കുറഞ്ഞ ചെലവിൽ പഴയ സ്പ്ലെൻഡിന് ഇലക്ട്രിക് ജീവൻ; GoGoA1 ഇവി കൺവേർഷൻ കിറ്റിന് ആവശ്യക്കാർ ഏറെ

ഇലക്ടിക് വാഹനങ്ങൾ വളരെ ജനപ്രിയമായി വരുന്ന ഈ കാലത്ത് ഇവി കൺവേർഷൻ കിറ്റുകൾക്കും ഡിമാൻഡ് ഏറെയാണ്. ഒരു ഇവി കൺവേർഷൻ കിറ്റ് എന്നത് അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഇലക്ട്രിക് പവർട്രെയിൻ കൺവേർഷൻ കിറ്റാണ്.

കുറഞ്ഞ ചെലവിൽ പഴയ സ്പ്ലെൻഡിന് ഇലക്ട്രിക് ജീവൻ; ഇവി കൺവേർഷൻ കിറ്റുമായി GoGoA1

നിലവിൽ മാർക്കറ്റിൽ നിരവധി പ്രൊഡക്ടുകൾ ഉണ്ടെങ്കിലും അവ വിശ്വസനീയമാകണമെങ്കിൽ RTO -യുടെ അംഗീകാരം വേണം. ഡൽഹിയിൽ ഓടുന്ന പഴയ കാറുകൾ സ്ക്രാപ്പ് ചെയ്യാതെ നിലനിർത്താൻ ഇത്തരം കിറ്റുകൾ ഉപയോഗിക്കാം എന്ന് അധികൃതർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

കുറഞ്ഞ ചെലവിൽ പഴയ സ്പ്ലെൻഡിന് ഇലക്ട്രിക് ജീവൻ; ഇവി കൺവേർഷൻ കിറ്റുമായി GoGoA1

പഴക്കം ചെന്ന വാഹനങ്ങൾ നിലവിലെ മലിനീകരണ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിൽ റോഡുകളിൽ ഓടിക്കാൻ നിയമപരമായി സാധ്യമല്ല, എന്നാൽ ഇത്തരം വാഹനങ്ങൾ ഇവികളിലേക്ക് പരിവർത്തനം അല്ലെങ്കിൽ കൺവേർട്ട് ചെയ്താൽ വീണ്ടും ഉപയോഗിക്കാം. വാഹനപ്രേമികൾക്ക് ഈ ആശയം ഒരു ആശ്വാസമാണ്. എന്നിരുന്നാലും ഇത്തരം ഇവി കൺവേർഷൻ കിറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന OEM -കൾ ഇല്ല എന്നത് പരിഗണിക്കുമ്പോൾ അത് അത്ര എളുപ്പവുമല്ല.

കുറഞ്ഞ ചെലവിൽ പഴയ സ്പ്ലെൻഡിന് ഇലക്ട്രിക് ജീവൻ; ഇവി കൺവേർഷൻ കിറ്റുമായി GoGoA1

കാലക്രമേണ ഇവ സാധ്യമായേക്കാം. അതിന് ആദ്യ പടി എന്നവണ്ണം ബൈക്കുകൾക്കായി ഇവി കൺവേഷൻ കിറ്റ് വാഗ്ദാനം ചെയ്യുന്ന ഒരു നിർമ്മാതാക്കളെ ഇന്ന് നമുക്ക് പരിചയപ്പെടാം. GoGoA1 എന്ന കമ്പനിയാണ് ഈ ടൂ വീലർ ഇവി കിറ്റ് നിർമ്മിക്കുന്നത്. ഹീറോ സ്പ്ലെൻഡർ ബൈക്കുകളിലാണ് ഇവർ കൺവേഷൻ നടത്തുന്നത്.

