ഇത് എങ്ങനെയുണ്ട് മോദി വകയാണ്!15 വർഷ ​ലൈഫ് ​ടൈം ടോൾ പ്ലാനുമായി കേന്ദ്രം

കേരളത്തിൽ ടോൾ പിരിവുമായി ബന്ധപ്പെട്ട് ഇപ്പോൾ വലിയ കോലാഹലങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കിഫ്ബി 50 കോടിയിലേറെ മുതൽമുടക്കി നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാനുള്ള സാധ്യതാപഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ടോൾ പിരിവിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ പുതിയ ടോൾ പിരിവുമായി രംഗത്തെത്തുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്. ടോൾ പിരിവിൽ കേന്ദ്ര സർക്കാർ പുതിയ രണ്ട് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. മുഴുവൻ വിവരങ്ങളും സർക്കാർ പുറത്ത് വിട്ടിട്ടില്ല. പുറത്ത് വിട്ട വിവരങ്ങളുടെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

നാഷണൽ ഹൈവേകളിലെ ടോൾ പ്ലാസകളിലെ വരുമാനത്തെ കുറിച്ചും ഫാസ്ടാഗിൻ്റെ ആവശ്യകതകളെ കുറിച്ചും എന്നും നിങ്ങൾ കേൾക്കുന്നതാണല്ലോ. എന്നാൽ ഇപ്പോൾ ജനങ്ങൾക്ക് സഹായകരമാകുന്ന രണ്ട് പദ്ധതികൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്. രാജ്യത്തെ സ്വകാര്യ കാർ ഉടമകൾക്ക് വേണ്ടി വാർഷിക, ആജീവനാന്ത ടോൾ പാസുകൾ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുകയാണ്. 3000 രൂപയും 30000 രൂപയുമാണ് ഇതിന് വരുന്ന ചിലവ്.

15

ഈ പദ്ധതിയിലൂടെ പാസുകൾ ലഭിച്ചാൽ പതിവായി ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്യാതെ തന്നെ നിങ്ങൾക്ക് രാജ്യത്തുടനീളമുള്ള നാഷണൽ ഹൈവേകളിലൂടെ പരിധിയില്ലാതെ പ്രവേശിക്കാൻ സാധിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും പതിവായി യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന് മാത്മല്ല ടോൾ പ്ലാസകളിലൂടെയുളള യാത്ര കുറച്ചുകൂടി എളുപ്പമാകുകയും ചെയ്യും.

ഒരു വർഷത്തെ പാസിന് 3000 രൂപയും 15 വർഷത്തെ ആജീവനാന്ത ടോൾ പാസിന് 30000 രൂപയാണ് ചാർജ് ഈടാക്കാൻ സർക്കാർ പദ്ധതിയിടുന്നത്. നിലവിലുളള ഫാസ്ടാഗ് സംവിധാനവുമായി ഇതിനെ യോജിപ്പിച്ച് കൊണ്ടുപോകാനാണ് സാധ്യത. അതിന് ശേഷമായിരിക്കും ഫാസ്ടാഗ് സംവിധാനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുന്നത്.

15

ഐആർബി ഇൻഫ്ര ഡെവലപ്പേഴ്‌സ് ലിമിറ്റഡും ഐആർബി ഇൻഫ്ര ട്രസ്റ്റും രാജ്യത്തെ ടോൾ പിരിവിൽ 19 ശതമാനം വർധനവ് ഉണ്ടായതായി പറയുന്നു. 2023 ഡിസംബറിൽ 488 കോടി രൂപയായിരുന്ന ടോൾ വരുമാനം 2024 ഡിസംബറിൽ ആകെ 580 കോടി രൂപയായെന്നാണ് കണക്കുകൾ. പുറത്തുവരുന്ന വാർത്തകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ള ടോൾപ്ലാസ മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിലേതാണ്.

2024 ഡിസംബർ മാസം ഇവിടുന്ന് 163 കോടി രൂപയായിരുന്നു ടോൾ വരുമാനമായി പിരിച്ചെടുക്കാനായത്. 2023 ഡിസംബറിലെ 158.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു ശ്രദ്ധേയമായ നേട്ടമാണ്. ഈ എക്സ്പ്രസ് ഹൈവേയുടെ നീളം 94.5 കിലോമീറ്റർ മാത്രമേയുള്ളൂവെന്നതാണ് മറ്റൊരു കാര്യം. 100 കിലോമീറ്ററിൽ താഴെ മാത്രം ദൂരം ഉണ്ടായിരുന്നിട്ടും രാജ്യത്തെ ഏറ്റവും ഉയർന്ന ടോൾ പിരിവ് നേടിയെടുക്കാനായത് മുംബൈ-പുനെ എക്സ്പ്രസ് വേയ്ക്ക് അഭിമാനിക്കാനാവുന്ന നേട്ടമാണ്.

15

ഇതിന് ശേഷം ഇക്കഴിഞ്ഞ ഡിസംബറിൽ അഹമ്മദാബാദ്-വഡോദര എക്സ്പ്രസ് ഹൈവേ, എൻഎച്ച് 48 എന്നിവ ചേർന്ന് 70.7 കോടി രൂപ സമാഹരിച്ചതായി ഐആർബി റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തെ 66 കോടി രൂപയിൽ നിന്നും 4.7 കോടി രൂപയുടെ വർധനവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ചിറ്റോർഗഡ് മുതൽ ഗുലാബ്പുര വരെയുള്ള എൻഎച്ച് 79, 2023 ഡിസംബറിൽ 31.5 കോടി രൂപ വരുമാനം നേടി.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, February 6, 2025, 16:58 [IST]
English summary
Government planning to introduce annual and lifetime toll passes for private car owners
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X