കാതടിപ്പിക്കുന്ന ശബ്ദവുമായി ബുള്ളറ്റ് റൈഡർമാർ, ഗോവയിലെ പൊലീസ് ചെയ്തത് കണ്ടോ

കാതടപ്പിക്കുന്ന ശബ്ദമുളള സൈലൻസറുകൾ ബൈക്കുകളിൽ ഘടിപ്പിക്കുന്നത് മോഡിഫിക്കേഷൻ്റെ ഭാഗമായിട്ട് ചെയ്യുന്നതാണ്. എന്നാൽ പലപ്പോഴും നിയമവിരുദ്ധമായിട്ടാണ് ഇത്തരം സൈലൻസറുകൾ ഫ്രീക്കൻമാർ ഘടിപ്പിക്കുന്നത്. അത്തരത്തിൽ അനധികൃതമായി മോഡിഫിക്കേഷൻ നടത്തുന്ന വല ബൈക്കുകളും രാജ്യത്ത് പൊലീസ് പിടിക്കാറുമുണ്ട്. അത്തരത്തിൽ ആറ് റോയൽ എൻഫീൽഡ് ബുളളറ്റുകളാണ് ഗോവൻ പൊലീസ് പിടിച്ചെടുത്തത്. ഗോവയിൽ നിന്ന് പിടിച്ചെടുത്ത ആറ് ബൈക്കുകളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കു വച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മോഡിഫൈ ചെയ്ത എക്‌സ്‌ഹോസ്റ്റുകൾ ഉപയോഗിക്കുന്ന ബൈക്ക് യാത്രക്കാരുടെ എണ്ണം കൂടിവരികയാണ്. ഗോവയ്‌ക്കൊപ്പം, പൂനെ, അലഹബാദ്, ശിവമോഗ, ഹൈദരാബാദ് എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളും സമാനമായ പരാതികൾ ഉയരുന്നുണ്ട്. പലപ്പോഴും ഇതിനെതിരെയുളള നിയമനടപടികൾ പരസ്യമായി തന്നെയാണ് വിധിക്കാറുള്ളത്. പിടിച്ചെടുക്കുന്ന സൈലൻസറുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാണ്.

റോയൽ എൻഫീൽഡ് വാർത്തകളിലേക്ക് നോക്കിയാൽ ഷോട്ട്ഗൺ 650, ബെയർ 650 (Bear), ക്ലാസിക് 650 തുടങ്ങിയ കിടിലൻ മോഡലുകളെല്ലാം അവതരിപ്പിച്ച കമ്പനി അടുത്തതായി 350 സിസി വിഭാഗത്തിലേക്ക് തിരിച്ചുവരാനാണ് തയാറെടുക്കുന്നത്. മീറ്റിയോർ, ക്ലാസിക്, ഹണ്ടർ, ബുള്ളറ്റ് എന്നിവയ്ക്ക് ശേഷം ജെ-സീരീസ് എഞ്ചിൻ പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിക്കുന്ന അഞ്ചാമത്തെ ഉൽപ്പന്നമായിരിക്കും ഈ മോഡൽ.

ഗോവൻ ക്ലാസിക് ഒരു ഫങ്കി-ലുക്ക് ബോബർ-സ്റ്റൈൽ മോട്ടോർസൈക്കിളായിരിക്കും. അതായത് ക്ലാസിക്കിനെ അടിസ്ഥാനമാക്കിയുള്ള ബോബർ സ്റ്റൈൽ മോഡലായിരിക്കും വരാനിരിക്കുന്നതെന്ന് സാരം. ഇതേ സെഗ്മെന്റിലെ ബ്രാൻഡിന്റെ മറ്റ് മോഡലുകളിലെ അതേ 349 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഗോവൻ ക്ലാസിക്കിനും തുടിപ്പേകാൻ എത്തുക. എങ്കിലും സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് റിട്യൂൺ ചെയ്യാനും സാധ്യതയുണ്ട്.

മിക്കവാറും 20 bhp കരുത്തിൽ പരമാവധി 27 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിലാവും എഞ്ചിൻ ട്യൂൺ ചെയ്യുക. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായിട്ടാവും എഞ്ചിൻ ജോടിയാക്കുക. ഗോവൻ ക്ലാസിക്കിൻ്റെ പ്രധാന ഫ്രെയിം പോലും ക്ലാസിക് 350 മോഡലിന് സമാനമായിരിക്കും. സ്‌റ്റൈലിംഗ്, കളർ ഓപ്ഷനുകൾ, റൈഡിംഗ് പൊസിഷൻ എന്നിവയിലാണ് വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളത്.

ജാവ 42 ബോബർ, പെരാക്ക് എന്നിവയിൽ നിന്ന് വ്യത്യസ്തമായി റോയൽ എൻഫീൽഡ് 350 സിസി ബോബറിന് റിയർ സീറ്റ് ഓപ്ഷൻ ലഭിച്ചേക്കും. പിൻസീറ്റ് ലഭിക്കുന്നതോടെ പ്രായോഗികതയുടെ കാര്യത്തിൽ ജാവയുടെ മോഡലുകളേക്കാൾ മിടുക്കനായിരിക്കും വരാനിരിക്കുന്ന ഗോവൻ ക്ലാസിക്. മറ്റ് മെക്കാനിക്കൽ വശങ്ങളിക്ക് നോക്കിയാൽ ട്യൂബുലാർ ഡൗൺട്യൂബ് ഫ്രെയിമിൽ പണികഴിപ്പിക്കുന്ന മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളും ലഭിക്കും.

എല്ലാവർക്കും ഇഷ്‌ടമാവുന്ന വിലയിൽ ഇക്കഴിഞ്ഞ ദിവസം റോയൽ എൻഫീൽഡ് പുതിയ ബെയർ 650 സ്ക്രാംബ്ലറും വിപണിയിൽ എത്തിച്ചിരുന്നു. 3.39 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ ബൈക്ക് ഇൻ്റർസെപ്റ്റർ 650 അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. എങ്കിലും സ്‌ക്രാംബ്ലർ സ്വഭാവത്തിന് അനുസൃതമായി നിരവധി മാറ്റങ്ങളും കമ്പനി മോട്ടോർസൈക്കിളിന് സമ്മാനിച്ചിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 16, 2024, 19:00 [IST]
English summary
Goa police seized six modified royal enfield bullets images goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X