ടോൾ പിരിവിൽ ലക്ഷ്യം 10000 കോടിയുടെ വരുമാനം, നിതിൻ ഗഡ്കരി പറഞ്ഞതിങ്ങനെ
പുതിയ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം ടോൾ പ്ലാസകളിലെ ഗതാഗതം എളുപ്പമാക്കുക മാത്രമല്ല, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കുറഞ്ഞത് 10,000 കോടി രൂപയെങ്കിലും വർദ്ധിപ്പിക്കുകയും ചെയ്യും. വരാനിരിക്കുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) അടിസ്ഥാനമാക്കിയുള്ള ടോൾ മാനേജ്മെൻ്റ് ദേശീയ പാതകളിൽ നിന്നുള്ള റെക്കോർഡ് വരുമാനം നേടാൻ ഏജൻസിയെ സഹായിക്കുമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത്. എൻഎച്ച്എഐ ഈ നടപടിക്രമങ്ങൾ നടപ്പാക്കുന്നതിന് അനുയോജ്യമായ ടെൻഡർ അന്തിമമാക്കുന്ന തിരക്കിലായതിനാൽ ഈ വർഷം അവസാനത്തോടെ പുതിയ സംവിധാനം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.
എല്ലാ ദേശീയ പാതകളിലും ഫാസ്‌ടാഗ് അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനം കേന്ദ്രം നിർബന്ധമാക്കിയതിന് ശേഷം ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് രാജ്യത്തുടനീളമുള്ള എൻഎച്ച്എഐ ടോൾ പ്ലാസകളിൽ ജിപിഎസ് അധിഷ്‌ഠിത സംവിധാനം നടപ്പാക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. RFID പ്രാപ്തമാക്കിയ ടോൾ പിരിവ് സംവിധാനം ടോൾ അടക്കാനുള്ള നീണ്ട ക്യൂ കുറയ്ക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ടോൾ അടയ്‌ക്കുന്നതിന് വാഹനങ്ങൾ നിർത്തേണ്ടതില്ലാത്തതിനാൽ പുതിയ സംവിധാനം ഗതാഗതം കൂടുതൽ സുഗമമാക്കുമെന്നാണ് പറയുന്നത്.

ഇത് ദേശീയ പാതകളിലെ എല്ലാ ഫിസിക്കൽ ടോൾ ബൂത്തുകളും നീക്കം ചെയ്യുകയും വാഹനങ്ങൾക്ക് തടസ്സമില്ലാതെ ഈ ഭാഗങ്ങളിലൂടെ സഞ്ചരിക്കാൻ അനുവദിക്കുകയും ചെയ്യും. സംവിധാനം നടപ്പിലാക്കാൻ ചുമതലപ്പെടുത്തുന്ന ഏജൻസിയെ എൻഎച്ച്എഐ ഇതുവരെ അന്തിമമാക്കിയിട്ടില്ല. ജിഎൻഎസ്എസ് അടിസ്ഥാനമാക്കിയുള്ള ടോൾ മാനേജ്മെൻ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കാൻ കഴിയുന്ന ആഗോള കമ്പനികളിൽ നിന്ന് ഏജൻസി കഴിഞ്ഞ മാസം ടെൻഡർ ക്ഷണിച്ചിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ദേശീയ പാത 50,000 കിലോമീറ്റർ പിന്നിടാനാണ് പുതിയ ടെൻഡറിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ജിഎൻഎസ്എസ് ടോൾ വരുമാനത്തിലേക്ക് 10,000 കോടി രൂപ കൂടി വരുമെന്നും സിസ്റ്റത്തിലെ നിലവിലുള്ള തെറ്റുകുറ്റങ്ങൾ എല്ലാം 99 ശതമാനത്തോളം നീക്കെ ചെയ്യുകയും. ടോൾ ഉപയോക്താക്കൾക്ക് യാതൊരു അസൗകര്യവും ഇല്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യയിൽ GNSS അടിസ്ഥാനമാക്കിയുള്ള ടോൾ ശേഖരണത്തിൻ്റെ സുതാര്യവും ഗുണപരവും ലീക്ക് പ്രൂഫ് സംവിധാനമാണ് തങ്ങൾ സ്ഥാപിക്കാന പോകുന്നതെന്നാണ് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