കുറഞ്ഞ ചെലവിൽ പഴയ സ്പ്ലെൻഡിന് ഇലക്ട്രിക് ജീവൻ; ഇവി കൺവേർഷൻ കിറ്റുമായി GoGoA1

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (NGT) കീഴിൽ ഡൽഹി സർക്കാരാണ് GoGoA1 എംപാനൽ ചെയ്തിരിക്കുന്നത്. 10 വർഷം പഴക്കമുള്ള ഹീറോ സ്‌പ്ലെൻഡർ മോട്ടോർസൈക്കിളുകൾ ഇലക്ട്രിക് മോഡലുകളാക്കി മാറ്റുന്നതിനുള്ള പ്രക്രിയയിൽ പങ്കെടുക്കുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള ഏക കമ്പനിയാണിത്.

കുറഞ്ഞ ചെലവിൽ പഴയ സ്പ്ലെൻഡിന് ഇലക്ട്രിക് ജീവൻ; ഇവി കൺവേർഷൻ കിറ്റുമായി GoGoA1

ഹീറോ സ്‌പ്ലെൻഡർ ഇലക്ട്രിക് കൺവേർഷൻ കിറ്റിന്റെ വില ഏകദേശം 35,000 രൂപയാണ്. ഫുൾ ചാർജിൽ 151 കിലോമീറ്റർ വരെയാണ് ഈ ഇവി കിറ്റ് അവകാശപ്പെടുന്ന റേഞ്ച്.

കുറഞ്ഞ ചെലവിൽ പഴയ സ്പ്ലെൻഡിന് ഇലക്ട്രിക് ജീവൻ; ഇവി കൺവേർഷൻ കിറ്റുമായി GoGoA1

ഒരു വ്യക്തിക്ക് കൂടുതൽ കാലം നിലവിലുള്ള മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നത് തുടരാമെന്നതിനാൽ ഉടമകൾക്ക് ഇത് വളരെയധികം പ്രയോജനമാണ്. ഇത് മൂലം നിലവിലുള്ള വാഹനങ്ങളുടെ ആയുസ്സിന്റെ വർധന ഏകദേശം 5-7 വർഷമാണ്. അതോടൊപ്പം ഇവ പുതിയ സ്ക്രാപ്പേജ് നയത്തിൽ ഉൾപ്പെടില്ല എന്നതും ശ്രദ്ധേയമാണ്.

കുറഞ്ഞ ചെലവിൽ പഴയ സ്പ്ലെൻഡിന് ഇലക്ട്രിക് ജീവൻ; ഇവി കൺവേർഷൻ കിറ്റുമായി GoGoA1

റെട്രോഫിറ്റിംഗുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ കർശനമാണ്. അംഗീകൃത സ്റ്റേറ്റ് ഏജൻസികൾക്ക് മാത്രമേ റിട്രോഫിറ്റ് കിറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയൂ. ടെക്നോളജിയും ഇന്നൊവേഷനും ഉൾക്കൊള്ളുന്ന ശക്തമായ ഒരു പ്ലാറ്റ്‌ഫോമായി ഇത് മാറുന്നതിന്, കൂടുതൽ RTO അംഗീകൃത കമ്പനികൾ രംഗത്ത് വരണം.

കുറഞ്ഞ ചെലവിൽ പഴയ സ്പ്ലെൻഡിന് ഇലക്ട്രിക് ജീവൻ; ഇവി കൺവേർഷൻ കിറ്റുമായി GoGoA1

റെട്രോഫിറ്റിംഗ് കമ്പനികൾക്ക് ഗവേണിംഗ് ബോഡികളിൽ നിന്ന് നയപരമായ പിന്തുണയും ആവശ്യമാണ്. ഇത്തരം കിറ്റുകൾ പുതിയ വാഹനങ്ങൾ നിർമ്മിക്കാതെ നിലവിലുള്ള വാഹനങ്ങളെ ഇവി ശേഷിയുള്ളതാക്കി മാറ്റുന്നു. അതോടൊപ്പം പുതിയ സ്‌ക്രാപ്പേജ് നയത്തിൽ അപകടസാധ്യതയുള്ള വാഹനങ്ങളുടെ ആയുസ്സ് നീട്ടുന്നതിനും അവ റോഡുകളിൽ ഉപയോഗിക്കുന്നത് നിലനിർത്തുന്നതിനും സഹായിക്കുന്നു.

