ആള്‍ദൈവങ്ങളുടെ എണ്ണം കൂടന്നത് ചുമ്മാതല്ല! ഡിഫെന്‍ഡറിന് പിന്നാലെ പോര്‍ഷ ടെയ്കാന്‍ ഇവി വാങ്ങി ബാബ

സാധാരണയായി ലൗകിക ജീവിതത്തോടും ആഡംബര വസ്തുക്കളോടുമുള്ള ആസക്തികള്‍ വെടിഞ്ഞ് ലളിത ജീവിതം നയിക്കുന്നവരാണ് ആത്മീയാചാര്യന്‍മാര്‍. വിശപ്പടക്കാനുള്ള ഭക്ഷണം പോലും മറ്റുള്ളവരില്‍ നിന്ന് ദാനമായി സ്വീകരിച്ച് ദൈവത്തില്‍ സര്‍വ്വതും സമര്‍പ്പിച്ച് ജീവിക്കുന്നവരാണ് അവരില്‍ വലിയൊരു പങ്കും. എന്നാല്‍ ഇതിന് അപവാദമായി ഒത്തിരി പേരുണ്ട്. അതില്‍ ഒന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഓഷോ രജനീഷ്. നൂറിലേറെ റോള്‍സ് റോയ്‌സുകള്‍ സ്വന്തമായുണ്ടായിരുന്ന ഓഷോയുടെ ആഡംബര ജീവിതശൈലി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കക്ഷി വാങ്ങിയ പുതിയ വാഹനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

വാരണാസിയിലെ സതുവ ബാബ പീഠത്തിന്റെ അധിപനായ ജഗത്ഗുരു മഹാമണ്ഡലേശ്വര്‍ സന്തോഷ് ദാസ് ആണ് ആഡംബര കാര്‍ വാങ്ങി തലക്കെട്ടുകള്‍ സൃഷ്ടിച്ചത്. ബാബ സതുവ (Satua Baba) എന്ന് അനുയായികള്‍ വിളിക്കുന്ന ഇദ്ദേഹം പുതുതായി വാങ്ങിയത് ഒരു ഹാച്ച്ബാക്കോ എസ്‌യുവിയോ അല്ല കേട്ടോ. പോര്‍ഷ ടെയ്കാന്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാറാണ് ബാബ സതുവ സ്വന്തമാക്കിയത്. ഏകദേശം മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന വാഹനമാണിത്.

satua baba buys porsche taycan

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മാഘമേളയില്‍ ഈ നീല നിറത്തിലുള്ള പോര്‍ഷ ടെയ്കാനില്‍ ബാബ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അരുണ്‍ പാസ്വാന്‍ എന്നയാള്‍ തന്റെ എക്‌സ് പേജില്‍ കാറിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഒരു കൂട്ടം സന്യാസിമാര്‍ ആഡംബര കാറിന് ചുറ്റും നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അതിവേഗം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

വാരണാസി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സതുവ ബാബ ഈ വാഹനം ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീഡിയോയ്ക്ക് താഴെ ബാബയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ഇദ്ദേഹം ആത്മീയതയുടെ മറവില്‍ ബിസിനസ് നടത്തുകയാണെന്ന തരത്തിലുള്ള കടുത്ത വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. എങ്കിലും ബാബയുടെ അനുയായികള്‍ ഈ വാദങ്ങള്‍ തള്ളി അദ്ദേഹത്തിനായി ചെറുത്തു നില്‍ക്കുന്നു.

satua baba buys porsche taycan

ജര്‍മന്‍ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയുടെ ആദ്യത്തെ ഫുള്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറാണ് ടെയ്കാന്‍. നിലവില്‍ 1.69 കോടി മുതല്‍ 2.69 കോടി രൂപ വരെയാണ് ഇന്ത്യയില്‍ ഈ വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. ടാക്‌സും ഇന്‍ഷൂറന്‍സും മറ്റ് ചാര്‍ജുകളും കൂടി ചേരുന്നതോടെ ഇവിയുടെ വില മൂന്ന് കോടി രൂപ കടക്കും.

