സ്പീഡോമീറ്റര്‍ പൊടിപിടിച്ച് പോകുമല്ലോ! വേഗതയും സ്പീഡ് ലിമിറ്റും വരെ ഇനി ഗൂഗിള്‍ മാപ്പില്‍

ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ മാപ്പിംഗ് സേവനങ്ങളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്സ്. നിങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള വഴികളും, സമീപത്തുള്ള പ്രധാന സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളും എളുപ്പത്തില്‍ കണ്ടെത്താന്‍ ഇത് ഹായിക്കുന്നു. ഡ്രൈവിംഗ്, ടൂവീലര്‍, പൊതുഗതാഗത സംവിധാനങ്ങള്‍, കാല്‍നട എന്നിവയടക്കമുള്ള യാത്രമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പാകത്തിന് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സൗകര്യം ആപ്പില്‍ ലഭ്യമാണ്. കൂടാതെ റിയല്‍-ടൈം ട്രാഫിക് അപ്ഡേറ്റുകള്‍, ഗതാഗതക്കുരുക്ക്, ഇടിഎ എന്നിവ നല്‍കുന്നതിനാല്‍ യാത്രകള്‍ കൂടുതല്‍ സുഗമമാക്കുന്നു. സ്റ്റ്രീറ്റ് വ്യൂ, ഓഫ്‌ലൈന്‍ മാപ്പുകള്‍, ബിസിനസ് ലിസ്റ്റിംഗുകള്‍, റിവ്യൂകള്‍ എന്നിവ പോലുള്ള ഏറെ ഉപകാരപ്രദമായ സവിശേഷതകളും ഗൂഗിള്‍ മാപ്സ് വാഗ്ദാനം ചെയ്യുന്നു.

ദൈനംദിന യാത്രകളിലും പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനും പരിചയമില്ലാത്ത ഇടങ്ങളില്‍ വഴികാട്ടിയായും ഗൂഗിള്‍ മാപ്സ് ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ നോയിഡയിലെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ മാപ്സ് പുതിയ ബില്‍റ്റ് ഇന്‍ സ്പീഡോമീറ്റര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആപ്പിന്റെ പതിവ് നാവിഗേഷന്‍ ഫീച്ചറുകള്‍ക്കൊപ്പം ഇനിമുതല്‍ ഈ സേഫ്റ്റി ടൂളും ലഭ്യമാകും.ഇതുവഴി ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ വാഹനത്തിന്റെ നിലവിലെ വേഗത മാപ്പ് സ്‌ക്രീനില്‍ നേരിട്ട് കാണാം.

google maps speedometer noida

ജിപിഎസ് അധിഷ്ഠിത ഡാറ്റ ഉപയോഗിച്ചാണ് വാഹനത്തിന്റെ വേഗത കാണിക്കുന്നത്. പുത്തന്‍ അപ്‌ഡേറ്റിന്റെ ഫലമായി ഓരോ റോഡിന്റെയും വേഗപരിധിയും ആപ്പ് സൂചിപ്പിക്കും. അതുവഴി ഡ്രൈവര്‍മാര്‍ക്ക് നിശ്ചിത വേഗപരിധിക്ക് താഴെ വാഹനം ഓടിക്കാന്‍ കഴിയും. ഗൂഗിള്‍ മാപ്‌സിലെ ഈ സൗകര്യം ആദ്യം ലഭ്യമാകുന്ന നഗരങ്ങളിലൊന്നാണ് നോയിഡ. വൈകാതെ കൂടുതല്‍ നഗരങ്ങളില്‍ ഈ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാവിഗേഷന്‍ മോഡ് സജീവമാകുമ്പോള്‍ സ്പീഡോമീറ്റര്‍ ഓട്ടോമാറ്റിക്കായി ദൃശ്യമാകും. നിങ്ങള്‍ ഒരിടത്തേക്ക് പോകാനായി സ്ഥലവും റൂട്ടും തെരഞ്ഞെടുത്ത ശേഷം വാഹനം നീങ്ങിത്തുടങ്ങുമ്പോള്‍ തന്നെ ചെറിയ സ്പീഡ് ഡിസ്‌പ്ലേയില്‍ വാഹനത്തിന്റെ തത്സമയ വേഗത കാണിച്ച് തുടങ്ങും. വാഹനത്തിന്റെ വേഗത കൂടുകയും കുറയുകയും ചെയ്യുമ്പോള്‍ ഇത് അപ്ഡേറ്റ് ചെയ്യപ്പെടും. ഇത് വാഹനത്തില്‍ വരുന്ന സ്പീഡോ മീറ്ററിന്റെ സ്ഥാനം കവരാന്‍ ഉദ്ദേശിച്ചുള്ള സംഗതിയല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

