിക്കുകയാണ്.

സെലിബ്രിറ്റികളുടെയും വലിയ വ്യവസായി പ്രമുഖരുടേയും പ്രിയങ്കരനായ റേഞ്ച് റോവർ സ്പോർട്ട് എസ്‌യുവി പെട്രോൾ, മൈൽഡ് ഹൈബ്രിഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാനാവുക. ലക്ഷ്വറി വാഹനത്തിന്റെ എല്ലാ എഞ്ചിനുകളിലും 4WD, എയർ സസ്‌പെൻഷൻ എന്നീ ഫീച്ചറുകൾ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ബ്രാൻഡിന്റെ അത്യാധുനിക MLA ഫ്ലെക്‌സ് പ്ലാറ്റ്‌ഫോമിലാണ് റേഞ്ച് റോവർ സ്‌പോർട്ട് നിർമിച്ചിരിക്കുന്നത്.

മികച്ച കേപ്പബിലിറ്റിയും പെർഫോമൻസും ഹാൻഡിലിംഗും കാര്യക്ഷമതയുമാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ഡൈനാമിക് എയർ സസ്‌പെൻഷൻ, പ്രീ-എംപ്റ്റീവ് എയർ സസ്‌പെൻഷൻ, ബ്രേക്കിംഗ് വഴിയുള്ള ടോർക്ക് വെക്‌റ്ററിംഗിനൊപ്പം ഇലക്‌ട്രോണിക് ആക്റ്റീവ് ഡിഫറൻഷ്യൽ, അഡാപ്റ്റീവ് ഓഫ് റോഡ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളും റേഞ്ച് റോവർ സ്പോർട്ടിന്റെ മാറ്റേകാനായി കൊടുത്തിട്ടുണ്ട്.

ഇതുകൂടാതെ ഓൾ ടെറൈൻ പ്രോഗ്രസ് കൺട്രോൾ ഓഫ്-റോഡ് ട്രാക്ഷൻ കൺട്രോൾ, ഓൺ-ഓഫ്-റോഡ് ഡ്രൈവ് മോഡുകൾ, കൂടാതെ 900 mm വാട്ടർ വേഡിംഗ് ശേഷി 281 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് പോലുള്ള മികവും ലാൻഡ് റോവറിന്റെ മിടുമിടുക്കൻ എസ്‌യുവിയിൽ ലഭ്യമാണ് താനും. ഇന്റീരിയറിലേക്ക് കയറിയാൽ പിന്നെ ഇറങ്ങാൻ തോന്നാത്തവിധത്തിലുള്ള അത്യാധുനിക സവിശേഷതകളോടെയാണ് വണ്ടി പണികഴിപ്പിച്ചിരിക്കുന്നത്.

13.1 ഇഞ്ച് പിവിപ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 29-സ്പീക്കർ മെറിഡിയൻ സൗണ്ട് സിസ്റ്റം, സോഫ്റ്റ് ക്ലോസിംഗ് ഡോറുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഡൈനാമിക് എയർ സസ്‌പെൻഷൻ, ടെറൈൻ റെസ്‌പോൺസ് 2, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, ഓപ്‌ഷണൽ ഓൾ-വീൽ സ്റ്റിയറിംഗ് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാണ് എസ്‌യുവിയിലെ മറ്റ് സവിശേഷതകൾ.

കഴിഞ്ഞ ദിവസമാണ് പോത്തീസ് ഉടമ ലാൻഡ് റോവറിന്റെ റേഞ്ച് റോവർ സ്പോർട്ട് സ്വന്തമാക്കിയിരുന്നു. റേഞ്ച് റോവറിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഓട്ടോബയോഗ്രഫി. മോളിവുഡിൽ ഇപ്പോൾ ഓട്ടോബയോഗ്രഫി തരംഗമാണ് എന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞ മാസം ടൊവിനോ തോമസ് ഓട്ടോബയോഗ്രഫി സ്വന്തമാക്കിയതിന് പിന്നാലെയാണ് ഫഹദ് ഫാസിലും സ്വന്തമാക്കിയത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 4, 2025, 11:57 [IST]
English summary
Global educational solutions md muneer ansari buys new range rover sport video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X