കുറഞ്ഞ ചെലവിൽ പഴയ സ്പ്ലെൻഡിന് ഇലക്ട്രിക് ജീവൻ; ഇവി കൺവേർഷൻ കിറ്റുമായി GoGoA1

ഇവയുടെ വൻ സാധ്യത കണക്കിലെടുത്ത്, സ്വകാര്യ കമ്പനികൾ വിപണിയിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. വരും വർഷങ്ങളിൽ, ഭാവി മൊബിലിറ്റി ചർച്ചകളുടെ ഒരു പ്രധാന ഭാഗമാണ് ഇവികൾ. അതിനാൽ തന്നെ വളർന്നു വരുന്ന ഡിമാൻഡ് കണക്കിലെടുത്ത്, ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയിൽ പ്രൊഡക്ഷൻ സൈഡിൽ പുതിയ എൻട്രികൾ ഉണ്ടായിട്ടുണ്ട്.

കുറഞ്ഞ ചെലവിൽ പഴയ സ്പ്ലെൻഡിന് ഇലക്ട്രിക് ജീവൻ; ഇവി കൺവേർഷൻ കിറ്റുമായി GoGoA1

അധികൃതർ ഈ നയം പ്രഖ്യാപനത്തിന് ശേഷം ഡിമാൻഡ് 60 ശതമാനം വർധച്ചതായി മുംബൈ ആസ്ഥാനമായുള്ള GoGoA1 വ്യക്തമാക്കുന്നു. ഇവികളുടെ ആവശ്യം ഇതിനകം തന്നെ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഇരുചക്രവാഹനങ്ങൾക്ക്, കമ്പനിയുടെ റെട്രോഫിറ്റ് കിറ്റ് സുഗമമായ പരിവർത്തനത്തിനുള്ള ഒരു മികച്ച മാർഗം വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ്, കംപ്ലീറ്റ് കൺവേർഷൻ കിറ്റുകൾ സൃഷ്ടിച്ച് നിലവിലുള്ള ടൂ വീലറുകൾ, ത്രീ വീലറുകൾ, കാറുകൾ എന്നിവയെ ഇലക്ട്രിക്കലി പവർഡ് ടെക്നൊളജികളാക്കി മാറ്റുന്നതിലാണ് GoGoA1 ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കുറഞ്ഞ ചെലവിൽ പഴയ സ്പ്ലെൻഡിന് ഇലക്ട്രിക് ജീവൻ; ഇവി കൺവേർഷൻ കിറ്റുമായി GoGoA1

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കർണാടക, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 -ലധികം ഫ്രാഞ്ചൈസികളുള്ള ഫ്രാഞ്ചൈസി നെറ്റ്‌വർക്കുകളുടെ ശക്തമായ പിന്തുണ തങ്ങൾക്കുണ്ടെന്ന് GoGoA1 സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശ്രീകാന്ത് ഷിൻഡെ പങ്കുവെച്ചു.

കുറഞ്ഞ ചെലവിൽ പഴയ സ്പ്ലെൻഡിന് ഇലക്ട്രിക് ജീവൻ; ഇവി കൺവേർഷൻ കിറ്റുമായി GoGoA1

എല്ലാ ഫ്രാഞ്ചൈസി ഉടമകൾക്കും GoGoA1 കൺവേർഷൻ കിറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പങ്കാളിത്തം, ബാറ്ററി സ്വാപ്പിംഗ്, വാഹനം ലീസിന് കൊടുക്കൽ എന്നിവ ഉൾപ്പെടെയുള്ള ഓപ്ഷനുകൾ നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Gogoa1 electric convertion kit for hero splendor recieves high demand
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X