സ്വര്‍ണം പൊതിഞ്ഞ മെഴ്സിഡസ്

ഏതാണ്ട് അഞ്ച് കിലോയിലധികം സ്വര്‍ണമാണ് ഉഎലി തന്‍റെ കാറില്‍ പൊതിഞ്ഞത്. കാറിനകത്ത് ഡാഷ്‍ബോര്‍ഡും സ്റ്റിയറിഗ് വീലുമെല്ലാം സ്വര്‍ണത്താലാണ് നിര്‍മിച്ചിരിക്കുന്നത്. സീറ്റുകളിലും സൈഡ് വിന്‍ഡോകളിലുമെല്ലാം സ്വര്‍ണത്തിന്‍റെ അലുക്കുകള്‍ പതിച്ചിരിക്കുന്നു. ഏതാണ്ട് അന്‍പത്തിയേഴ് കോടി രൂപയാണ് സ്വര്‍ണ മെഴ്സിഡസ് തയ്യാറാക്കാന്‍ ഉഎലി ചെലവാക്കിയത്.
35 സ്വര്‍ണപ്പണിക്കാര്‍ 30,000 മണിക്കൂറുകള്‍ അധ്വാനിച്ചാണ് കാറിന്‍റെ പണി പൂര്‍ത്തീകരിച്ചതെന്ന് ഉഎലി വ്യക്തമാക്കുന്നു. വീലുകളിലും ഹെഡ്‍ലാമ്പുകളിലുമാണ് എക്സ്റ്റീരിയറില്‍ സ്വര്‍ണം പതിച്ചിരിക്കുന്നത്. ഉഎലി സ്വര്‍ണം പതിക്കല്‍ മാത്രമല്ല നടത്തിയിരിക്കുന്നത്. തന്‍റെ കാറിന് പേരിടുകയും ചെയ്തിരിക്കുന്നു. അന്‍ലികര്‍ മക്‍ലീന്‍ എസ് എല്‍ ആര്‍ 999 റെഡ് ഗോള്‍ഡ് ഡ്രീം.
കാറിന് 5.4 ലിറ്റര്‍ എന്‍ജിനാണുള്ളത്. ഈ എന്‍ജിന്‍ 640 കുതിരകളുടെ ശക്തി നല്‍കുന്നു. ഈ ശേഷിയെ പ്രത്യേകമായി ട്യൂണ്‍ ചെയ്ത് 999 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്‍ജിന്‍ ശേഷിയിലും ആളുകള്‍ക്ക് ഫാന്‍സി നമ്പര്‍ തന്നെ കിട്ടണമെന്നു വാശി പിടിച്ചാല്‍ എന്തുചെയ്യും?


Click it and Unblock the Notifications








