വിൻ്റേജ് കാറുകളെ വെറുതെ വിടണമെന്ന് ഗവറണറുടെ നിർദേശം, ദില്ലിയിൽ സംഭവിക്കുന്നത് ഇങ്ങനെ

രാജ്യ തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കുന്നതിൻ്റെ ഭാഗമായിട്ട് പഴയ വാഹനങ്ങൾ പിടിച്ചെടുക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ നിർണായകമായ നിർദേശം മോട്ടേർാ വാഹന വകുപ്പിനെതിരെ പുറപ്പെടുവിച്ചിരിക്കുകയാണ്. സ്ക്രാപ്പിങ്ങിന് വേണ്ടി വിൻ്റേജ് വാഹനങ്ങൾ കണ്ടുക്കെട്ടുന്നത് നിർത്തിവയ്ക്കണമെന്നും, നിബന്ധനകൾ പാലിക്കുന്ന വാഹനങ്ങൾ ഒഴിവാക്കാനുമാണ് നിർദേശം. ഹെറിറ്റേജ് മോട്ടോറിംഗ് ക്ലബ് ഓഫ് ഇന്ത്യ നൽകിയ പരാതിയിലാണ് ഗവർണറുടെ നിർദേശം. വിൻ്റേജ് കാർ ഉടമകൾ നേരിടുന്ന പീഡനങ്ങൾ നേരിട്ട് മനസിലാക്കിയത് കൊണ്ടാണ് ഇത്തരത്തിൽ നിർദേശം പുറപ്പെടുവിച്ചതെന്ന് ഗവർണർ അറിയിച്ചു.

ഇന്ത്യയിലെ വിന്റേജ് കാറുകളോടുള്ള പ്രേമം രാജാക്കൻമാരുടെ കാലം തൊട്ടേയുളളതാണ്. വിന്റേജ് കാറുകൾ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള എണ്ണമറ്റ വണ്ടിപ്രാന്തൻമാർ തയ്യാറാകുന്നത് കൊണ്ടാണ് ഇപ്പോഴും പഴമയോട് കൂടി നിലനിൽക്കുന്നത് എന്ന് വേണം പറയാൻ. വിൻ്റേജ് വാഹനങ്ങളോടുളള കമ്പം കേവലം അവയുടെ ഡിസൈനിലും എഞ്ചിനീയറിങ്ങിലും ഒതുങ്ങുന്നതല്ല.ഈ വാഹനങ്ങളെല്ലാം ഒരു കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിൻ്റേജ് കാർ റാലികളും അത് പോലെ തന്നെ പ്രദർശനങ്ങളുടേയും എണ്ണത്തിൽ പ്രകടമായ വർധനയുണ്ടായിട്ടുണ്ട്. ഈ ഇവന്റുകൾ വിന്റേജ് ഓട്ടോമൊബൈലുകളെ ചുമ്മാ പ്രദർശിപ്പിക്കുക മാത്രമല്ല, ഉടമകൾക്ക് അവരുടെ വാഹനങ്ങളെ പറ്റിയും അവരുടെ അനുഭവങ്ങളും കഥകളും പങ്കിടാൻ അനുയോജ്യമായ ഒരു പ്ലാറ്റ്ഫോം കൂടിയാണ് നൽകുന്നത്. ഇതിലൂടെ രാജ്യത്തുളള വാഹനപ്രേമികൾ, പാർട്സ് വിതരണം ചെയ്യുന്നവരുമായി പരിചയപ്പെടാനുളള സന്ദർഭം ലഭിക്കുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു വിൻ്റേജ് വാഹനം പരിപാലിക്കുക എന്നത് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്. ഒറിജിനൽ പാർട്സും വിദഗ്ധ മെക്കാനിക്കുകളെ ലഭിക്കാത്തതാണ് പ്രധാന പ്രശ്നം.അടുത്തിടെ വിന്റേജ് കാറുകൾക്ക് പ്രത്യേക നിർവചനം സ്ഥാപിക്കാൻ ഇന്ത്യൻ സർക്കാർ നിർദ്ദേശിച്ചിരുന്നു, അവയെ സ്ക്രാപ്പേജ് പോളിസികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു എന്നിട്ടും ചില വകുപ്പുകൾ അത് കണ്ടില്ലെന്ന് നടിക്കുകയാണ്.

വിന്റേജ് കാറുകൾക്ക് ഉയർന്ന വില വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് പറയുന്നത് വാഹനം വളരെ അപൂർവമായത് കൊണ്ടാണ്. വജ്രങ്ങൾക്ക് അവയുടെ ദൗർലഭ്യം കാരണം ഉയർന്ന മൂല്യമുണ്ട്; വിന്റേജ് കാറുകൾക്കും ഇതേ നിയമം ബാധകമാണ്. ഈ ഓട്ടോമൊബൈലുകൾ കണ്ടെത്താൻ പ്രയാസമാണ്, പ്രത്യേകിച്ച് നല്ല അവസ്ഥയിലുള്ളവയാണ്. അതിനാൽ, ഈ വാഹനങ്ങളുടെ അപൂർവത അവയുടെ വില ഗണ്യമായി വർദ്ധിപ്പിക്കുന്നു.

വിന്റേജ് കാറുകൾക്ക് അവയുടെ പഴയ മനോഹാരിത നിലനിർത്താൻ ഗണ്യമായ അളവിലുള്ള റീസ്റ്റോറേഷനും വർക്കും ആവശ്യമാണ്. ആവശ്യമായ മെറ്റീരിയലുകൾ, ഭാഗങ്ങൾ, വിദഗ്ധ തൊഴിലാളികൾ എന്നിവ ലഭിക്കാൻ ബുദ്ധിമുട്ടാണ് എന്നതിനാൽ ഈ വർക്കിന് കനത്ത റേറ്റാണ്. അതിനാൽ, വിന്റേജ് കാറുകൾക്ക് ഇപ്പോഴത്തെ മോഡേൺ വാഹനങ്ങളേക്കാൾ വില കൂടുന്നതിന്റെ മറ്റൊരു കാരണമാണിത്. വിന്റേജ് കാറുകളുമായി ബന്ധപ്പെട്ട ചരിത്രപരമായ മൂല്യവും അവയുടെ ഉയർന്ന വിലയ്ക്ക് കാരണമാകുന്നുണ്ട്.

ഒരു വിന്റേജ് കാർ പരിപാലിക്കുന്നത് ചെലവേറിയ കാര്യമാണ്. ഈ ഓട്ടോമൊബൈലുകൾക്ക് പ്രത്യേക ഓയിലുകളും പാർട്സുകളും അവയുടെ അറ്റകുറ്റപ്പണിയിൽ മിടുക്കരായ മെക്കാനിക്കുകളും ആവശ്യമാണ്. പലപ്പോഴും, പാർട്സുകൾ കസ്റ്റമൈസ് ചെയ്ത് നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യേണ്ടതുണ്ട്, ഇത് ചെലവ് വർദ്ധിപ്പിക്കും. അങ്ങനെ, ഒരു വിന്റേജ് കാർ സ്വന്തമാക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള മൊത്തത്തിലുള്ള ചെലവ് മറ്റ് വാഹനങ്ങളെക്കാൾ കൂടുതലാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 21, 2024, 18:37 [IST]
English summary
Governor of delhi has directed to stop the process of seizure of vintage cars
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X