ഗൂഗിൾ മാപ്പ് ഇനി നിങ്ങളെ ചതിക്കില്ല; ആക്സിഡൻ്റ് ബ്ലാക്ക് സ്പോട്ട് അലേർട്ടുമായി ആപ്പ്

ഗൂഗിൾ മാപ്പ് ചതിച്ചത് മൂലം വാഹനങ്ങൾ തോട്ടിൽ പോയി, പാലത്തിൽ നിന്ന് താഴെ പോയി എന്നുള്ള നിരവധി വാർത്തകൾ കാണാറുണ്ട്. എന്നാൽ കുറച്ചൊക്കെ തെറ്റ് ആപ്പ് ഉപയോഗിക്കുന്നവരുടെ ഭാഗത്തുമുണ്ട്. കാരണം ബൈക്ക് പോകുന്ന വഴികളായിരിക്കും ഗൂഗിൾ മാപ്പ് കാണിക്കുന്നത്. നിങ്ങൾ കാറിനാണ് പോകുന്നതെങ്കിൽ അതിനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാൻ പലരും മറന്നു പോകുന്നു. അത് പോലെ തന്നെയാണ് നിങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ ആക്സിഡൻ്റ് ബ്ലാക്ക് സ്പോട്ടുണ്ടെങ്കിൽ ഇനി മുതൽ ഗുഗിൾ മാപ്പ് അതും പറഞ്ഞു തരും. നിങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ ആക്സിഡൻ്റ് ബ്ലാക്ക് സ്പോട്ട് ഏരിയ ആണെങ്കിൽ വേഗത കുറയ്ക്കാനും ശ്രദ്ധയോടെ വാഹനമോടിക്കാനും മാപ്പ് അലേർട്ട് തരുമെന്ന് ചുരുക്കം.

ഡൽഹി ട്രാഫിക് പൊലീസാണ് ഈ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അപകടങ്ങൾ കൂടുതൽ സംഭവിക്കുന്ന ഏരിയ ആണ് ബ്ലാക്ക് സ്പോട്ടുകളായി കണക്കാക്കുന്നത്. എന്തുകൊണ്ടാണ് ഡൽഹിയിൽ ഈ പദ്ധതി പെട്ടെന്ന് നടത്തുന്നത് എന്ന് ചോദിച്ചാൽ 2024 ലെ കണക്കുകളിൽ ആ വർഷം 1,132-ലധികം അപകടങ്ങൾ നടന്ന സ്ഥലങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം അപകടങ്ങളിലൂടെ അഞ്ഞൂറോളം പേർ മരിച്ചതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

accident black spot alert in google map

റോഡ്, ഹൈവേ അപകടങ്ങളുടെ കാരണങ്ങൾ പലതാണ്. ബ്ലാക്ക് സ്പോട്ടുകൾ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ മുഴുവൻ ദേശീയ പാത ശൃംഖലയിലും സർക്കാർ 5,800-ലധികം ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള പരിഹാരവും കേന്ദ്ര സർക്കാർ നടത്തി വരികയാണ്. മറ്റൊരു കാരണമായി ഉയർന്ന് വരുന്നത് റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ശേഷമുണ്ടായിട്ടുള്ള പലവിധമാറ്റങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

ഉദാഹരണത്തിന് റോഡ് രൂപകല്പന ചെയ്യുന്ന സമയത്തെ അപ്രധാനമായ കവല പിന്നീട് വ്യാപാരമേഖലയായി മാറിയിട്ടുണ്ടാകും. ഗതാഗതം തീരേ കുറഞ്ഞ ചെറിയ റോഡുകള്‍ തിരക്കേറിയിട്ടുണ്ടാകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബൈപ്പാസുകളുടെ ഇരുവശവും പെട്ടെന്ന് വാണിജ്യസ്ഥാപനങ്ങള്‍ നിറയുന്ന അവസ്ഥയുണ്ട്. ചില മേഖലകളില്‍ സിഗ്‌നല്‍ലൈറ്റുകള്‍ വേണ്ടിവരും. ഡ്രൈവര്‍മാരുടെ കാഴ്ചമറയ്ക്കുന്നവിധം മരങ്ങളും പരസ്യങ്ങളും ഇടംപിടിച്ചിട്ടുണ്ടാകാം.

accident black spot alert in google map

പുതിയ വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, ആശുപത്രികള്‍, തിയേറ്ററുകള്‍ തുടങ്ങി വിവിധതരത്തിലെ സ്ഥാപനങ്ങള്‍ റോഡുകള്‍ക്ക് ഇരുവശവും തുടങ്ങിയിട്ടുണ്ടാകും. ഇതിന് അനുസൃതമായ സിഗ്‌നലുകളും സൂചനാ ബോര്‍ഡുകളും നേരത്തേ രൂപകല്പനചെയ്ത റോഡില്‍ ഉണ്ടാകില്ല. നിലവിലുള്ളവ കാലപ്പഴക്കത്തില്‍ നശിച്ചിട്ടുണ്ടാകും. റോഡുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരണത്തിലൂടെ മിക്ക ബ്ലാക് സ്‌പോട്ടുകളും മാറ്റിയെടുക്കാനാകുമെന്നാണ് കേന്ദ്രത്തിൻ്റെ കണക്കുകൂട്ടൽ.

ഈ വര്‍ഷത്തോടെ പത്തുശതമാനം അപകടങ്ങളെങ്കിലും കുറയ്ക്കാനാകുമെന്നാണ് പദ്ധതി ഇട്ടിരുന്നത്. റോഡ് സുരക്ഷ അതോറിറ്റിയുടെ റിപ്പോർട്ടനുസരിച്ച് വളവുകളിലും റോഡിനോട് ചേർന്ന് സ്ഥാപിക്കുന്ന പരസ്യബോർഡുകൾ എന്നിവയൊക്കെയാണ് പ്രശ്നം. അധികൃതർ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന പരസ്യബോർഡുകൾ കണ്ടില്ലെന്ന് നടിക്കുകയുിം കൈകൂലി മേടിച്ച് പരസ്യബോർഡുകൾ സ്ഥാപിക്കാൻ ഒത്താശ നിൽക്കുന്നതും ആണ് പ്രശ്നം.എന്തായാലും റോഡ് സുരക്ഷ അതോറിറ്റിയുടെ ഈ നീക്കം കൊണ്ട് അധികം ജീവനുകൾ ഇനി പൊലിയില്ല എന്നൊരു ആശ്വാസം ഉണ്ട്.

പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക. അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം. രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം. മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 13, 2025, 19:30 [IST]
English summary
Google maps will alert while reaching accident black spots all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X