പണി കിട്ടുമെന്ന് ഉറപ്പായി; വണ്ടിക്ക് തീപിടിക്കുന്നതിൻ്റെ കാരണം അനധികൃത മോഡിഫിക്കേഷനെന്ന് കണ്ടെത്തൽ
കുറച്ചു നാളുകളായി വാഹനത്തിന് തീ പിടിക്കുന്ന വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ വാഹനങ്ങൾക്ക് തീപിടിക്കുന്നതെന്ന് അറിയാമോ. വാഹനത്തിൽ ലൈറ്റർ, പെർഫ്യൂം പോലെയുളള വസ്തുക്കൾ സൂക്ഷിക്കുന്നത് കൊണ്ട് ആവാം എന്നായിരുന്നു എല്ലാവരുടേയും വിചാരം. എന്നാൽ ഇപ്പോൾ കേരള സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക സമിതിയുടെ കണ്ടെത്തൽ മോഡിഫിക്കേഷൻ പ്രേമികളുടെ ചങ്ക് തകർക്കുന്നതാണ്.
ബേസ് വേരിയൻ്റിൽ നിന്ന് ടോപ്പ് എൻ്റ് വേരിയൻ്റിലേക്ക് മാറ്റുകയും പ്രത്യേകിച്ച് ലൈറ്റുകൾ ഹോണുകൾ അതേ പോലെയുളള ഇലക്ട്രിക് കണക്ഷനുകളിൽ വരുത്തുന്ന മാറ്റമാണ് പ്രധാനമ കാരണം. കമ്പനി പറഞ്ഞിരിക്കുന്നതിൽ കൂടുതൽ വാട്സിൽ ലൈറ്റുകൾ സ്ഥാപിക്കുന്നത് പലപ്പോഴും നിലവാരമില്ലാത്ത വർക്‌ഷോപ്പുകളിലായിരിക്കും.

വാഹനത്തിൽ വരുന്ന നല്ല നിലവാരത്തിലുളള കേബിളുകളുമായിട്ട് വിലകുറഞ്ഞത് ഗുണമില്ലാത്തതുമായ കേബിളുകളുമായി കൂട്ടിക്കെട്ടുന്നേതാടെ ഷോട്ട് സർക്യൂട്ട് ഉണ്ടാകുന്നതിലേക്ക് വഴി തെളിക്കുന്നു. ഇത്തരം ആൾട്ടറേഷൻ വാഹനക്കമ്പനിയുടെ അംഗീകൃത വർക്‌ഷോപ്പുകളിൽ വാഹനത്തിന്റെ ശേഷിക്കനുസരിച്ചു ചെയ്യാമെങ്കിൽ മാത്രമേ അനുമതി നൽകാവൂ എന്നും അല്ലാത്ത വർക്‌ഷോപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്നും സമിതി നിർദേശിച്ചു.
ഇതോടൊപ്പം തന്നെ ഏറ്റവും പ്രധാന കാര്യം എന്ന് പറയുന്നത് ഇത്തരത്തിൽ മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങൾ തീപിടിച്ചാൽ ഇൻഷുറൻസ് പോലും ലഭിക്കില്ല. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട കാര്യം എല്ലാ വാഹനങ്ങളിലും തീയണയ്ക്കാനുള്ള ഉപകരണം നിർബന്ധമാക്കണമെന്നും അത്യാഹിതമുണ്ടായാൽ രക്ഷപ്പെടാൻ സീറ്റ് ബെൽറ്റ് കട്ടറും ഗ്ലാസ് പൊളിക്കുന്നതിന് ചുറ്റികയും ഉണ്ടാകണമെന്നാണ്.

