ഡീസൽ, പെട്രോൾ പ്ലീസ് സ്റ്റെപ്പ് ബാക്ക്; കമോൺട്രാ ഇവി

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ വകുപ്പുകളിലെ എല്ലാ ഡീസൽ, പെട്രോൾ വാഹനങ്ങൾക്കും പകരം ഇലക്‌ട്രിക് വാഹനങ്ങൾ സ്ഥാപിക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിരിക്കുകയാണ്.

പരിസ്ഥിതി വൃത്തിയുളളതായി നിലനിർത്തുന്നതിന് ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ മീഡിയ ഉപദേഷ്ടാവ് നരേഷ് ചൗഹാൻ കഴിഞ്ഞ ദിവസം അറിയിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് സർക്കാർ വകുപ്പ് ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ വാങ്ങൂ. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണവും വർധിപ്പിക്കുമെന്നാണ് പുതിയ തീരുമാനം. പരിസ്ഥിതി സംരക്ഷിക്കുകയും ഊർജം സംരക്ഷിക്കുകയും ചെയ്യണം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ സർക്കാർ വകുപ്പുകളിലും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ തങ്ങളുടെ സർക്കാർ തീരുമാനിച്ചിരിക്കുന്നു എന്നാണ് അധികൃതരുടെ അറിയിച്ചിരിക്കുന്നത്.

ഡീസൽ, പെട്രോൾ പ്ലീസ് സ്റ്റെപ്പ് ബാക്ക്; കമോൺട്രാ ഇവി

ഇലക്ട്രോണിക് വാഹനങ്ങൾ എത്രയും പെട്ടെന്ന് വാങ്ങുവാനും, സർക്കാർ ആഗ്രഹിക്കുന്ന രീതിയിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് പരിസരം വൃത്തിയായും ഹരിതമായും നിലനിർത്തുക എന്നതുമാണ് സർക്കാരിൻ്റെ ലക്ഷ്യം. ഈ അടുത്ത് നടന്ന സർവേയിൽ 2030 ഓടെ ഇലക്ട്രിക് വാഹനങ്ങൾ പെട്രോൾ, ഡീസൽ കാറുകളെ മറികടക്കുമെന്നാണ് 66 ശതമാനം ഇന്ത്യക്കാരുടെ അഭിപ്രായം. ACKOയും YouGov Indiaയും ചേർന്ന് നടത്തിയ സർവേയിൽ, ഏകദേശം 57 ശതമാനം ഇന്ത്യൻ ഉപഭോക്താക്കളും അവരുടെ പ്രായോഗിക നേട്ടങ്ങൾ കൊണ്ട് EV-കളിൽ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നത്.

56 ശതമാനം ആളുകൾ പരിസ്ഥിതിക്ക് ഗുണമുളളത് കൊണ്ട് ഒരു EV വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ അത് പോലെ തന്നെ സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും അതായത് 60 ശതമാനവും, ഇന്ത്യയുടെ നിലവിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾ വൈദ്യുത വാഹനങ്ങളെ പിന്തുണയ്ക്കാൻ സജ്ജമല്ലെന്നും ഗണ്യമായ പുരോഗതിയുടെ ആവശ്യകത വേണമെന്നും വിശ്വസിക്കുന്നവരാണ്. എന്നിരുന്നാലും, സർവേയിൽ പങ്കെടുത്തവരിൽ 89 ശതമാനം പേരും 2030-ഓടെ ഇന്ത്യ ഇലക്‌ട്രോണിക് വാഹനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ ഒന്നാമതാകുമെന്ന് വിശ്വസിക്കുന്നവരുമാണ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദഗ്ധരും വിശകലന വിദഗ്ധരും ഇന്ത്യയിൽ EV-കളെ പിന്തുണയ്ക്കുന്ന മോശം ഇൻഫ്രാസ്ട്രക്ചറാണ് രാജ്യത്ത് EV-കളുടെ വികസനത്തിൻ്റെ തടസമായി ചൂണ്ടിക്കാണിച്ചിരുന്നത്. സർവേയിലെ 62 ശതമാനം പേർ ഇന്ധന വിലക്കയറ്റത്തെക്കുറിച്ച് ആശങ്കാകുലരാണ്, അവരിൽ 57 ശതമാനം പേരും അത്യാധുനിക സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ളവരുമാണ്. എന്നാൽ 51 ശതമാനം പേർ പറഞ്ഞത്, പെട്രോൾ, ഡീസൽ കാറുകളെ അപേക്ഷിച്ച് ഇവി ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രവർത്തനച്ചെലവ് ഉണ്ടെന്ന്. വാസ്തവത്തിൽ, 48 ശതമാനം ആളുകൾ പറയുന്നത് പരമ്പരാഗത കാറുകളേക്കാൾ EV-കൾ കൂടുതൽ ചെലവ് കുറഞ്ഞതാണ് എന്നാണ് അഭിപ്രായം

