വണ്ടിക്ക് ഫിറ്റ്നസ് കിട്ടാൻ ഇനി 10 ഇരട്ടി മുടക്കണം! നിങ്ങളുടെ വാഹനത്തിൻ്റെ നിരക്ക് എത്രയെന്ന് അറിഞ്ഞുവച്ചോ

പഴയ വാഹനങ്ങളുടെ ഉടമസ്ഥൻമാർക്ക് എന്നും ഒരു ടെൻഷനാണ് വാഹനങ്ങളുടെ റീടെസ്റ്റ് സമയത്ത്. ഇപ്പോൾ പഴയ വാഹനങ്ങൾ കൈവശം വച്ചിരിക്കുന്ന ആളുകളുടെ നെഞ്ചിടിപ്പ് കൂട്ടാനായാ കേന്ദ്ര സർക്കാർ റീടെസ്റ്റിൻ്റെ നിരക്കുകൾ വർധിപ്പിച്ചിരിക്കുകയാണ്. പുതുക്കിയ നിരക്കുകൾ എത്രയാണെന്ന് വിശദമായി തന്നെ ലേഖനത്തിൽ പങ്കുവയ്ക്കുകയാണ്. കേന്ദ്ര സർക്കാരിൻ്റെ പുതിയ നിയമങ്ങൾ പ്രകാരം, ഉയർന്ന ഫിറ്റ്നസ്-ടെസ്റ്റ് ഫീസിനുള്ള പഴക്കം 15 വർഷത്തിൽ നിന്ന് 10 വർഷമായി മാറ്റി. 10-15 വയസ്സ്, 15-20 വയസ്സ്, 20 വർഷത്തിൽ കൂടുതൽ എന്നിങ്ങനെ മൂന്ന് വ്യക്തമായ വിഭാഗങ്ങളിലാണ് സർക്കാർ അവതരിപ്പിരിക്കുന്നത്. വാഹനം പഴകുമ്പോൾ ഓരോ വിഭാഗത്തിനും ഇപ്പോൾ ഉയർന്ന ഫീസ് ഈടാക്കും.

ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾക്കാണ് കൂട്ടത്തിൽ ഏറ്റവും വലിയ വർധന. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ട്രക്ക് അല്ലെങ്കിൽ ബസിന് ഇനി മുതൽ ഫിറ്റ്‌നസ് പരിശോധനയ്ക്ക് 25,000 രൂപയാണ് നൽകേണ്ടത്. നേരത്തെ ഇത് 2,500 രൂപ ആയിരുന്നു. ഇതേ പഴക്കം ചെന്ന മീഡിയം കൊമേഴ്ഷ്യൽ വാഹനങ്ങൾക്ക് 1800 രൂപയുടെ സ്ഥാനത്ത് 20000 രൂപ നൽകണമെങ്കിൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 15000 രൂപയാണ് റീ ടെസ്റ്റിനായി മുടക്കേണ്ടത്.

fitness tariff rate

പുതുക്കിയ നിരക്കിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത് പഴയ വാഹനങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ്. ഇത്രയും ഭീമമായ തുക മുടക്കി വാഹനങ്ങൾ റീടെസ്റ്റ് ചെയ്യാൻ സാധിക്കാത്തവർ സ്ക്രാപ്പ് ചെയ്യാൻ നൽകുമെന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ. എന്നാൽ സ്വന്തം ജീവന് തുല്യം സ്നോഹിക്കുന്ന വാഹനങ്ങളെ അങ്ങനെ പൊളിക്കാൻ വിട്ടു നൽകുമോന്ന് കണ്ടറിയണം. വെറുമൊരു വാഹനമായിട്ടല്ല പലരും തങ്ങളുടെ കൈവശമുള്ള വാഹനത്തെ കാണുന്നത്. നിറയെ ഓർമകളുളള ഒരു വാഹനമായിട്ടാണ്.

ആർസി പുതുക്കേണ്ടത് എങ്ങനെയെന്ന് കൂടി വിവരിക്കാം. ഒറിജിനല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫോം 25 (പൂരിപ്പിച്ച് ഒപ്പിട്ടത്), ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പിയുസി സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡിന്റെ പകര്‍പ്പോ അല്ലെങ്കില്‍ ഫോം 60 അല്ലെങ്കില്‍ ഫോം 61, വാഹനത്തിന്റെ എഞ്ചിന്റെയും ഷാസി നമ്പറിന്റെയും പെന്‍സില്‍ പ്രിന്റ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, റോഡ് നികുതി അടച്ചതിന്റെ രേഖ, വാഹന ഉടമയുടെ ഐഡന്റിറ്റി, ഒപ്പ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖ എന്നിവയെല്ലാം ആർസി പുതുക്കാൻ ഹാജരാക്കണം.

fitness tariff rate

ഇതിനായി വാഹന ആര്‍സി ഓണ്‍ലൈനായി പുതുക്കുന്നതിനായി പരിവാഹന്‍ സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ആദ്യം ഓണ്‍ലൈന്‍ സര്‍വീസസ് (Online Services) തെരഞ്ഞെടുത്ത ശേഷം വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസസ് (Vehicle-Related Services) തെരഞ്ഞെടുക്കുക. അടുത്തതായി നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.ശേഷം തൊട്ടടുത്ത ആര്‍ടിഒ തിരഞ്ഞെടുത്ത് 'പ്രൊസീഡ്' ക്ലിക്ക് ചെയ്യുക.

അതിന് ശേഷം തുടര്‍ന്ന് ദൃശ്യമാകുന്ന ഡ്രോപ്പ്-ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ആര്‍സി റിലേറ്റഡ് സര്‍വീസസ് തിരഞ്ഞെടുക്കുക. ശേഷം റിന്യൂവല്‍ ഓഫ് രജിസ്‌ട്രേഷന്‍ തെരഞ്ഞെടുക്കുക. ശേഷം രജിസ്‌ട്രേഷന്‍ നമ്പറും ഷാസി നമ്പറും പോലുള്ള ആവശ്യമായ വിവരങ്ങള്‍ നല്‍കുക. അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 'വെരിെൈഫ ഡീറ്റെയില്‍സ്' എന്നതില്‍ ക്ലിക്ക് ചെയ്യുക. ഓണ്‍ലൈനായിട്ടല്ലാതെ ഓഫ്‌ലൈനായും വാഹനത്തിന്റെ ആര്‍സി പുതുക്കാന്‍ മാര്‍ഗമുണ്ട്.

റിന്യൂവലിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടക്കുക. ശേഷം വാഹനം പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കാന്‍ ഒരു ആര്‍ടിഒക്ക് മുന്നില്‍ ഫിസിക്കല്‍ ഇന്‍സ്‌പെക്ഷന് ഹാജരാക്കണം. പരിശോധന നടത്തി കഴിഞ്ഞാല്‍ ആര്‍ടിഒ അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പുതിയ ആര്‍സി ഇഷ്യൂ ചെയ്യും. നിലവില്‍ കേരളത്തില്‍ ആര്‍സി, ലൈസന്‍സ് എന്നിവ ഇഷ്യൂ ചെയ്യുന്നതിന് കാലതാമസം നേരിടുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 18, 2025, 18:31 [IST]
English summary
Government increases fitness fee for old vehicles tenfold details explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X