തെളിച്ചമുള്ള ഹെഡ്ലാമ്പുകള്‍ അല്ലെങ്കില്‍ ഓക്‌സിലറി ലാമ്പുകള്‍, ഉച്ചത്തിലുള്ള ഹോണുകള്‍, മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഉച്ചത്തിലുള്ള സൈലന്‍സറുകള്‍ എന്നിവയുടെ ഉപയോഗം ഇപ്പോഴും നിയമവിരുദ്ധമാണ്. എന്നിരുന്നാലും, ഡീലര്‍ഷിപ്പ് തലത്തില്‍ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്യുന്ന പരിഷ്‌കാരങ്ങളോ അനുബന്ധ ഉപകരണങ്ങളോ ഉടമയ്ക്ക് വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കാം.
പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്കും അവരുടെ വാഹനങ്ങള്‍ സിഎന്‍ജി അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. അംഗീകൃത കിറ്റുകള്‍ ഉപയോഗിച്ച് വാഹനം നിയമപരമായി സിഎന്‍ജിയിലേക്കോ ഇലക്ട്രിക്കിലേക്കോ മാറ്റാം. ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറ്റുന്നതിന് ഉടമ അംഗീകൃത ബോഡികളില്‍ നിന്നുള്ള ശരിയായ രേഖകള്‍ ഹാജരാക്കണം.

വാഹന ഉടമകള്‍ക്ക് അവരുടെ വാഹനം കാരവാനാക്കി മാറ്റാന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേരള എംവിഡി പുറത്തിറക്കിയിരുന്നു. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനം നിയമപരമായി കാരവാനാക്കി മാറ്റാം. സംസ്ഥാനം ഈയിടെയായി കാരവന്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കത്തിന് പ്രോത്സാഹനമാകും.
കാരവാനുകളായി മാറ്റാന്‍ അര്‍ഹതയുള്ള വാഹനങ്ങളെ ബോഡി കോഡില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ബോഡി വര്‍ക്ക് ഷോപ്പുകളും വാഹനത്തിന്റെ രൂപകല്‍പ്പനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമ്പോഴും പിന്തുടരുന്ന ഒരു കൂട്ടം നിയമമാണിത്. ഈ വാഹനങ്ങളെ ബോഡി കോഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വാഹന ഉടമകള്‍ക്ക് ഏത് ഡിസൈനും തിരഞ്ഞെടുക്കാം എന്ന് അതിന് അര്‍ഥമില്ല. എംവിഡി നിയമങ്ങള്‍ അനുസരിച്ചും സൗണ്ട് എഞ്ചിനീയറിംഗ് പ്രാക്ടീസ് അനുസരിച്ചുമാണ് നിര്‍മ്മാണം നടത്തേണ്ടത്.
2019-ല്‍, ഒരു വാഹനത്തിന്റെ ഘടനാപരമായ മാറ്റം അനുവദനീയമാണെന്ന് വിധിച്ച കേരള ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. നിര്‍മ്മാതാവിന്റെ യഥാര്‍ത്ഥ സ്പെസിഫിക്കേഷനില്‍ നിന്ന് വ്യത്യസ്തമായ ഏതെങ്കിലും തരത്തിലുള്ള പരിഷ്‌ക്കരണം ഇന്ത്യയില്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി അന്ന് വിധിച്ചിരുന്നു
സുപ്രീം കോടതി വിധി വാഹന ആക്സസറീസ് വ്യവസായത്തിന് വലിയ തിരിച്ചടിയായിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. ഇതേത്തുടര്‍ന്ന് വിധി വന്നതിന് ശേഷം രൂപമാറ്റം വരുത്തിയ കാറുകള്‍ കണ്ടെത്തുന്നതിനും പിഴ ഈടാക്കുന്നതിനുമായി പൊലീസും എംവിഡിയും സംസ്ഥാനത്ത് വ്യാപകമായ പരിശോധനകള്‍ നടത്തിയിരുന്നു.
രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ മാത്രമല്ല യുട്യൂബിലും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇവ പങ്കുവെച്ചുകൊണ്ട് അത്തരം വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി ഉത്തരവിറക്കിയിരുന്നു.
ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS) 008-ലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുസ്ഥലത്ത് ഉപയോഗിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കോടതി വ്യക്തമാക്കി. കാര്‍നെറ്റ് വഴി വിദേശരാജ്യത്തെ വണ്ടികള്‍ നമ്മുടെ നാട്ടിലെത്തിക്കുന്നത് ഇന്ന് ഒരു ട്രെന്‍ഡാണ്. എന്നാല്‍ കാര്‍നെറ്റ് വഴി കൊണ്ടുവരുന്ന വാഹനങ്ങളും പൊതുസ്ഥലങ്ങളില്‍ രൂപമാറ്റം വരുത്തിയ നിലയില്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ ഇനി എട്ടിന്റെ പണി കിട്ടുമെന്നാണ് കോടതി വിധി സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








