ഷൂമാക്കറിന് പരിക്കേറ്റത് ഗോപ്രോ കാമറ മൂലം?

സ്‌കീയിങ്ങിനിടെ മൈക്കേല്‍ ഷൂമാക്കറിനേറ്റ പരിക്കിന് കാരണമായത് ഗോപ്രോ കാമറയാണെന്ന് ഫോര്‍മുല വണ്‍ കമന്റേറ്റര്‍ ജീന്‍ ലൂയിസ് മോണ്‍സെന്റ്. യൂറോപ്പ് വണ്‍ റേഡിയോയിലൂടെയാണ് ജീന്‍ ഇക്കാര്യം പുറത്തുവിട്ടത്.

ഹെല്‍മെറ്റിനു മുകളിലായി ഗോപ്രോ കാമറ ഘടിപ്പിച്ചായിരുന്നു ഷൂമാക്കര്‍ സ്‌കീയിങ്ങിനിറങ്ങിയത്. ഹെല്‍മെറ്റുമായി കാമറ ഘടിപ്പിക്കുന്ന ഭാഗത്തുള്ള കട്ടിയേറിയ പ്ലാസ്റ്റിക് ഭാഗം തലയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ജീന്‍ പറയുന്നത്.

GoPro Blamed For Schumacher Injury

നേരത്തെ തന്നെ ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഗോപ്രോ കാമറ പരസ്യമായി പരാമര്‍ശിക്കപ്പെടുന്നത് ഇതാദ്യമാണ്. വാര്‍ത്ത പുറത്തുവന്നതോടെ ഗോപ്രോ ഓഹരിവിപണിയില്‍ 16 ശതമാനത്തോളം ഇടിഞ്ഞു.

ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്പനി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗോപ്രോ വക്താവ് അറിയിച്ചിട്ടുണ്ട്. ഷൂമാക്കറുടെ കുടുംബം ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഷൂമാക്കറിന് പരിക്കേറ്റത്. ഫ്രഞ്ച് ആല്‍പ്‌സ് മലനിരകളില്‍ സ്‌കീയിങ് നടത്തുന്നതിനിടെയായിരുന്നു അപകടം. ആറുമാസത്തിലധികം ഷൂമാക്കറിനെ നിര്‍ബന്ധിത നിദ്രയില്‍ കിടത്തുകയായിരുന്നു ഡോക്ടര്‍മാര്‍. ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്ന ഷൂമാക്കര്‍ കുടുബത്തോടൊപ്പമാണുള്ളത്.

More from DriveSpark

Article Published On: Wednesday, October 15, 2014, 10:47 [IST]
English summary
GoPro, a very successful American based camera manufacturer saw its share drop by almost 16 percent after news broke that the camera was the reason the for causing a head injury during Schumacher's skiing accident.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X