ബോചെക്ക് ഗുജറാത്തില്‍ നിന്ന് എതിരാളി! കോടികളുടെ കാറില്‍ ചെയ്തത് കണ്ടോ...
ലോകത്ത് തന്നെ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളില്‍ ഒന്നാണ് സ്വര്‍ണം. മഞ്ഞലോഹത്തോട് ഇന്ത്യക്കാര്‍ക്കും അടങ്ങാത്ത അഭിനിവേഷമുണ്ട്. അത് നൂറ്റാണ്ടുകള്‍ മുമ്പേ തുടങ്ങിയതാണ്. സ്വര്‍ണം ആഭരണമാക്കി അണിയുന്നതോടൊപ്പം സ്വര്‍ണപ്പല്ല് വരെ വെക്കുന്നവര്‍ ഉണ്ട്. എന്നാല്‍ വാഹനപ്രേമികളാണെങ്കില്‍ അവര്‍ സ്വന്തം കാറോ ബൈക്കോ സ്വര്‍ണ നിറത്തില്‍ പൂര്‍ത്തിയാക്കുന്നത് കാണാം. കേരളത്തിലെ പ്രമുഖ സ്വര്‍ണ വ്യാപാരിയും സാമൂഹിക സേവകനുമായ ബോബി ചെമ്മണ്ണൂര്‍ റോള്‍സ് റോയ്‌സ് ഫാന്റം കാറിന് സ്വര്‍ണ നിറം സമ്മാനിച്ച് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ ഗുജറാത്തില്‍ നിറ്റ് ബോചെക്ക് ഒരു എതിരാളി വന്നിട്ടുണ്ട്. അത് ആരാണെന്നും തന്റെ വില കൂടിയ കാറില്‍ അദ്ദേഹം ചെയ്തത് എന്താണെന്നും നോക്കാം.
ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്വര്‍ണം സമ്പത്ത്, ശക്തി, സമൃദ്ധി എന്നിവയുടെ പ്രതീകമായതിനാല്‍ ആളുകള്‍ പലപ്പോഴും തങ്ങളുടെ ശക്തിയും പദവിയും കാണിക്കാന്‍ അത് തിരഞ്ഞെടുക്കുന്നു. നൂറുകണക്കിന് ജ്വല്ലറികള്‍ ഉണ്ടെങ്കിലും സ്വര്‍ണം ദേഹത്തണിഞ്ഞ് ഷോ കാണിക്കാത്ത വ്യക്തിയാണ് ബോചെ. അത്‌പോലെ മഞ്ഞലോഹവുമായി ബന്ധപ്പെട്ട് യാതൊരു വിശേഷണവും അദ്ദേഹം നേടിയെടുത്തിട്ടുമില്ല. എന്നാല്‍ ഒരു പവന്‍ സ്വര്‍ണത്തിന് തന്നെ അരലക്ഷത്തിന് മുകളില്‍ വില വരുമ്പോള്‍ കിലോ കണക്കിന് സ്വര്‍ണം ദേഹത്തണിയുന്ന ആളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

അടിമുടി 'ഗോള്‍ഡ്' ആണ് കക്ഷി. ഇപ്പോള്‍ വില കൂടിയ ആഡംബര കാറിന് സ്വര്‍ണ നിറം നല്‍കി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഭരത്ജി ഠാക്കൂര്‍ എന്ന ഗുജറാത്തുകാരനാണ് കഥയിലെ നായകന്‍. ഗോള്‍ഡ് മാന്‍ ഓഫ് ഗുജറാത്ത് അഥവാ ഗുജറാത്തിന്റെ സ്വര്‍ണമനുഷ്യന്‍ എന്നാണ് ഇദ്ദേഹത്തെ വിളിക്കാറുള്ളത്. കൈയിലും കഴുത്തിലും കിലോ കണക്കിന് സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് നടക്കുന്നതിനാലാണ് ഈ ഒരു വിളിപ്പേര് കിട്ടിയത്.
ചെറിയ പൈപ്പിന്റെ വണ്ണത്തില്‍ വട്ടത്തില്‍ പൂര്‍ത്തിയാക്കിയ മാലയാണ് അവന്‍ കഴുത്തില്‍ അണിയാറുള്ളത്. ഇതിന് പുറമോ സ്വര്‍ണത്തിന്റെ ബ്രേസ്‌ലെറ്റും മോതിരങ്ങളും കാണാം. ഭരത്ജിയുടെ ദേഹത്ത് കാണുന്നത് സ്വര്‍ണം തന്നെയാണോ എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഏതായാലും വറൈറ്റിയായി എന്ത് ചെയ്താലും വൈറലാകുന്ന ഇന്നത്തെ കാലത്ത് ഗുജറാത്തുകാരനെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത് ആയിരങ്ങളാണ്. ഇപ്പോള്‍ തന്നെ വില കൂടിയ ഔഡി കാറിന് സ്വര്‍ണ നിറം ചാര്‍ത്തിയിരിക്കുകയാണ് ഭരത്ജി.

കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ നിറമാണെങ്കിലും ഇത് സ്വര്‍ണം പൂശിയതാകാന്‍ സാധ്യതയില്ല. പഴയ തലമുറ ഔഡി Q5 കാറാണ് ഭരത്ജിയുടെ പക്കലുള്ളത്. അദ്ദേഹത്തിന്റെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ പരിശോധിക്കുമ്പോള്‍ ഇതിന്റെ മുമ്പുണ്ടായിരുന്ന നിറം കറുപ്പായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. ഔഡി കാറിന്റെ നിറം ബ്ലാക്ക് ആയിരുന്നുവെങ്കിലും കറുത്ത പശ്ചാത്തലത്തില്‍ ഗോള്‍ഡന്‍ നിറത്തിലായിരുന്നു നമ്പര്‍ പ്ലേറ്റിലെ അക്കങ്ങള്‍.
കൂടാതെ നമ്പര്‍ പ്ലേറ്റിന് മുകളിലായി സ്വര്‍ണ നിറത്തില്‍ 'ഗോള്‍ഡ് മാന്‍ ഓഫ് ഗുജറാത്ത്' ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഭരത്ജിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റ പോസ്റ്റിലാണ് സ്വര്‍ണ നിറത്തിലേക്ക് മാറ്റിയ ഔഡി കാറിന് സമീപത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ കാണാന്‍ സാധിക്കുക. അലോയ് വീല്‍ ഒഴികെ കാറിന്റെ മൊത്തം ബോഡിവര്‍ക്കും ഇപ്പോള്‍ ഗോള്‍ഡാണ്. വെള്ള പശ്ചാത്തലത്തില്‍ സ്വര്‍ണ അക്കങ്ങളാണ് നമ്പര്‍പ്ലേറ്റില്‍ വരുന്നത്. നമ്പര്‍പ്ലേറ്റിനും ഔഡി ലോഗോയ്ക്കും നടുവിലായി ഇപ്പോഴും 'ഗോള്‍ഡ് മാന്‍' ബോര്‍ഡ് ഉണ്ട്.

ഏതായാലും ഇന്ത്യന്‍ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് വണ്ടിയുടെ നമ്പര്‍ പ്ലേറ്റിന്റെ നിറമോ ഫോണ്ട് ശൈലിയോ മാറ്റുന്നത് നിയമപരമായ കുറ്റമാണ്. സ്വകാര്യ വാഹനങ്ങള്‍ക്ക് വെള്ള പശ്ചാത്തലത്തില്‍ കറുപ്പ് നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് ഉണ്ടായിരിക്കണമെന്നാണ് ചട്ടം. ഭരത്ജിയുടെ കാറിന്റെ ഈ രൂപമാറ്റം ചിലപ്പോള്‍ അധികൃതരുടെ അനുമതി വാങ്ങിയിട്ടാകും. എന്നാല്‍ നമ്പര്‍പ്ലേറ്റിലെ ഈ മോഡിഫിക്കേഷന്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ബോബി ചെമ്മണ്ണൂരിനെയും ഭരത്ജിയെയും കൂടാതെ 'സ്വര്‍ണ മനുഷ്യര്‍' വേറെയുമുണ്ട് ഇന്ത്യയില്‍. സ്വന്തം ബുള്ളറ്റ് സ്വര്‍ണം പൂശിയ ഒരാളെ ഞങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരിചയപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വാഡ് മേഖലയില്‍ നിന്നുള്ള സണ്ണി വാഗ്ചുരെ എന്ന വ്യക്തിയും തന്റെ നിരവധി കാറുകളും എസ്‌യുവികളും സ്വര്‍ണ നിറത്തിലേക്ക് മാറ്റിയതും മുമ്പ് വാര്‍ത്തയായതാണ്. ഔഡി Q7, മെര്‍സിഡസ് E ക്ലാസ്, ജാഗ്വാര്‍ XF എന്നിവയാണ് അദ്ദേഹം ഗോള്‍ഡന്‍ റാപ്പ് ചെയ്ത കാറുകള്‍.


Click it and Unblock the Notifications








