ജീംബൂംബാ...ഏതൊരു വണ്ടിയും ഇവിയാക്കാം; 50 -ൽ പരം 2-വീലറുകൾക്ക് ഇവി കൺവേർഷൻ കിറ്റുമായി GoGoA1

ഇലക്ട്രിക് ടു വീലർ സെഗ്മെന്റിലും അവയുടെ നിർമ്മാണത്തിലും നിരവധി ബ്രാൻഡുകൾ ഉണ്ടെങ്കിലും, ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) -ൽ നിന്ന് ഇവിയിലേക്കും പരിവർത്തനത്തിൽ അല്ലെങ്കിൽ കൺവേർഷനിൽ ചുരുങ്ങിയ ചില സംരംഭങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ ഗ്രൂപ്പിൽ, മുൻനിര ബ്രാൻഡുകളിൽ ഒന്നാണ് മുംബൈ ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ട് അപ്പായ GoGoA1.

കമ്പനിയുടെ പ്രാരംഭ പ്രൊഡക്ടുകൾക്ക് മികച്ച പ്രതികരണം ലഭിച്ചതിനാൽ, GoGoA1 ഇപ്പോൾ അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള ഒരുക്കങ്ങളിലാണ്. GoGoA1 തങ്ങളുടെ പ്രവർത്തനം ആരംഭിച്ചപ്പോൾ, തെരഞ്ഞെടുത്ത കുറച്ച് മോഡലുകൾക്ക് മാത്രമായിരുന്നു ഇവി കൺവേർഷൻ കിറ്റുകൾ ലഭ്യമാക്കിയിരുന്നത്. ഇത് ഒരുപരിധി വരെ ഒരു ലിമിറ്റിംഗ് ഫാക്ടറായി പരിണമിച്ചു.

50 -ൽ പരം 2-വീലറുകൾക്ക് ഇവി കൺവേർഷൻ കിറ്റുമായി GoGoA1

മിക്ക ടു-വീലർ മോഡലുകളും കവർ ചെയ്യപ്പെടുമ്പോൾ മാത്രമേ ICE-ടു-EV കൺവേർഷൻ ആശയത്തിന്റെ മുഴുവൻ സാധ്യതകളും കൈവരിക്കാനാവൂ. GoGoA1 ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇതിലാണ്. അടിസ്ഥാന പ്ലാറ്റ്‌ഫോം പൂർണ്ണമായിക്കഴിഞ്ഞാൽ, വിവിധ 2-വീലർ മോഡലുകൾക്കായി ഇവി കൺവേർഷൻ കിറ്റുകൾ തയ്യാറാക്കാനാകും. ഓരോ മോഡലിനും ചില ചെറിയ മാറ്റങ്ങൾ മാത്രമേ ഉണ്ടാകൂ, അവ അനായാസം കൈകാര്യം ചെയ്യാൻ കഴിയും എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.

ഇവ RTO അംഗീകൃതമാണ് എന്നതാണ് ഇരുചക്രവാഹനങ്ങൾക്കായുള്ള GoGoA1 ഇവി കൺവേർഷൻ കിറ്റുകളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അതിനാൽ, ഉപഭോക്താക്കൾ തങ്ങളുടെ കൺവേർട്ട് ചെയ്ത ഇരുചക്ര വാഹനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നതിന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ (RTO) സമയം ചെലവഴിക്കേണ്ടതില്ല എന്നത് ശ്രദ്ധേയമാണ്.

50 -ൽ പരം 2-വീലറുകൾക്ക് ഇവി കൺവേർഷൻ കിറ്റുമായി GoGoA1

GoGoA1 ഇവി കൺവേർഷൻ കിറ്റുകൾ ഇപ്പോൾ 50 -ലധികം ജനപ്രിയ മോഡലുകൾക്കായി ലഭ്യമാണ്. റോഡുകളിൽ സാധാരണയായി നാം കാണുന്ന മിക്ക 2-വീലർ ബ്രാൻഡുകളും ഇതിൽ ഉൾക്കൊള്ളുന്നതായി തോന്നുന്നു. ഹീറോ-ഹോണ്ട, ഹോണ്ട, ഹീറോ മോട്ടോകോർപ് തുടങ്ങിയ മിക്ക മുൻനിര ഇരുചക്ര വാഹന ബ്രാൻഡുകൾക്കും GoGoA1 ഇവി കൺവേർഷൻ കിറ്റുകൾ ലഭ്യമാണ്.

