ഫ്ലൈഓവറും ഇടുങ്ങിയ റോഡും ഇവി ചാര്‍ജറും വരെ കാണിച്ച് തരും! ഇന്ത്യക്കാരോട് ഗൂഗിളിന് ഇത്രക്ക് സ്‌നേഹമോ

വാഹനവുമായി പുറത്തിറങ്ങുന്ന ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് ഗുഗിള്‍ മാപ്‌സ്. വഴി കാണിക്കുന്നതോടൊപ്പം ഇടക്ക് വഴിതെറ്റിക്കാറുണ്ടെങ്കിലും ഈ ആപ്പ് കൊണ്ടുള്ള ഉപകാരം പറഞ്ഞറിയിക്കാനാകാത്തതാണ്. ഇപ്പോള്‍ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ ഗൂഗിള്‍ മാപ്പില്‍ സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. നിര്‍മിത ബുദ്ധിയുടെയും (AI) പ്രാദേശിക സഹകരണത്തിന്റെയും സഹായത്തോടെയാണ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ മൊബിലിറ്റി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള പുതിയ നവീകരണങ്ങള്‍. ഇടുങ്ങിയ റോഡുകള്‍, ഫ്ലൈഓവറുകള്‍, ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഇത് പ്രദര്‍ശിപ്പിക്കും.

കൂടാതെ, ഒഎന്‍ഡിസി, നമ്മ യാത്രി എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ ഉപയോക്താക്കള്‍ക്ക് മെട്രോ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഫോര്‍വീലറുകള്‍ക്ക് ഇടുങ്ങിയ റോഡുകള്‍ കാണിച്ച് കൊടുത്ത് ഗൂഗിള്‍ മാപ്പ് കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. നവീകരിച്ച ഗൂഗിള്‍ മാപ്‌സ് ഇടുങ്ങിയതോ തിരക്കേറിയതോ ആയ റോഡുകളെക്കുറിച്ച് ഡ്രൈവര്‍മാരെ അറിയിക്കും. സാറ്റലൈറ്റ് ഇമേജറി, സ്ട്രീറ്റ് വ്യൂ, റോഡുകളുടെ തരങ്ങള്‍, കെട്ടിടങ്ങള്‍ തമ്മിലുള്ള ദൂരം, എന്നിവ ഉപയോഗിച്ചാണ് ഗൂഗിള്‍ വികസിപ്പിച്ച എഐ മോഡല്‍ വീതി കണക്കാക്കുന്നത്.

google maps india update

ഇടുങ്ങിയ റോഡുകള്‍ ഒഴിവാക്കുന്നതോടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ ഫോര്‍ വീലര്‍ യാത്രക്കാര്‍ക്ക് സാധിക്കുന്നു. മാത്രമല്ല ഇടുങ്ങിയ റോഡുകളിലൂടെ ഫോര്‍വീലറുകള്‍ വരുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാല്‍ ടൂവീലറുകാര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ്.
ഗൂഗിള്‍ മാപ്‌സിലെ ഏറ്റവും പുതിയ സവിശേഷതകളില്‍ ഒന്നാണ് ഫ്ലൈഓവര്‍ അലര്‍ട്ട്. ഉപയോക്താക്കള്‍ വളരെക്കാലമായി അവശ്യപ്പെടുന്ന ഒരു ഫീച്ചറാണിത്.

ഫ്ലൈഓവറുകളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിച്ച് ഡ്രൈവര്‍മാര്‍ക്ക് ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നു. മാപ്പ് മൈ ഇന്ത്യയുടെ മാപ്പിള്‍സ് ആപ്പ് വിഷ്വല്‍ റഫറന്‍സുകളോട് കൂടിയ ഈ ഫീച്ചര്‍ നേരത്തെ തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ 40 നഗരങ്ങളിലെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആന്‍ഡ്രോയിഡ് ഓട്ടോയിലും ഫോര്‍ വീലര്‍, ടു വീലര്‍ നാവിഗേഷനായി ഗൂഗിളിന്റെ ഫ്ലൈഓവര്‍ അലര്‍ട്ട് ലഭ്യമാകും. ഇത് ഉടന്‍ തന്നെ iOS ഉപകരണങ്ങളിലും കാര്‍പ്ലേയിലും ലഭ്യമാകും.

google maps india update

ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ഗുവാഹത്തി എന്നീ എട്ട് നഗരങ്ങളിലാണ് നാരോ റോഡ് അലര്‍ട്ട് ഫീച്ചര്‍ നിലവില്‍ വരുന്നത്. ഈ ഫീച്ചറും തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമേ ലഭ്യമാകൂ. അധികം വൈകാതെ ആപ്പിള്‍ ഗാഡ്ജറ്റുകളിലും ഇത് ലഭ്യമായി തുടങ്ങും.

ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് സന്തോഷം പകരുന്നതാണ് മറ്റൊരു അപ്‌ഡേറ്റ്. ഗൂഗിള്‍ മാപ്സിലും ഗൂഗിള്‍ സെര്‍ച്ചിലും ഇവി ചാര്‍ജിംഗ് ലൊക്കേറ്ററുകള്‍ അവതരിപ്പിക്കുകയാണ്. ഇലക്ട്രിക്‌പേ, ഏഥര്‍, കസം, സ്റ്റാറ്റിക് തുടങ്ങിയ ദാതാക്കളുമായി സഹകരിച്ച് 8,000-ത്തിലധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആപ്പില്‍ ചേര്‍ത്തു. ചാര്‍ജിംഗ് പോയിന്റുകളുടെ ലഭ്യതയ്ക്ക് പുറമെ ഏത് തരം പ്ലഗുകളാണ് ചാര്‍ജിംഗ് സ്‌റ്റേഷനില്‍ ലഭ്യമായതെന്നത് അടക്കമുള്ള വിശദമായ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഇനി ലഭ്യമാകും.

സ്ഥലത്തേക്ക് പുറപ്പെടുന്നതിന് മുമ്പേ ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും ഏത് തരം ചാര്‍ജറാണ് അവിടെ ലഭ്യമാകുന്നതെന്ന് മനസിലാക്കാനും ഈ പുതിയ ഫീച്ചര്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. ലോകത്ത് ആദ്യമായാണ് ഇരുചക്രവാഹനങ്ങള്‍ക്കുള്ള ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്നത്. എഐ സാങ്കേതികവിദ്യയും പ്രാദേശിക പങ്കാളിത്തവും പ്രയോജനപ്പെടുത്തി ഇന്ത്യന്‍ ഉപയോക്താക്കളുടെ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള ഗൂഗിളിന്റെ പ്രതിബദ്ധതയാണ് ഈ അപ്‌ഡേറ്റുകളിലൂടെ പ്രതിഫലിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 27, 2024, 10:00 [IST]
English summary
Google maps rolls out new india specific features including narrow road alerts flyover alert
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X