ഫെരാരിക്ക് 150 ലക്ഷം ഫേസ്ബുക്ക് ലൈക്കുകള്‍
ലൈക്ക് കിട്ടുന്നത് ആരെയാണ് സന്തോഷിപ്പിക്കാതിരിക്കുക? നമ്മള്‍ സാധാരണക്കാരായ ആളുകളെപ്പോലെത്തന്നെയാണ് ഫെരാരിയും. ഒരു ചെറിയ വ്യത്യാസം മാത്രം. ഓരോ ലൈക്കും ഫെരാരിയെ സംബന്ധിച്ച് സാമ്പത്തികനേട്ടത്തിലേക്കുള്ള വഴിയാകുന്നു. നമ്മളെ സംബന്ധിച്ച് സമയനഷ്ടത്തിനുള്ള വഴിയാകുന്നു!
പറഞ്ഞോണ്ടു വന്നത്, ഫെരാരിയുടെ പേജിന് 150 ലക്ഷം ലൈക്കുകള്‍ കിട്ടിയതിനെക്കുറിച്ചാണ്. ലൈക്കുകള്‍ ഇത്രമേല്‍ എത്തിയതിന്റെ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ഫെരാരി ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഗൂഗിള്‍ ഗ്ലാസ്സില്‍ പിടിച്ച ഈ വീഡിയോയില്‍ കമ്പനിയുടെ ഡവലപ്‌മെന്റ് ടെസ്റ്റ് ഡ്രൈവര്‍ റാഫേല്‍ ഡി സിമണ്‍ ഫെരാരി ലാഫെരാരി ഹൈബ്രിഡ് സൂപ്പര്‍കാറുമായി ഫിയോറാനോ ട്രാക്കില്‍ ഒരു ലാപ് പൂര്‍ത്തിയാക്കുന്നു.
6.3 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് ലാഫെരാരിയിലുള്ളത്. 950 കുതിരക്തി ഉല്‍പാദിപ്പിക്കുന്നു ഇവന്‍.


Click it and Unblock the Notifications








