കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുകയാണ്. വൈറസ് ബാധയ്ക്കെതിരെ തങ്ങളാൽ ആവുന്ന എല്ലാ തരത്തിലും പോരാടുകയാണ് ലോക ജനത.

കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

ഇന്ത്യയിലുടനീളം നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ സഹായം തേടുകയാണ് അധികൃതർ. മാരകമായ വൈറസ് പടരാതിരിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കാൻ കോവിഡ് -19 പാൻഡെമിക് സർക്കാർ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നു.

കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

ബെംഗളൂരു ജില്ലയിലെ മിക്ക പ്രദേശങ്ങളിലും തെരുവുകൾ ശുചീകരിക്കുന്നതിനായി ഡ്രോണുകൾ വിന്യസിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.

കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

ഡ്രോണുകൾ ഉപയോഗിച്ച് അണുനാശിനി തളിക്കുകയും പൊതുസ്ഥലങ്ങൾ ശുചിത്വവത്കരിക്കുകയും പ്രദേശം വേഗത്തിലും സുരക്ഷിതമായും വൃത്തിയാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം.

കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

പൊതു ഇടങ്ങൾ വൃത്തിയാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് അണുനാശിനി തളിക്കുമെന്നും തീവ്രമായ ശുചീകരണത്തിനായി മെക്കാനിക്കൽ സ്വീപ്പർമാരെ വിന്യസിക്കുമെന്നും കമ്മീഷണർ ബി.എച്ച്. അനിൽ കുമാർ അടുത്തിടെ നടത്തിയ ട്വീറ്റിൽ പറഞ്ഞു. BBMP -യിൽ നിന്നുള്ള ജെറ്റിംഗ് മെഷീനുകളും പ്രവർത്തനത്തിൽ ഉപയോഗിക്കും.

കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

സർക്കാർ ഉപയോഗിക്കുന്ന ഡ്രോണിന് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് കരുത്ത് പകരുന്നത്. ആറ് പ്രൊപ്പല്ലറുകളും 15 ലിറ്റർ അണുനാശിനി ദ്രാവകം കൈവശം വയ്ക്കുന്നതിനുള്ള സ്റ്റോറേജ് ടാങ്കും ഇതിൽ ഉൾക്കൊള്ളുന്നു.

കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

പ്രൊപ്പല്ലറുകൾക്ക് കീഴിലുള്ള ആറ് നോസിലുകളിലൂടെ ഡ്രോൺ അണുനാശിനി സ്പ്രേ ചെയ്യുന്നു, മാത്രമല്ല ഇടുങ്ങിയ സ്ഥലങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാനും ഇവയ്ക്ക് കഴിയും.

കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

പൂർണ്ണ ചാർജിൽ ഈ ഡ്രോണുകൾക്ക് 20 മിനിറ്റ് പറക്കാൻ സാധിക്കും. എന്നിരുന്നാലും, ശക്തമായ ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ച്, ഒറ്റ ബാറ്ററി ചാർജിൽ ഡ്രോണുകൾക്ക് മൂന്ന് ഏക്കർ വിസ്തൃതി കവർ ചെയ്യാൻ സാധിക്കും.

കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

വൈറസ് അതിവേഗത്തിൽ പടരുന്നതിനാൽ, ഏതെങ്കിലും മനുഷ്യ സമ്പർക്കം കുറയ്ക്കുന്നതിന് ഡ്രോൺ ഉപയോഗിക്കുന്നത് നല്ലൊരു നീക്കമാണ്. ഒരു മനുഷ്യനെയോ വാഹനത്തെയോ അപേക്ഷിച്ച് പ്രക്രിയ വേഗത്തിലും കാര്യക്ഷമമായും ശുചൂകരണ പ്രവർത്തനങ്ങൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

കൊറോണ വൈറസ് പടരുന്നത് തടയാൻ ഇന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങളും ഒരുങ്ങുന്നു. സ്ഥിതിഗതികൾ പരിഹരിക്കുന്നതിനും പ്രദേശങ്ങൾ അണുവിമുക്തമാക്കുന്നതിൽ മനുഷ്യരുടെ സമ്പർക്കം കുറയ്ക്കുന്നതിനും സമാനമായ സാങ്കേതികവിദ്യ പുണെയിലും ചെന്നൈയിലും ഉപയോഗിക്കുന്നതായി ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചു.

കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

നിലവിലെ കൊറോണ വൈറസ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഡ്രോണുകൾക്ക് പുറമെ ആഗോളതലത്തിൽ നിരവധി സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്.

കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

മനുഷ്യരുടെ സമ്പർക്കം കുറയ്ക്കുന്നതിനും വ്യാപനം തടയുന്നതിനും രോഗികൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിനായി ഏതാനും ആശുപത്രികൾ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്.

കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

കോവിഡ് -19 വൈറസ് ബാധ ആഗോളതലത്തിൽ വാഹന വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ മിക്ക നിർമ്മാതാക്കളും തങ്ങളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

കോവിഡ് -19; നഗരങ്ങൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് സർക്കാർ

എന്നിരുന്നാലും, ചില പ്രമുഖ വാഹന നിർമ്മാതാക്കൾ നിലവിലെ പകർച്ചവ്യാധിയെ നേരിടാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ തങ്ങളുടെ പ്ലാന്റുകളിൽ നിർമ്മിക്കാൻ സർക്കാരിന് വാഗ്ദാനം നൽകിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Govt using Drone sprayer and Robot to Combat with corona virus. Read in Malayalam.
Story first published: Wednesday, March 25, 2020, 11:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X