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയതും ടെക് സമ്പന്നവുമായ ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നാണ് പോര്‍ഷ ടെയ്കാന്‍. നിലവില്‍ നാല് വേരിയന്റുകളില്‍ ടെയ്കാന്‍ ഇന്ത്യയില്‍ വാങ്ങാന്‍ സാധിക്കും. ഇതില്‍ ബാബ ഏത് വേരിയന്റാണ് തെരഞ്ഞെടുത്തതെന്ന് ഉറപ്പില്ല. ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന്റെ ടോപ് എന്‍ഡ് ടെയ്കാന്‍ ടര്‍ബോ വേരിയന്റാണ് സതുവ ബാബയുടേതെങ്കില്‍ അതിന്റെ കരുത്ത് അതിശയിപ്പിക്കുന്നതാണ്.

93.4 kWh ബാറ്ററിയാണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് പരമാവധി 872 bhp പവറും 650 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമുള്ള ഈ വാഹനത്തിന് വെറും 2.7 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 260 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഇവി മികച്ച സ്‌പോര്‍ട്ടി ഡ്രൈവിംഗ് അനുഭവമാണ് സമ്മാനിക്കുക.

പെര്‍ഫോമന്‍സ് പോലെ തന്നെ റേഞ്ചിന്റെ കാര്യത്തിലും ടെയ്ക്കാന്‍ ഒട്ടും പിന്നിലല്ല. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 683 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സതുവ ബാബ ഇതാദ്യമായല്ല ആഡംബര വാഹനങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതെന്ന് കൂടി ഓര്‍മിപ്പിക്കട്ടെ.

satua baba buys porsche taycan

പോര്‍ഷയ്ക്ക് മുമ്പ് കോടികള്‍ വിലമതിക്കുന്ന ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ (Land Rover Defender) ആഡംബര എസ്‌യുവി അദ്ദേഹം സ്വന്തമാക്കിയിരുന്നു. പോര്‍ഷ ടെയ്ക്കാന്‍ വാങ്ങിയതിന് പിന്നാലെ ബാബയുടെ വിദേശ നിര്‍മിത ആഡംബര വാഹനങ്ങളോടുള്ള ഭ്രമം വ്യാപക വിമര്‍ശനത്തിനിടയാക്കുന്നു. ടെയ്കാനിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഇപ്പോള്‍ ഡിഫെന്‍ഡറിന്റെ ചിത്രങ്ങളും ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ യാത്രകളുമെല്ലാമാണ് വിമര്‍ശകര്‍ കുത്തിപ്പൊക്കി കൊണ്ടുവരുന്നുണ്ട്.

ആഡംബര വാഹന പ്രേമികള്‍ക്കിടയില്‍ പോര്‍ഷ ടെയ്കാന്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇലക്ട്രിക് കരുത്തും സ്‌പോര്‍ട്‌സ് കാര്‍ ഡിസൈനും ഒത്തുചേരുന്ന ടെയ്കാന്‍ ആത്മീയാചാര്യര്‍ വരെ തെരഞ്ഞെടുക്കുന്നത് ട്രെന്‍ഡ് മാറ്റത്തിന്റെ സൂചനയായും ചിലര്‍ വിലയിരുത്തുന്നു. എന്തായാലും പ്രയാഗ്രാജിലെ മാഘമേളയില്‍ ഇപ്പോള്‍ പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് സതുവ ബാബയും അദ്ദേഹത്തിന്റെ പുത്തന്‍ പോര്‍ഷ ടെയ്കാന്‍ ഇവിയും.

More from DriveSpark

Article Published On: Friday, January 16, 2026, 11:30 [IST]
English summary
Godman satua baba porsche taycan electric sports car viral video sparks controversy
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X