മുന്നിൽ പൊലീസുണ്ടെന്ന് ഇനി ഗൂഗിൾ പറയും, ഇത് പോലത്തെ നല്ല ഗുണങ്ങളും ഗൂഗിൾ മാപ്പിലുണ്ടല്ലെ

റോഡിലൂടെ വാഹനമോടിച്ച് പോകുമ്പോൾ എതിരെ വരുന്ന വണ്ടിക്കാരൻ ഹെഡ്‌ലൈറ്റ് അടിച്ച് കാണിച്ചാൽ അതിന് രണ്ട അർത്ഥങ്ങളാണുളളത്. ഒന്ന് എമർജൻസി ആയിട്ട് പോകുന്നതാണ് എന്ന് കാണിക്കാൻ. മറ്റൊന്ന് മുന്നിൽ പെലീസ് ചെക്കിങ്ങുണ്ട് അത് കൊണ്ട് സൂക്ഷിക്കുക എന്നതാണ് അർത്ഥം. ഈ ഒരു കാര്യത്തിൽ മലയാളികളുടെ ഒരു ഒത്തൊരുമ പറയാതിരിക്കാൻ പറ്റില്ല. എന്നാൽ ഇനി നിങ്ങൾ ലൈറ്റ് ഇട്ട് കാണിച്ചില്ല എങ്കിലും പ്രശ്നമില്ല. ഗൂഗിൾ മാപ്പ് നിങ്ങളെ സഹായിക്കും. അല്ലെങ്കിൽ തന്നെ ഫീച്ചറുകളുടെ കാര്യത്തിൽ ഗൂഗിൾ മാപ്പ് ഒരു സംഭവം തന്നെയാണല്ലോ. നിങ്ങൾ പോകുന്ന വഴിയിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ പോലും നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.

ഇപ്പോൾ ഗൂഗിൾ മാപ്സ് പുതിയ അപ്ഡേറ്റ് കൊണ്ടുവന്നിരിക്കുന്നത് എന്താണെന്ന് വച്ചാൽ നിങ്ങളുടെ ഗൂഗിൾ മാപ്സിൽ സ്പീഡ് ട്രാക്കിന് പകരം പൊലീസ് ചെക്കിങ്ങോ മറ്റോ ഉണ്ടെങ്കിൽ അത് വ്യക്തമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കും എന്നതാണ്. അത് കൊണ്ട് തന്നെ ഹെൽമറ്റ് വയ്ക്കാതെയോ, സീറ്റ് ബെൽറ്റ് ഇടാതെയോ, അമിത വേഗത്തിലോ ആണെങ്കിൽ നിങ്ങൾക്ക് ഗൂഗിൾ മാപ്സിൻ്റെ നിർദേശപ്രകാരം പിഴ ലഭിക്കാതെ രക്ഷപ്പെടാൻ സാധിക്കും എന്നതാണ് ഗുണം. നാട്ടിലെങ്ങും എഐ ക്യാമറയുടെ വിളയാട്ടമാണ് അത് കൊണ്ട് പരമാവധി ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ശ്രമിക്കുക.

google map notifications

പൊലീസിൻ്റെയോ സർക്കാരിൻ്റെയോ ഗുണത്തിന് വേണ്ടിയല്ല അവ പറയുന്നത്.ഓരോ യാത്രക്കാരൻ്റേയും സുരക്ഷയ്ക്ക് വേണ്ടിയാണ് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ നിർബന്ധിക്കുന്നത്. സീറ്റ്‌ബെൽറ്റ്, ഹെൽമെറ്റ്,മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി മഞ്ഞവര, സീബ്രാലൈൻ എന്നിവ കടക്കുകയും തെറ്റിക്കുകയും ചെയ്യുന്നവർക്ക് വരെ വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള മെസേജുകളാണ് ഇപ്പോൾ വന്നുതുടങ്ങിയിട്ടുള്ളത്.

കെൽട്രോണിന് നാളിതുവരെ നൽകാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും AI ക്യാമറകൾ പൂർവ്വാധീകം ശക്തിയോടെ പ്രവർത്തിക്കാനും ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും തുടങ്ങിയത്. കുടിശിക തുക തീർപ്പാക്കാത്ത കാര്യത്തിലും അതോടൊപ്പം ചില സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവ എല്ലാം കാരണം AI ക്യാമറകളുടെ പ്രവർത്തനങ്ങളും അത് വഴിയുള്ള നിയമ പരിപാലനവും നിരീക്ഷണവും പിഴ ചുമത്തലും എല്ലാം വളരെ മന്ദഗതിയിലായിരുന്നു.

google map notifications

സിഗ്നലിൽ യെല്ലോ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനിൽ വാഹനം കയറ്റി നിർത്തിയതിനുമൊക്കെ 3,000 രൂപ പിഴ ചുമത്തിയതായി പലരും പരാതിപ്പെടുന്നു. ക്യാമറകൾ പ്രവർത്തിക്കാതിരുന്ന സമയം നഗരത്തിൽ എല്ലാം നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു പലരുടേയും യാത്ര, ഈ കാലയളവിൽ ഗതാഗത നിയമലംഘനങ്ങളും മുമ്പത്തേക്കാൾ അധികമായി ഏറിയിരുന്നു. ക്യാമറകൾ ഒന്നും പകർത്തുന്നില്ല എന്ന ധൈര്യത്തിലായിരുന്നു പലരുടേയും പോക്കും വരവും.

കോടതിയിലും സ്റ്റേഷനിലും ഒന്നും പോവാതെ എസ്എംഎസ് (SMS) ആയി ഇൻബോക്സിലേക്ക് വരുന്നന ലിങ്കിൽ ക്ലിക്ക് ചെയ്ത് വളരെ എളുപ്പത്തിൽ ചെലാൻ നമ്പർ ടൈപ്പ് ചെയ്താൽ ഓൺലൈനായി പിഴ അടയ്ക്കാം. എന്നാൽ ഏഴു ദിവസത്തിനകം ഇത് അടയ്ക്കാത്തവരുടെ പിഴയാണ് വെർച്വൽ കോടതിയിലേക്കു സിസ്റ്റം തന്നെ കൈമാറുന്നത്. അതേസമയം മെസേജുകൾ വൈകി വരുന്നതിനാൽ പലർക്കും സമയത്തിന് പിഴ ഒടുക്കാൻ കഴിയാത്തതായി പരാതികളും എഉയരുന്നുണ്ട്.

നിരീക്ഷണങ്ങൾ എല്ലാം കർശനമായിരിക്കും. കൂടാതെ സർക്കാർ നൽകിയ തുക പിഴയിനത്തിൽ വസൂലാക്കാനും നീക്കമുണ്ടാവും. തലസ്ഥാനത്ത് സ്മാർട്ട്‌സിറ്റി റോഡ് പണിയുടെ ഭാഗമായി പലയിടത്തും വൺവേ സംവിധാനങ്ങൾ ഇല്ലാതെയായി. പലയിടത്തും റോഡിലെ വരകൾ മാഞ്ഞ് പോവുകയും ചെയ്തിട്ടുണ്ട്. എഐക്യാമറകൾ സർക്കാരിന് കാശ് പിഴിയാനുളള തന്ത്രമാണ് എന്നുളള മുട്ടാപോക്ക് ന്യായം പറയാതെ വാഹനമാടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ശ്രമിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, December 8, 2024, 14:00 [IST]
English summary
Google maps replaces speed trap alerts with police tag details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X