ഗൂഗിൾ മാപ്പ് വഴി കാട്ടിയോ അതോ വഴിതെറ്റിക്കുന്ന ആപ്പോ! ടിഗോർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഏത് വഴി പോയാലും ഒരു സമാധാനത്തിന് വേണ്ടി ഗൂഗിൾ മാപ്പ് ഇടുന്നവർ കുറവല്ല. അറിയാത്ത ഒരു പ്രദേശത്തേക്കോ സ്ഥലത്തേക്കോ പോകുമ്പോൾ വളരെ ഉപകാരപ്രദമാണ് ഗൂഗിൾ മാപ്പ്. എന്നാൽ വഴിതെറ്റിച്ച് ജീവഹാനി ഉണ്ടാകാൻ ഇടയായാലോ. അത്തരത്തിലൊരു സംഭവം ഉത്തർപ്രദേശിൽ നടന്നത് എല്ലാവർക്കും അറിയാമായിരിക്കും. പണി തീരാത്ത പാലത്തിലൂടെ സഞ്ചരിച്ച മൂന്ന് പേരാണ് മരിച്ചത്. അത് പോലെ തന്നെ ഒരു സംഭവമാണ് യുപിയിൽ തന്നെ സംഭവിച്ചത്. ബറേലി-പിലിഭിത്ത് സംസ്ഥാന പാതയിൽ വച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവർ ഗൂഗിൾ മാപ്പ് നൽകിയ നിർദ്ദേശങ്ങൾ കേട്ടാണ് ഇവർ യാത്ര നടത്തിക്കൊണ്ടിരുന്നത്.
പിലിഭിത്തിലേക്ക് പുറപ്പെട്ട ടിഗോർ കാലാപൂർ കനാലിന് സമീപമുളള ഭാഗത്താണ് എത്തിയത്. അവിടെ എത്തിയപ്പോഴേക്കും നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് വീഴുകയായിരുന്നു. കാർ കനാലിലേക്ക് വീണതിന് പിന്നാലെ വാഹനത്തിൽ നിന്ന് അധികം പരിക്കുകളില്ലാതെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചു. ഉടൻ തന്നെ നാട്ടുകാർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചു.

ടാറ്റയുടെ മികച്ച സെഡാനാണ് ടിഗോർ. പെട്രോൾ,സിഎൻജി, ഇലക്ട്രിക് വേരിയൻ്റുകളിൽ വാഹനം ലഭ്യമാണ്. ടിഗോര്‍ ഇവി XE വേരിയന്റില്‍ 26 kWh ബാറ്ററി പായ്ക്കാണ് വരുന്നത്. ടിഗോറിൻ്റെ സിഎൻജി പതിപ്പിലേക്ക് വന്നാൽ 5 സ്പീഡ് എഎംടി ഗിയര്‍ ബോക്സ് 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായിട്ടാണ് ജോടിയാക്കുക.
ഈ എഞ്ചിന്‍ പരമാവധി 85 bhp പവറും 113 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് കൂടാതെ ഈ കാറുകള്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പവും വാങ്ങാന്‍ സാധിക്കും. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയാണ് ടാറ്റയുടെ സിഎന്‍ജി കാറുകളെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം. രണ്ട് സിലിണ്ടറുകള്‍ ഉള്‍പ്പെടുത്തുന്നതോടെ ബൂട്ട് സ്‌പെയ്‌സില്‍ ഇടം കുറയുമെന്ന പരാതി ടാറ്റ ഇല്ലാതാക്കി.

ടിഗോര്‍ സിഎന്‍ജി കാറുകള്‍ കിലോഗ്രാമിന് 26.49 കിലോമീറ്റര്‍ ആണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. ടിഗോർ ഇലക്ട്രിക്കിന് മുതിർന്നവർക്കും കുട്ടികൾക്കും സംരക്ഷണം നൽകുന്നതിൽ ഒരേപോലെ 4 സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. സെഡാന്റെ പെട്രോൾ എഞ്ചിൻ മോഡലും കഴിഞ്ഞ വർഷം ഗ്ലോബൽ എൻക്യാപ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. അന്ന് കുട്ടികളുടെ സംരക്ഷണത്തിനായി 34.15 പോയിന്റും മുതിർന്നവരുടെ സംരക്ഷണത്തിനായി 14-ൽ 12.52 പോയിന്റുകളുമാണ് വാഹനം നേടിയത്.
നിലവിൽ XM, XM, XZ+ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി എത്തുന്ന ടാറ്റ ടിഗോർ ഇലക്‌ട്രിക്കിന് യഥാക്രമം 11.99 ലക്ഷം, 12.49 ലക്ഷം, 12.99 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. നെക്‌സോൺ ഇവി കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്ന അതേ സിപ്‌ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയാണ് പുതിയ സബ്-4 മീറ്റർ സെഡാനിലും ഇടംപിടിച്ചിരിക്കുന്നത്.

55kW ഇലക്ട്രിക് മോട്ടോറും 26kW ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ടിഗോർ ഇലക്‌ട്രിക്കിന്റെ ഹൃദയം. ഇത് പരമാവധി 74 bhp കരുത്തിൽ 170 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വെറും 5.9 സെക്കൻഡുകൾക്കുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








