'വിസില്‍ ബേബി'യുടെ സ്വര്‍ണ ബുഗാട്ടി
"വിസില്‍ ബേബി, വിസില്‍ ബേബി" എന്ന ഗാനം നിങ്ങള്‍ക്ക് പരിചിതമായിരിക്കും. ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ ഗാനം സൃഷ്ടിച്ചത് വിഖ്യാത റാപ് ഗായകനായ ഫ്ലോ റിഡയാണ്. ഇദ്ദേഹം ഒരു വാഹന ഭ്രാന്തനാണ്. താന്‍ റോഡിലൂടെ വണ്ടിയോടിച്ചുപോയാല്‍ എല്ലാവരും അത് ശ്രദ്ധിച്ചിരിക്കണമെന്ന കാര്യത്തില്‍ ഫ്ലോ റിഡയ്ക്ക് വലിയ നിര്‍ബന്ധമാണ്. ഇക്കാരണത്തില്‍ എന്തെങ്കിലും വൈചിത്ര്യങ്ങള്‍ ഗായകന്‍റെ എല്ലാ കാറുകള്‍ക്കുമുണ്ടാകാറുണ്ട്. ഇത്തവണ സുവര്‍ണ ക്രോമിയം പൂശിയ ബുഗാട്ടി വെയ്റോണ്‍ കാറുമായാണ് ഫ്ലോ റിഡ നിരത്തിലിറങ്ങാന്‍ പോകുന്നത്.
ഈ വാഹനത്തില്‍ യഥാര്‍ത്ഥ സ്വര്‍ണമല്ല പൂശിയിട്ടുള്ളത്. സ്വര്‍ണ നിറത്തിലുള്ള ക്രോമിയമാണിത്. കാറിന്‍റെ അലോയ് വീലുകളില്‍ പക്ഷെ, 22 കാരറ്റ് സ്വര്‍ണം പൂശിയിട്ടുണ്ട്.
സുവര്‍ണ ക്രോമിയത്തിലുള്ള ബുഗാട്ടിയെ 'ഗോള്‍ഡന്‍ ഗെട്ടി' എന്നാണ് വിളിക്കേണ്ടത്. ഫ്ലോ റിഡയുടെ കാര്‍ താഴെ കാണാം.













Click it and Unblock the Notifications








