അച്ഛനോളം പോന്ന മകൻ, മഹീന്ദ്രയുടെ 4x4 കരുത്തനെ സ്വന്തമാക്കിയ താരപുത്രനെ കണ്ടോ
വിൽപ്പനയിൽ മഹീന്ദ്രയുടെ നട്ടെല്ലാണ് ഇപ്പോൾ ഥാർ ത്രീ ഡോറും, ഫൈവ് ഡോർ വേരിയൻ്റായ റോക്സും. അവതരിപ്പിച്ചപ്പോൾ തന്നെ എംബുരാൻ്റെ അവസ്ഥയായിരുന്നു ഥാർ റോക്സിന്. ബുക്കിങ്ങുകൾ കുമിഞ്ഞുകൂടുകയായിരുന്നു. നിരവധി സെലിബ്രിറ്റികളും ബിസിനസ് പ്രമുഖരും ഥാർ റോക്സ് സ്വന്തമാക്കിയിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് മലയാളത്തിൻ്റെ പ്രിയപ്പെട്ട താരപുത്രൻ്റെ പേരും ചേർത്തിരക്കുകയാണ്. റോക്സ് 7 കളർ ഓപ്ഷനുകളിലാണ് വരുന്നത്, കൂടാതെ ചില പുതിയ നിറങ്ങളുമുണ്ട്. 2025-ലെ കുറച്ച് പരിഷ്കാരങ്ങളും കമ്പനി നൽകിയിട്ടുണ്ട് ഇപ്പോൾ. 2025 മഹീന്ദ്ര ഥാർ റോക്‌സിൽ എയറോഡൈനാമിക് വൈപ്പറുകൾ, കീലെസ് എൻട്രി, സ്ലൈഡിംഗ് പാസഞ്ചർ സൈഡ് ഫ്രണ്ട് ആംറെസ്റ്റ് എന്നിവയാണ് 5-ഡോർ ഥാറിലേക്ക് പുതുതായി അവതരിപ്പിച്ചിരിക്കുന്ന സവിശേഷതകൾ.
ഥാർ റോക്സ് വാങ്ങിയ താരപുത്രൻ മറ്റാരുമല്ല അത് സാക്ഷാൽ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷാണ്. സുരേഷ് ഗോപിയുടെ ഫാൻസ് പേജിലാണ് വാഹനം വാങ്ങിയ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര-സഹ മന്ത്രിയായി തുടരുന്ന തൃശൂരിൽ നിന്നുള്ള ബിജെപിയുടെ ലോക്സഭാംഗവുമായ അദ്ദേഹം 2016 മുതൽ 2021 വരെ രാജ്യസഭാംഗമായിരുന്ന നേതാവായിരുന്നു സുരേഷ് ഗോപി. ഗോകുൽ ഏത് വേരിയൻ്റാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല.

വാഹനത്തിൻ്റെ സേഫ്റ്റി ഫീച്ചറുകളിലേക്ക് നോക്കിയാൽ 6 എയർബാഗുകൾ (സ്റ്റാൻഡേർഡായി), 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയുൾപ്പെടെയുള്ള ചില അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം(ADAS) പോലുള്ള സവിശേഷതകളും 5-ഡോർ ഥാറിൽ കുത്തിനിറച്ചിട്ടുണ്ട്.
എഞ്ചിൻ വശങ്ങളിലും മുൻഗാമിക്ക് സമാനമായിട്ടാണ് ഏറ്റവും പുതിയ 2025 മോഡൽ മഹീന്ദ്ര ഥാർ റോക്‌സ് വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തെ 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റലിയൺ ടർബോ പെട്രോൾ എഞ്ചിന് 177 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ഡീസലിന് 175 bhp കരുത്തിൽ 370 Nm torque വരെയും നൽകാനാവുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
മൈലേജ് കണക്കുകൾ പ്രകാരം എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ ലിറ്ററിന് 12.40 കിലോമീറ്റർ ഇന്ധനക്ഷമതയും ഡീസലിൽ ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. XUV700, സ്കോർപിയോ-N തുടങ്ങിയ മോഡലുകളിൽ കാണുന്ന അതേ എഞ്ചിനാണെങ്കിലും വ്യത്യസ്‌തമായ ട്യൂണിംഗിലാണ് ഥാർ 5-ഡോറിൽ ഇവ ഒരുക്കിയിരിക്കുന്നത്. RWD, 4X4 പതിപ്പുകളും ഥാർ 5-ഡോറിനുണ്ടാവുമെങ്കിലും ഡീസലിൽ മാത്രമാണ് 4X4 കൊടുത്തിരിക്കുന്നത്.
ലോഞ്ച് സമയത്ത് ഐവറി കളറിലുള്ള ഇന്റീരിയറിലായിരുന്നു റോക്‌സ് എത്തിയത്. എന്നാല്‍ ലോഞ്ചിന് പിന്നാലെ നടന്ന മീഡിയ ഡ്രൈവിനിടെ ഏറ്റവും കൂടുതല്‍ പേര്‍ ചൂണ്ടിക്കാണിച്ച പോരായ്മയും ഇത് തന്നെയായിരുന്നു. ഇളംനിറത്തിലുള്ള ഈ കളറില്‍ എളുപ്പത്തില്‍ അഴുക്കാകുമെന്നായിരുന്നു വിമര്‍ശനം. ഉപഭോക്താക്കളുടെ ആശങ്ക കണ്ടറിഞ്ഞ് കമ്പനി രണ്ടാമതൊരു ഇന്റീരിയര്‍ കളര്‍ ഓപ്ഷന്‍ കൂടി അവതരിപ്പിച്ചു. പുതിയ മോക്ക ബ്രൗണ്‍ നിറത്തിലുള്ള ഇന്റീരിയര്‍ നിറവുമായി വരുന്ന ഥാര്‍ റോക്‌സ് ഇപ്പോൾ ലഭ്യമാണ്.
ഇടിപ്പരീക്ഷയിൽ ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി വിജയിച്ചിരുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റിലാണ് എസ്‌യുവിയുടെ മാസ്‌മരിക പ്രകടനം വിലയിരുത്തപ്പെട്ടത്. മുതിർന്നവരുടെ സംരക്ഷണത്തിന് 32-ൽ 31.09 പോയിന്റും കുട്ടികളുടെ സേഫ്റ്റിക്ക് 49-ൽ 45 പോയിന്റും സ്കോർ ചെയ്‌താണ് മഹീന്ദ്ര ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയെടുത്തിരിക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തിനായി ഡൈനാമിക് സ്‌കോറും CRS ഇൻസ്റ്റാളേഷൻ സ്‌കോറും യഥാക്രമം 24 പോയിന്റ്, 12 പോയിന്റ് എന്നിങ്ങനെയായിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








