RTO -യ്ക്ക് പുറകെ ARAI അംഗീകാരം നേടി GoGo A1 സ്പ്ലെൻഡർ ഇവി കൺവേർഷൻ കിറ്റ്

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുംബൈ ആസ്ഥാനമായുള്ള GoGo A1 ഹീറോ സ്‌പ്ലെൻഡറിനായി ഒരു ഇലക്ട്രിക് കൺവേർഷൻ കിറ്റ് പുറത്തിറക്കിയിരുന്നു. കിറ്റിന് ബാറ്ററി ഇല്ലാതെ 35,000 രൂപയും ബാറ്ററി പാക്കിനൊപ്പം 95,000 രൂപയുമാണ് വില.

RTO -യ്ക്ക് പുറകെ ARAI അംഗീകാരം നേടി GoGo A1 സ്പ്ലെൻഡർ ഇവി കൺവേർഷൻ കിറ്റ്

ഈ കിറ്റ് ഇതിനോടകം 151 കിലോമീറ്റർ റൈഡിംഗ് റേഞ്ച് നൽകുന്നതായി അവകാശപ്പെടുന്നു. GoGo A1 -ന്റെ ഈ കിറ്റിന് ഇതിനകം തന്നെ RTO അംഗീകാരം ലഭിച്ചിരുന്നു, ഇപ്പോൾ, ARAI -യും ഇത് ഹോമോലോഗ് ചെയ്തിരിക്കുകയാണ്.

RTO -യ്ക്ക് പുറകെ ARAI അംഗീകാരം നേടി GoGo A1 സ്പ്ലെൻഡർ ഇവി കൺവേർഷൻ കിറ്റ്

GoGo A1 -ന്റെ ഇലക്ട്രിക് കൺവേർഷൻ കിറ്റ് ഇൻസ്റ്റാൾ ചെയ്യാൻ, ഉപഭോക്താക്കൾ തങ്ങളുടെ മോട്ടോർസൈക്കിൾ കമ്പനിയുടെ ഇൻസ്റ്റാളേഷൻ വർക്ക്ഷോപ്പിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. രാജ്യത്തുടനീളമുള്ള 36 RTO ലൊക്കേഷനുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു നെറ്റ്‌വർക്ക് ബ്രാൻഡിനുണ്ട്.

RTO -യ്ക്ക് പുറകെ ARAI അംഗീകാരം നേടി GoGo A1 സ്പ്ലെൻഡർ ഇവി കൺവേർഷൻ കിറ്റ്

ഈ ശൃംഖല കൂടുതൽ മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇത് പൂർണ്ണമായും നിയമപരമായ ഒരു കിറ്റാണ്, അതിനാൽ തന്നെ പരിവർത്തനം ചെയ്ത/ കൺവർട്ട് ചെയ്ത മോട്ടോർസൈക്കിളിന് ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് ലഭിക്കും.

RTO -യ്ക്ക് പുറകെ ARAI അംഗീകാരം നേടി GoGo A1 സ്പ്ലെൻഡർ ഇവി കൺവേർഷൻ കിറ്റ്

ഇവി പരിവർത്തനത്തിന് പ്രാദേശിക RTO -യുടെ റീ രജിസ്ട്രേഷൻ ആവശ്യമാണ്. രജിസ്ട്രേഷൻ നമ്പർ അതേപടി തുടരുമെങ്കിലും പുതിയ ഗ്രീൻ നമ്പർ പ്ലേറ്റാവും കൺവർട്ട് ചെയ്ത മോട്ടോർസൈക്കിളിന് ലഭിക്കുന്നത്.

RTO -യ്ക്ക് പുറകെ ARAI അംഗീകാരം നേടി GoGo A1 സ്പ്ലെൻഡർ ഇവി കൺവേർഷൻ കിറ്റ്

റോഡുകളിൽ ടെയിൽ പൈപ്പ് എമിഷനുകൾ കുറയ്ക്കുന്നതിനായി ഇന്ത്യ പതുക്കെ ICE വാഹനങ്ങൾ നിർത്തലാക്കാൻ ശ്രമിക്കുന്നതിനാൽ ഇത്തരം കൺവേർഷൻ കിറ്റുകൾ വരും കാലങ്ങളിൽ കൂടുതൽ സാധാരണമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

RTO -യ്ക്ക് പുറകെ ARAI അംഗീകാരം നേടി GoGo A1 സ്പ്ലെൻഡർ ഇവി കൺവേർഷൻ കിറ്റ്

നിലവിൽ നോർത്ത്‌വേ മോട്ടോർസ്‌പോർട്‌സിന് കുറച്ച് ഇവി കൺവേർഷൻ കിറ്റുകൾ വിപണിയിലുണ്ട്, എന്നാൽ ഇവ കാറുകൾക്കും ചെറിയ വാണിജ്യ വാഹനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.

