ട്രിപ്പിന് മുമ്പേ ടോൾ നിരക്കുകൾ അറിയാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്സ്

ഒരു വഴിക്ക് യാത്ര പുറപ്പെടും മുമ്പ് നമുക്ക് വാഹനത്തിന്റെ ഫ്യുവൽ, വഴിമധ്യേയുള്ള ഭക്ഷണം എന്നിവ പോലുള്ള ചെലവുകൾ കണക്ക് കൂട്ടാൻ സാധിക്കും, എന്നാൽ ഹൈവേകൾ ഉപയോഗിക്കുമ്പോൾ ടോൾ ഇനത്തിൽ എത്ര രൂപ ചെവല് വരും എന്നത് ഇന്ന് വരെ യാത്രയ്ക്ക് മുമ്പ് കണക്ക് കൂട്ടാനുള്ള സാഹചര്യങ്ങളും കൃത്യമായ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല.

ട്രിപ്പിന് മുമ്പേ ടോൾ നിരക്കുകൾ അറിയാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്സ്

എന്നാൽ ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാവുകയാണ്. ഒരിടത്തേക്ക് നാം നാവിഗേറ്റ് ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള എസ്റ്റിമേറ്റഡ് ടോൾ നിരക്ക് ഇപ്പോൾ ഗൂഗിൽ മാപ്‌സ് നമ്മെ കാണിക്കും.

ട്രിപ്പിന് മുമ്പേ ടോൾ നിരക്കുകൾ അറിയാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്സ്

ഈ വർഷം ഏപ്രിലിലാണ് ഈ ഫീച്ചർ ആദ്യമായി കമ്പനി പ്രഖ്യാപിച്ചത്, ഏകദേശം രണ്ട് മാസത്തിന് ശേഷം, ആൻഡ്രോയിഡ്, iOS പ്ലാറ്റ്‌ഫോമുകളിൽ ഗൂഗിൾ മാപ്‌സ് ഉപഭോക്താക്കൾക്കായി ടെക് ഭീമൻ ഫീച്ചർ പുറത്തിറക്കാൻ തുടങ്ങിയിരിക്കുകയാണ്.

ട്രിപ്പിന് മുമ്പേ ടോൾ നിരക്കുകൾ അറിയാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്സ്

കമ്പനി പറയുന്നതനുസരിച്ച്, ടോൾ റോഡുകളും നോർമൽ റോഡുകളും തെരഞ്ഞെടുക്കുന്നത് ഈ സവിശേഷത ഉപഭോക്താക്കൾക്ക് എളുപ്പമാക്കും. കൃത്യമായ വിശദാംശങ്ങൾക്കായി, കമ്പനി പ്രാദേശിക ടോളിംഗ് അധികാരികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നു.

ട്രിപ്പിന് മുമ്പേ ടോൾ നിരക്കുകൾ അറിയാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്സ്

അപ്‌ഡേറ്റ് ചെയ്‌ത ഗൂഗിൾ മാപ്‌സ് കമ്മ്യൂണിറ്റി പേജ് അനുസരിച്ച്, ടോൾ പാസ് ഉണ്ടോ ഇല്ലയോ, ആഴ്‌ചയിലെ ദിവസം ഏതാണ്, നിങ്ങൾ കടക്കുന്ന നിർദ്ദിഷ്ട സമയത്ത് ടോളിന് എത്രമാത്രം ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങളും കമ്പനി നോക്കുന്നു.

ട്രിപ്പിന് മുമ്പേ ടോൾ നിരക്കുകൾ അറിയാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്സ്

ഗൂഗിൾ മാപ്‌സ് ടോൾ പാസ് പ്രൈസ് ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു?

ടോൾ പാസിനൊപ്പമോ അത് ഇല്ലാതെയോ ഉള്ള ടോൾ നിരക്കുകൾ കാണിക്കാനുള്ള ഓപ്‌ഷൻ നമുക്ക് സെറ്റിംഗ്സിന് ഉള്ളിൽ ഉണ്ടായിരിക്കും. പല ജിയോഗ്രഫികളിലും നാം ഉപയോഗിക്കുന്ന പേയ്‌മെന്റ് രീതിയെ അടിസ്ഥാനമാക്കി തുകയ്ക്ക് മാറ്റം ഉണ്ടാവും.

ട്രിപ്പിന് മുമ്പേ ടോൾ നിരക്കുകൾ അറിയാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്സ്

സാധ്യമെങ്കിൽ, സെറ്റിംഗ്സിന് ഉള്ളിൽ 'ടോളുകൾ ഒഴിവാക്കുക' എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ടോൾ റോഡുകൾ കടക്കുന്ന റൂട്ടുകൾ പൂർണ്ണമായും ഒഴിവാക്കാനുള്ള ഓപ്‌ഷനും മാപ്സ് പുതിയതായി വാഗ്ദാനം ചെയ്യുന്നു.

ട്രിപ്പിന് മുമ്പേ ടോൾ നിരക്കുകൾ അറിയാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്സ്

നിലവിൽ യുഎസ്, ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി ഏകദേശം 2000 ടോൾ റോഡുകൾക്കായിട്ടാണ് ഈ ഫീച്ചർ പുറത്തിറങ്ങിയിരിക്കുന്നത്. കൂടുതൽ രാജ്യങ്ങളിലേക്കും ഈ ഫീച്ചർ കമ്പനി താമസിയാതെ വ്യാപിപ്പിക്കും.

ട്രിപ്പിന് മുമ്പേ ടോൾ നിരക്കുകൾ അറിയാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്സ്

ഇതിനുപുറമെ, ഗൂഗിൾ മാപ്‌സ് ഇപ്പോൾ ആൻഡ്രോയിഡ്, iOS ഉപയോക്താക്കൾക്ക് എയർ ക്വാളിറ്റി ഇൻഡക്‌സും (AQI) കാണിക്കും. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഗൂഗിൾ മാപ്‌സ് ഉപയോക്താക്കൾക്ക് പുറത്തേക്ക് പോകുന്നതിന് മുമ്പ് ഗൂഗിൾ മാപ്പിലെ എയർ ക്വാളിറ്റി ലെയർ പരിശോധിക്കാമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു.

ട്രിപ്പിന് മുമ്പേ ടോൾ നിരക്കുകൾ അറിയാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്സ്

ഒരു ബ്ലോഗ് പോസ്റ്റിൽ ടെക് ഭീമൻ വെളിപ്പെടുത്തിയതുപോലെ, നാവിഗേറ്റിംഗ് ആപ്പ് ഇപ്പോൾ AQI, വായു എത്രത്തോളം ആരോഗ്യകരമോ അനാരോഗ്യകരമോ ആണെന്നതിന്റെ അളവുകോൽ, ഔട്ട്ഡോർ ആക്ടിവിറ്റികൾക്കുള്ള മാർഗ്ഗനിർദ്ദേശം, വിവരങ്ങൾ അവസാനമായി അപ്ഡേറ്റ് ചെയ്ത സമയം, കൂടുതലറിയാനുള്ള ലിങ്കുകൾ എന്നിവ കാണിക്കും.

More from DriveSpark

Article Published On: Tuesday, June 14, 2022, 17:51 [IST]
English summary
Google maps introduces new function which reveals estimated toll prices in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X