ഈ രാജ്യത്തെ എസ്‌യുവികൾക്ക് കണ്ടകശനി; ഗ്യാലറി എതിരാണല്ലോ മചമ്പി
ഏതൊരു വാഹനമായാലും വളരെ മികച്ച പാർക്കിങ്ങ് ലഭിച്ചില്ലെങ്കിൽ സിറ്റിയിലും വീതി കുറഞ്ഞ വഴികളിലും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ചെറിയ വാഹനങ്ങളും മുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാനുളള സ്ഥലം കൂടി എസ്‌യുവികൾ പിടിച്ചെടുക്കുകയാണ്. അത് കൊണ്ട് ഈ രാജ്യത്ത് പുതിയ ഒരു തീരുമാനത്തിലെത്തിയിരിക്കുകയാണ് മേയർ. അത് എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
വോട്ട് ചെയ്ത് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഈ രാജ്യത്ത് അതായത് പാരീസിലും അങ്ങനെ തന്നെ, എന്നാൽ വലിയ പ്രശ്നങ്ങളെല്ലാം വോട്ടിന് വിടുകയാണ് ഇവിടെ. തലസ്ഥാനത്ത് നിന്ന് വാടകയ്ക്ക് നൽകുന്ന ഇ-സ്‌കൂട്ടറുകൾ നിരോധിക്കുന്നതിന് ഏപ്രിലിൽ താമസക്കാർ വോട്ട് ചെയ്തതിന് ശേഷം ഫെബ്രുവരിയിൽ നടക്കുന്ന വോട്ടെടുപ്പ് നഗര കാര്യങ്ങളിൽ നടക്കുന്ന രണ്ടാമത്തെ ഹിതപരിശോധനയാണ്.

എസ്‌യുവികൾക്ക് സാധാരണ വാഹനങ്ങളേക്കാൾ 2,700 കിലോയോ അതിൽ കൂടുതലോ ഭാരമുണ്ടാകും. അവ അപകടസാധ്യതയുള്ളതും ഭാരമേറിയതും വൻതോതിലുള്ളതും മലിനീകരണമുണ്ടാക്കുന്നവയുമാണ് എന്നാണ് മേയറുടെ ഓഫീസിൻ്റെ കണ്ടെത്തൽ. യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനിലെ പുതിയ പാസഞ്ചർ കാർ വിൽപ്പനയുടെ 49 ശതമാനവും എസ്‌യുവികളാണ്.
എപ്രിലിലായിരുന്നു വാടകയ്ക്ക് എടുക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരോധിക്കുന്നതിന് അനുകൂലമായി നഗരവാസികള്‍ വോട്ടുചെയ്തത്. ഈ നടപടി സ്‌കൂട്ടര്‍ ഓപറേറ്റര്‍മാര്‍ക്ക് വലിയ അടിയാണെങ്കിലും റോഡ് സുരക്ഷക്കായി വാദിക്കുന്നവര്‍ക്ക് വലിയ സന്തോഷം പകരുന്നതായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത 90 ശതമാനം ആളുകള്‍ ബാറ്ററിയില്‍ ഓടുന്ന ഈ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. എട്ട് ശതമാനം ആളുകള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് അനുകൂലമായി നിന്നത്.

ഫ്രഞ്ച് തലസ്ഥാന നഗരത്തില്‍ ഇ-സ്‌കൂട്ടറുകള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ കൂടുകയും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് കൂടുകയും ചെയ്തതോടെയാണ് ജനഹിതപരിശോധന വേണമെന്ന ആവശ്യം ഉയര്‍ന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നഗരത്തിലെ ഇലക്ടറല്‍ രജിസ്റ്ററിലെ 1.38 ദശലക്ഷം ആളുകളില്‍ 103,000 പേര്‍ മാത്രമാണ് ഇതില്‍ പങ്കെടുത്തത്. ഇതില്‍ 91,300 പേര്‍ സ്‌കൂട്ടറുകള്‍ക്കെതിരെ വോട്ട് ചെയ്തു
ഇലക്ട്രിക് വാഹനങ്ങള്‍ ആദ്യമായി സ്വീകരിച്ച നഗരങ്ങളിലൊന്നായിരുന്നു പാരീസ്. എന്നാല്‍ ഇത്തരം ചെറു ഇലക്ട്രിക് വാഹനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കുന്നവരുടെ ഡ്രൈവിംഗ് രീതിയെ കുറിച്ചാണ് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നത്. അശ്രദ്ധമായി വാഹനമോടിക്കുന്ന ചിലര്‍ നടപ്പാതകള്‍ കൈയ്യേറുകയും കാല്‍നടയാത്രക്കാരെ ഇടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ മണിക്കൂറില്‍ 27 കിലോമീറ്റര്‍ വേഗതയില്‍ ഈ ചെറു ഇവി ഓടിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
12 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് വരെ ഇ-സ്‌കൂട്ടറുകള്‍ നിയമപരമായി വാടകയ്ക്ക് എടുക്കാം. ഇവ ഓടിക്കുന്ന റൈഡര്‍മാര്‍ പലപ്പോഴും ഹെല്‍മറ്റ് ധരിക്കാറില്ല. ഇവ പലപ്പോഴും നടപ്പാതകളിലാണ് കൂട്ടമായി പാര്‍ക്ക് ചെയ്യുക. അത് കാരണം നടപ്പാതകള്‍ അലങ്കോലമായി കിടക്കുന്നതായും വിമര്‍ശനമുയരുന്നു. ഇത്തരം ഇലക്ട്രിക് സ്‌കൂട്ടറിടിച്ച് ഒരു ഇറ്റാലിയന്‍ സ്ത്രീ 2021-ല്‍ കൊല്ലപ്പെട്ട സംഭവവും വിമര്‍ശകര്‍ ഉയര്‍ത്തിക്കാണിക്കുന്നു.
രണ്ടുപേര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്ത്രീ നടപ്പാതയില്‍ തലയടിച്ച് വീഴുകയായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം വന്ന് അവര്‍ മരിക്കുകയായിരുന്നു. നഗരത്തിലെ മൊത്തം വാഹനാപകടങ്ങളുടെ ഒരു ചെറിയ അനുപാതം മാത്രമാണ് ഇത്തരം വാഹനങ്ങളാല്‍ ഉണ്ടകുന്നതെന്നാണ് ഇ സ്‌കൂട്ടര്‍ ഓപറേറ്റര്‍മാര്‍ വാദിച്ചത്. പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോ ആണ് ജനഹിത പരിശോധനക്ക് ആഹ്വാനം ചെയ്തത്. ഇത്തരം ഇ-സ്‌കൂട്ടറുകള്‍ക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്നായിരുന്നു വോട്ടര്‍മാര്‍ അഭിപ്രായം രേഖപ്പെടുത്തേണ്ടിയിരുന്നത്.
സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുടെ സഹായത്തോടെ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സേവനം 2018 മുതല്‍ പാരീസില്‍ ലഭ്യമാണ്. എന്നാല്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പാരീസിലെ ഓപ്പറേറ്റര്‍മാരുടെ എണ്ണം 2020ല്‍ മൂന്നായി വെട്ടിക്കുറച്ചു. അവര്‍ക്ക് മൂന്ന് വര്‍ഷത്തെ കരാര്‍ നല്‍കി. ഇ സ്‌കൂട്ടറുകളുടെ വേഗത മണിക്കൂറില്‍ 20 കി.മീ ആയി പരിമിതപ്പെടുത്തുകയും നിയുക്ത സ്‌കൂട്ടര്‍ പാര്‍ക്കിംഗ് ഏരിയകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.


Click it and Unblock the Notifications