RTO -യ്ക്ക് പുറകെ ARAI അംഗീകാരം നേടി GoGo A1 സ്പ്ലെൻഡർ ഇവി കൺവേർഷൻ കിറ്റ്

GoGo A1 -ന്റെ ഇവി കിറ്റിൽ 2 kW ഇലക്ട്രിക് മോട്ടോർ അടങ്ങിയിരിക്കുന്നു, പിൻ വീൽ ഹബ്ബിലാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. 3.94 kW എന്ന പീക്ക് പവർ നൽകുന്നതായി റേറ്റുചെയ്തിരിക്കുന്നു. 2.8 kWh ബാറ്ററി പാക്ക് ആണ് ഇതിൽ നൽകിയിരിക്കുന്നത്.

RTO -യ്ക്ക് പുറകെ ARAI അംഗീകാരം നേടി GoGo A1 സ്പ്ലെൻഡർ ഇവി കൺവേർഷൻ കിറ്റ്

കൂടാതെ ഇതിന് ഒരു റീ ജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ലഭിക്കുന്നു. ഒരു DC-DC കൺവെർട്ടർ, പുതിയ ആക്‌സിലറേറ്റർ വയറിംഗ്, കൺട്രോളർ ബോക്‌സുള്ള ഒരു കീ സ്വിച്ച്, ഒരു പുതിയ സ്വിംഗ്ആം തുടങ്ങിയ മറ്റ് ഘടകങ്ങളും കിറ്റിൽ ഉൾപ്പെടുന്നു.

RTO -യ്ക്ക് പുറകെ ARAI അംഗീകാരം നേടി GoGo A1 സ്പ്ലെൻഡർ ഇവി കൺവേർഷൻ കിറ്റ്

ഈ കിറ്റ് 1997 മോഡൽ ഇയർ മുതൽ മുമ്പോട്ടുള്ള ഹീറോ സ്‌പ്ലെൻഡറിനായി മാത്രമേ അംഗീകരിച്ചിട്ടുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ മോട്ടോർസൈക്കിളാണ് സ്‌പ്ലെൻഡർ, അതിനാൽ തന്നെ ഇത്തരം സാങ്കേതികവിദ്യകൾക്ക് അനുയോജ്യമായ ചോയിസാണ്.

RTO -യ്ക്ക് പുറകെ ARAI അംഗീകാരം നേടി GoGo A1 സ്പ്ലെൻഡർ ഇവി കൺവേർഷൻ കിറ്റ്

ഇവി കൺവേർഷൻ കിറ്റുകൾ ജനങ്ങൾക്ക് ഇലക്ട്രിക് മൊബിലിറ്റി നൽകുന്നതിനുള്ള ഒരു പ്രായോഗിക പരിഹാരമാണ്, ഇത്തരം കൂടുതൽ കിറ്റുകൾ ഉടൻ വിപണിയിൽ ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

RTO -യ്ക്ക് പുറകെ ARAI അംഗീകാരം നേടി GoGo A1 സ്പ്ലെൻഡർ ഇവി കൺവേർഷൻ കിറ്റ്

ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്രവാഹന വിപണി ക്രമാനുഗതമായി വളരുകയാണ്, ധാരാളം പുതിയ മോഡലുകൾ അവതരിപ്പിക്കാൻ നിരവധി ചെറുതും വലുതുമായ വാഹന നിർമ്മാതാക്കൾ കാത്തിരിക്കുകയാണ്. ഇന്ത്യയിലുടനീളം ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വളരുന്നതിനാൽ, ഇലക്ട്രിക് വാഹനങ്ങൾ വളരെ വേഗം മുഖ്യധാരയിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Saturday, April 16, 2022, 9:52 [IST]
English summary
Gogo a1 ev conversion kit for hero splendor gets arai approval
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X