ഈ 'ഇത്തിരിക്കുഞ്ഞന്‍മാര്‍' കാരണം വണ്ടി റോഡിലിറക്കാന്‍ പറ്റാണ്ടാവ്വോ?

കോവിഡ് മഹാമാരി ഏറ്റവും കുടുതല്‍ ബാധിച്ച വ്യവസായ മേഖലകളില്‍ ഒന്ന് ഓട്ടോമൊബൈല്‍ ആണ്. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് വാഹന വ്യവസായം ഊരി വരുന്നതേ ഉള്ളൂ. മഹാമാരി കഴിഞ്ഞ് 2022-ല്‍ മാത്രമാണ് വാഹന നിര്‍മാതാക്കള്‍ ചെറുതായി ഒന്ന് നടുനിവര്‍ത്തിയത്. കോവിഡിന്റെ തുടക്കത്തില്‍ ആഗോളതലത്തില്‍ ഉണ്ടായ മൈക്രോചിപ്പ് ക്ഷാമം വിതരണ ശൃംഖലയിലാകെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചിപ്പ് ക്ഷാമം ഓട്ടോമൊബൈല്‍ രംഗത്തെ മാത്രമല്ല സര്‍ക്കാര്‍ ഏജന്‍സികളെ വരെ ബാധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സുകളുടെയും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെയും (RC) വിതരണത്തെയാണ് ചിപ്പ് ക്ഷാമം ബാധിക്കുന്നത്. അര്‍ധചാലക ചിപ്പുകളുടെ ആഗോള ദൗര്‍ലഭ്യം കാരണം ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സുകളും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നതായി ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

kerala driving license

ചിപ്പുകളുടെ ദൗര്‍ലഭ്യം വിതരണ ശൃംഖലയെയും നിര്‍മ്മാണ പ്രക്രിയയെയും തടസ്സപ്പെടുത്തിയെന്ന് മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്മാര്‍ട്ട് കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിംഗ് ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇഷ്യൂ ചെയ്യുന്നതിനെ ബാധിക്കുകയും ചെയ്തു. കോവിഡിന് ശേഷം മൈക്രോ ചിപ്പ് ക്ഷാമത്തിന് അറുതിയായെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയും നിലവിലുള്ള മൈക്രോചിപ്പ് ക്ഷാമം കൂട്ടുകയും ചെയ്തതായാണ് ചില സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കടുത്ത ചിപ്പ് ക്ഷാമത്തിന് വഴിവെക്കുകയും സ്മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് വൈകിപ്പിക്കുകയുമാണ്. ചിപ്പുകളുടെ കുറവ് കാരണം 2022 വര്‍ഷത്തിന്റെ ഭൂരിഭാഗവും 2023-ന്റെ തുടക്കത്തിലും ഈ ചിപ്പ് അധിഷ്ഠിത ലൈസന്‍സുകള്‍ നല്‍കുന്നതില്‍ കാലതാമസമുണ്ടാക്കിയതായാണ് പറയപ്പെടുന്നത്.

എന്നാല്‍ ടെന്‍ഡറുകള്‍ പുറപ്പെടുവിക്കുന്നത് ഡ്രൈവിംഗ് ലൈസന്‍സിന്റെയും ആര്‍സിയുടെയും കാലതാമസം ലഘൂകരിക്കാന്‍ സഹായിക്കുമെന്നാണ് സൂചന. നിലവിലുള്ള ചിപ്പ് ക്ഷാമം കാരണം ഒന്നിലധികം സംസ്ഥാനങ്ങള്‍ സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകളും ആര്‍സികളും നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ ഇതുവരെ നടത്തിയിട്ടില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര മാത്രമാണ് ഇതിന് അപവാദം.

സംസ്ഥാനത്തെ സ്മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ മണിപ്പാല്‍ ടെക്നോളജീസിന് നല്‍കിയതായി മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിവേക് ഭീമന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞാല്‍ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ചിപ്പ് ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ പറയുന്നത്. മഹാമാരിയുടെ തുടക്ക കാലം മുതല്‍ തന്നെ വാഹന വ്യവസായ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖര്‍ മൈക്രോചിപ്പ് ക്ഷാമത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു.

ചിപ്പ് ക്ഷാമം വാഹന നിര്‍മാണത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അവര്‍ വിശദീകരിക്കുകയും ചെയ്ത്. പല മുന്‍നിര നിര്‍മാതാക്കളും ബുക്ക് ചെയ്ത ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനാകാതെ കുഴങ്ങി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയടക്കമുള്ള മുന്‍നിര നിര്‍മാതാക്കള്‍ ചിപ്പ് ക്ഷാമം വരുത്തിയ ബുദ്ധിമുട്ട് ശരിക്കും അനുഭവിച്ച കമ്പനിയാണ്. മൈക്രോചിപ്പ് ക്ഷാമം അല്‍പ്പം ലഘൂകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് അത്ര പെട്ടെന്നൊന്നും തീരുമെന്ന് തോന്നുന്നില്ല.

എന്നാല്‍ വാഹന ഉപഭോക്താക്കള്‍ ഇത്‌കൊണ്ട് നിരാശരാകേണ്ട കാര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഡിജിറ്റല്‍ ഇന്ത്യ ആശയത്തിന്റെ ഫലമായി 'ഡിജിലോക്കര്‍' മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അവരുടെ രേഖകള്‍ ഇലക്ട്രോണിക് ആയി സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ ഒരാള്‍ക്ക് അവരുടെ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയും.

digilocker

ഈ രേഖകളുടെ ഹാര്‍ഡ് കോപ്പി കൈയ്യില്‍ കരുതേണ്ട കാര്യമില്ലെന്ന് സാരം. നിങ്ങള്‍ക്ക് സ്മാര്‍ട് ഡ്രൈവിംഗ് ലൈസന്‍സോ ആര്‍സിയോ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ടെങ്കില്‍ ഇരുരേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പ് ഡിജിലോക്കര്‍ ആപ്പില്‍ സൂക്ഷിച്ചാല്‍ മതി. ഇന്ത്യന്‍ ഐടി ആക്ട് 2000 പ്രകാരം ഡിജിലോക്കറില്‍ സൂക്ഷിക്കുന്ന രേഖകള്‍ക്ക് നിയമപരമായി സാധുതയുണ്ട്.

More from DriveSpark

Article Published On: Tuesday, July 18, 2023, 10:23 [IST]
English summary
Global semiconductor chip shortage driving licence vehicle rc delayed in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X