വാഹനത്തിന്റെ സെന്‍സറുകളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എപ്പോഴും ഏറ്റവും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നു. പെട്ടന്ന് വിവരങ്ങള്‍ അറിയാനും ഡാഷ്‌ബോര്‍ഡ് എളുപ്പത്തില്‍ കാണാനാകാത്ത സാഹചര്യങ്ങളിലും ടാക്‌സിയില്‍ യാത്ര ചെയ്യുമ്പോഴും പഴയതോ തകരാറിലായതോ ആയ സ്പീഡോമീറ്റര്‍ ഉള്ള വാഹനങ്ങളിലുമാണ് ഗൂഗിള്‍ മാപ്സിലെ സ്പീഡോമീറ്റര്‍ ഉപകാരപ്പെടുന്നത്. റിയല്‍ടൈം സ്പീഡ് ലിമിറ്റ് സൂചിപ്പിക്കുന്നത് വഴി ഓരോ റോഡിലെയും നിശ്ചിത വേഗപരിധി പാലിക്കാനും ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്നു.

ജിപിഎസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പ് ആയതിനാല്‍ സ്പീഡ് കണക്കുകളുടെ കൃത്യത സിഗ്‌നലിനെ ആശ്രയിച്ചായിരിക്കും. നഗരത്തിനുള്ളില്‍ കുറഞ്ഞ വേഗതയില്‍ ഓടിക്കുമ്പോള്‍ കാറിന്റെ യഥാര്‍ത്ഥ വേഗതയും മാപ്‌സിലെ വേഗതയും ഏകദേശം സമമാണെന്ന് നോയിഡയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം ഉയര്‍ന്ന വേഗതയിലോ എലിവേറ്റഡ് സ്‌ട്രെച്ചുകളിലോ സിഗ്‌നല്‍ ദുര്‍ബലമാകുമ്പോള്‍ വേഗതയില്‍ ചെറിയ വ്യതിയാനങ്ങള്‍ വരാം.

google maps speedometer noida

അതുകൊണ്ട് തന്നെ മാപ്‌സിലെ സ്പീഡ് ഒരു ഏകദേശ കണക്കായി മാത്രമേ തങ്ങള്‍ കാണുന്നുള്ളൂവെന്നാണ് ചില ഡ്രൈവര്‍മാര്‍ പറയുന്നത്. സ്പീഡ് ക്യാമറകളുള്ള മേഖലകളിലൂടെ യാത്ര ചെയ്യുമ്പോള്‍ പ്രത്യേകിച്ചും എക്‌സ്പ്രസ് വേകളില്‍ കൂടുതല്‍ ശ്രദ്ധയോടെ വാഹനമോടിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നതായി ടാക്‌സി, ക്യാബ് ഡ്രൈവര്‍മാര്‍ പറയുന്നു. റോഡില്‍ അധിക ശ്രദ്ധ നല്‍കുന്നതോടൊപ്പം മോഡേണ്‍ ഡിജിറ്റല്‍ ഡിസ്പ്ലേകളില്ലാത്ത പഴയ വാഹന ഉടമകള്‍ക്കും ഈ ഫീച്ചര്‍ സഹായകമാണ്.

ഏറ്റവും പുതിയ അപ്ഡേറ്റ് ലഭിച്ച നോയിഡയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. ഡീഫോള്‍ട്ട് മാപ്പ് സ്‌ക്രീനിലല്ല മറിച്ച് നാവിഗേഷന്‍ മോഡില്‍ മാത്രമാണ് ഈ ഫീച്ചര്‍ ദൃശ്യമാകുക. ആപ്പിള്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇനി വരുന്ന അപ്ഡേറ്റുകളിലൂടെ ഈ സൗകര്യം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷിതമായ ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുന്ന ഏത് ഉപകരണത്തെയും നോയിഡ ട്രാഫിക് പോലീസ് സ്വാഗതം ചെയ്തു. ആപ്പിലെ സ്പീഡ് കണക്കുകള്‍ ഒരിക്കലും അധികാരികള്‍ക്ക് കൈമാറാത്തതിനാല്‍ സ്വകാര്യത പ്രശ്‌നങ്ങളുമില്ല.

More from DriveSpark

Article Published On: Saturday, November 15, 2025, 9:07 [IST]
English summary
Google maps rolled out built in speedometer for users in noida for road safety all details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X