തുടക്കത്തിൽ, GNSS-അധിഷ്ഠിത സിസ്റ്റം നിലവിലുള്ള ഫാസ്ടാഗ് ഇക്കോസിസ്റ്റം ഒരു ഹൈബ്രിഡ് മോഡൽ ഉപയോഗിച്ച് പ്രവർത്തിക്കും. ഇതിനർത്ഥം, നിലവിൽ ഫാസ്ടാഗിൽ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷനോടൊപ്പം (RFID) GNSS നടപ്പിലാക്കുന്നത് ഒരു ഹൈബ്രിഡ് മോഡൽ കൂടെ സ്വീകരിക്കും. ഹൈവേകളിലെ ടോൾ സെക്ഷനുകളിൽ പ്രവേശിക്കുന്നതും പുറത്തേക്ക് വരുന്നതുമായ വാഹനങ്ങൾ ട്രാക്കുചെയ്യുന്നതിന് ഈ സംവിധാനം വെർച്വൽ ടോൾ ബൂത്തുകൾ ഉപയോഗിക്കും.
നിലവിലെ ടോൾ സംവിധാനത്തിൻ്റെ പ്രാരംഭ ദിവസങ്ങളിൽ ഫാസ്‌ടാഗ് മാത്രമുള്ള പാതകൾ പോലെ ജിഎൻഎസ്എസ് അടിസ്ഥാനമാക്കിയുള്ള ടോൾ ശേഖരണത്തിനായി എൻഎച്ച്എഐ പ്രത്യേക പാതകൾ നിലനിർത്തും. ഒടുവിൽ, ടോൾ ഗേറ്റുകളിലെ എല്ലാ പാതകളും ജിഎൻഎസ്എസ് പാതകളാക്കി മാറ്റുകയാണ് ലക്ഷ്യം. റോഡുകളിൽ ടോൾ വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന വെർച്വൽ ഗാൻട്രികൾ ഉണ്ടായിരിക്കും, അത് GNSS പ്രാപ്തമാക്കിയ വാഹനങ്ങളെ തിരിച്ചറിയുകയും. ഇത് ഫിസിക്കൽ ഗാൻറികളുടെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്നു.

രജിസ്ട്രേഷൻ നമ്പർ, വാഹന തരം, അവരുടെ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യ വാഹന വിവരങ്ങൾ വെർച്വൽ ഗാൻട്രികൾ ശേഖരിക്കും. വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലുടനീളം ജിഎന്‍എസ്എസ് ടോള്‍ പിരിവ് സംവിധാനം പൂര്‍ണമായും നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. യോഗ്യതയുള്ള ഒന്നിലേറെ കമ്പനികള്‍ ടെന്‍ഡറിന് അപേക്ഷിച്ചാല്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെട്ട കമ്പനി ട്രയലുകള്‍ നടത്തുന്നതിനും സംവിധാനത്തിന് അന്തിമരൂപം നല്‍കുന്നതിനും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
കുറഞ്ഞ ദൂരത്തേക്ക് ഉയര്‍ന്ന ടോള്‍ ചാര്‍ജ് നല്‍കുന്നത് പെതുവേ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത്തരം വിമര്‍ശനങ്ങളും പരാതികളും പരിഹരിക്കാനാണ് ഈ പുതിയ സാങ്കേതികവിദ്യ വഴി ലക്ഷ്യമിടുന്നത്. രാജ്യത്ത് വരാന പോകുന്ന പുതിയ സംവിധാനം എത്രത്തോളം വിജയകരമാകുമെന്ന് കണ്ടറിയാം. നിങ്ങൾക്ക് എന്താണ് ഇതിനെ കുറിച്ചുളള അഭിപ്രായം എന്നത് താഴെ കമൻ്ഫ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