ഹോണ്ട ആക്ടിവ സ്കൂട്ടറിന്റെ അഞ്ച് വ്യത്യസ്ത വകഭേദങ്ങൾ ഉൾപ്പെടെ മോട്ടോർ സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും ഇവി കൺവേർഷൻ കിറ്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. GoGoA1 ഇവി കൺവേർഷൻ കിറ്റുകൾ വളരെ എളുപ്പത്തിലുള്ള ഇൻസ്റ്റേളേഷനും ലോംഗ് ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു. കമ്പനി തങ്ങളുടെ ഇവി കൺവേർഷൻ കിറ്റുകൾക്കും ഘടകങ്ങൾക്കുമായി പേറ്റന്റ് ഡിസൈൻ ഉപയോഗിക്കുന്നു.

50 -ൽ പരം 2-വീലറുകൾക്ക് ഇവി കൺവേർഷൻ കിറ്റുമായി GoGoA1

ഇലക്ട്രിക് സ്‌കൂട്ടറുകൾ റെന്റിന് നൽക്കുന്നത് ഉൾപ്പടെയുള്ള മറ്റ് അനുബന്ധ സെഗ്‌മെന്റുകളിലേക്കും കമ്പനി പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ട്. അത് കൂടാതെ GoGoA1 കാർ ഇലക്ട്രിക് കൺവേർഷൻ കിറ്റുകളും ബാറ്ററി സ്വാപ്പിംഗ് സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നു. GoGoA1 ഇവി കൺവേർഷൻ കിറ്റിന്റെ വിലകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിർമ്മാതാക്കൾ സൂചിപ്പിച്ചിട്ടുണ്ട്.

ഉദാഹരണത്തിന്, ഹോണ്ട ആക്ടിവയുടെ കൺവേർഷൻ കിറ്റുകളിൽ ഒന്നിന് 19,000 രൂപയാണ് വില വരുന്നത്. ബാറ്ററി, IoT, ചാർജർ എന്നിവയ്ക്ക് പ്രത്യേക ചാർജുകൾ ഉണ്ട്. ഒരു മോട്ടോർസൈക്കിൾ കൺവേർഷൻ കിറ്റിന്റെ വില എന്നത് 29,999 രൂപയാണ്. ബാറ്ററി, IoT, ചാർജർ, RTO ചെലവുകൾ എന്നിവ അധികമായിരിക്കും. വാഹനത്തിന്റെ പെർഫോമെൻസും റേഞ്ചും ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന കിറ്റിന്റെ ടൈപ്പിനെ ആശ്രയിച്ചിരിക്കും.

50 -ൽ പരം 2-വീലറുകൾക്ക് ഇവി കൺവേർഷൻ കിറ്റുമായി GoGoA1

GoGoA1 വരും വർഷങ്ങളിൽ കൺവേർഷനുകൾക്ക് വലിയ ഡിമാൻഡ് പ്രതീക്ഷിക്കുന്നു. കൊമേർഷ്യൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളിൽ 100 ശതമാനം വൈദ്യുതീകരണം സർക്കാർ നിർബന്ധമാക്കിയതാണ് ഈ ശുഭാപ്തി വിശ്വാസത്തിനു പിന്നിലുള്ള ഒരു കാരണം. 2027 -ഓടെ ഈ ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വൻതോതിലുള്ള ഇവി പരിവർത്തനങ്ങളും കൺവേർഷനുകളും സഹായിക്കുമെന്ന് GoGoA1 കരുതുന്നു.

തങ്ങളുടെ ഓപ്പറേഷൻസ് വർധിപ്പിക്കുന്നതിന്, GoGoA1 ഒരു മില്യൺ ഡോളർ (10 കോടി രൂപ) സമാഹരിക്കാനുള്ള പ്രയത്നത്തിലാണ്. ഇതൊരു പ്രീ-സീരീസ് A ഫണ്ടിംഗ് റൗണ്ടായിരിക്കും. കമ്പനിയുടെ വിപുലീകരണത്തിനും വളർച്ചയ്ക്കും ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കും ഈ ഫണ്ട് വിനിയോഗിക്കും. ഇത്തരം കിറ്റുകളിലൂടെ നമുക്ക് നമ്മുടെ പ്രിയപ്പെട്ട വാഹനം മാറാതെ തന്നെ പുതിയ യുഗത്തിലേക്കും മൊബിലിറ്റി സൊല്യൂഷനിലേക്കുമുള്ള വഴി തുറക്കുന്നു.

More from DriveSpark

Article Published On: Sunday, August 20, 2023, 11:00 [IST]
English summary
Gogoa1 extends ev conversion kit for 50 plus 2 wheelers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X