ന്യൂ കൺസ്യൂമർ ക്ലാസിഫിക്കേഷൻ സിസ്റ്റം (NCCS) നിന്ന് ഏകദേശം 1018 പ്രതികരിച്ചവരിൽ 28 നും 40 നും ഇടയിൽ പ്രായമുള്ള ഒരു ഇലക്ട്രിക് വാഹന ഉടമയോ അല്ലെങ്കിൽ അടുത്ത പന്ത്രണ്ട് മാസത്തിനുള്ളിൽ ഒന്ന് വാങ്ങാൻ ഉദ്ദേശിക്കുന്നവരോ ആയ അളുകളാണ്. ഇവി വിപണി എന്ന് പറഞ്ഞാൽ ഇപ്പോൾ എല്ലാ വാഹനങ്ങളും ചൂടപ്പം പോലെ വിറ്റു പോകുകയാണ്. ഇന്ത്യൻ വിപണിയെ സംബന്ധിച്ച് ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി, കിയ എന്നിവരാണ് മുന്നിൽ നിൽക്കുന്നത്. ടാറ്റയുടെ ഏറ്റവും മുന്നിൽ നിൽക്കുന്ന മോഡലാണ് നെക്സോൺ.

നെക്സോൺ ഇവിയിലൂടെ ഈ സെഗ്മെന്റ് വെട്ടിപ്പിടിച്ച കമ്പനി മേമ്പൊടിക്കായി ടിഗോർ ഇവിയും ടിയാഗോ ഇവിയും പുറത്തിറക്കിയിട്ടുമുണ്ട്. അടുത്ത വർഷം ആദ്യം XUV400 പുറത്തിറക്കിയാൽ എസ്‌യുവിയെ താഴെയിറക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. നെക്‌സോൺ ഇവി പ്രൈം, മാക്‌സ് വേരിയന്റുകളിൽ വ്യത്യസ്‌തമായ ബാറ്ററി വലിപ്പം, പെർഫോമൻസ്, റേഞ്ച്, ഫീച്ചറുകൾ എന്നിവയിൽ ലഭ്യമാണ്. XUV400 ഇലക്ട്രിക് എസ്‌യുവി 4.2 മീറ്റർ നീളമുള്ള വാഹനമാണെന്നതാണ് മഹീന്ദ്രയുടെ മറ്റൊരു നേട്ടം. അതായത് പ്രധാന എതിരാളിയായ നെക്‌സോൺ ഇവി മാക്‌സിനേക്കാൾ വലിപ്പമേറിയതാണ് ഇതെന്ന് സാരം. 147 bhp പവറിൽ 310 Nm torque ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് മഹീന്ദ്ര ഇവിക്ക് തുടിപ്പേകുന്നത്.

XUV400 ഇലക്ട്രിക് എസ്‌യുവിയിൽ ഉപയോഗിക്കുന്ന 39.4 kWh ബാറ്ററി പായ്ക്ക് പരമാവധി 456 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ പ്രാപ്‌തവുമാണെന്നും കമ്പനി അവകാശപ്പെടുന്നു. 0-100 കിലോമീറ്റർ വേഗത വെറും 8.3 സെക്കൻഡിൽ കൈവരിക്കാനും ഇവിക്ക് സാധിക്കും. അതേസമയം ഉയർന്ന വേഗത 150 കി.മീ. ഇലക്ട്രോണിക് ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ചെറിയ ബാറ്ററിയും മികച്ച പ്രകടനവും ഉണ്ടായിരുന്നിട്ടും ടാറ്റ നെക്‌സോൺ ഇവി മാക്‌സിനേക്കാൾ അൽപ്പം ഉയർന്ന റേഞ്ചാണ് XUV400 വാഗ്ദാനം ചെയ്യുന്നത് എന്നതും നേട്ടമാണ്.

നെക്സോൺ ഇവിയേക്കാൾ നീളമുണ്ട് എന്നത് ഇൻ്റീരിയറിൽ കൂടുതൽ സ്പേസും XUV400 നൽകും. അതേസമയം ബൂട്ട് സ്പേസ് ഇപ്പോൾ 368 ലിറ്ററാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. മഹീന്ദ്ര XUV400 ഇവിക്ക് ടാറ്റ നെക്‌സോൺ ഇലക്ട്രിക്കിന് സമാനമായതോ അൽപ്പം വില കുറവോ ആകാനാണ് സാധ്യത. നെക്‌സോൺ ഇവിയെ പോലെ തന്നെ ഹോട്ട് സെല്ലിംഗ് ഇലക്ട്രിക് എസ്‌യുവിയായി മാറുന്നതിന് ഉറപ്പാക്കാനാവും മഹീന്ദ്ര ഈ തന്ത്രം ഉപയോഗിക്കുക. ബേസ്, EP, EL എന്നിങ്ങനെ മൂന്ന് വേരിയന്റിലാവും മോഡൽ വിൽപ്പനയ്ക്ക് എത്തുക.

More from DriveSpark

Article Published On: Monday, December 19, 2022, 15:06 [IST]
English summary
Government vehicles replaced by electric vehicles in himachal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X