ഒറ്റദിവസം തന്നെ 51 മഹീന്ദ്ര XUV 3XO Revx ഡെലിവറി നടത്തി ഡീലർഷിപ്പ്; സംഭവമെവിടെയെന്ന് അറിയാമോ
മഹീന്ദ്ര തങ്ങളുടെ മഹീന്ദ്ര XUV 3XO മോഡൽ ഒന്ന് പുതുക്കി അവതരിപ്പിച്ചതായിരുന്നു Revx എന്ന വേരിയൻ്റ്. അവതരിപ്പിച്ചപ്പോൾ തന്നെ ബുക്കിങ്ങുകൾ കുമിഞ്ഞു കൂടുകയായിരുന്നു. മധ്യപ്രദേശിലുള്ള ഒരു മഹീന്ദ്ര ഡീലർഷിപ്പ് തങ്ങളുടെ XUV 3XO Revx ബുക്ക് ചെയ്ത 51 കസ്റ്റമേഴ്സിന് ഒരു ദിവസം തന്നെ വാഹനം നൽകി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സ്റ്റാർ ഓട്ടോമൈബൽസ് എന്ന ഡീലർഷിപ്പാണ് തങ്ങളുടെ കസ്റ്റമേഴ്സിന് ഇത്തരത്തിലൊരു സർപ്രൈസ് നൽകിയത്. ഒരു വലിയ ടെൻ്റിനുളളിൽ 51 വാഹനങ്ങൾ നിരത്തിയിട്ടിരിക്കുന്നത് കാണാം. എല്ലാവരും എത്തി കേക്ക് മുറിച്ച് തങ്ങളുടെ വാഹനത്തിന് അടുത്ത് നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തു.
മഹീന്ദ്ര XUV 3XO Revx മോഡലിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ വിലയാണ് സാറേ ഇതിൻ്റെ ഹൈലൈറ്റ് എന്ന് വേണമെങ്കിൽ പറയാം. 8.94 ലക്ഷം രൂപയാണ് വില. പുതിയ നിറമുള്ള ബോഡി ഗ്രിൽ, കറുത്ത അലോയ് വീലുകൾ, ഡ്യുവൽ-ടോൺ റൂഫ്, ബാഡ്ജിംഗ് എന്നിവയൊക്കെയാണ് എക്സ്റ്റീരിയറിൽ പഴയ മോഡലിൽ നിന്ന് വന്നിരിക്കുന്ന മാറ്റങ്ങൾ.

ഇൻ്റീരിയറിലേക്ക് നോക്കിയാൽ പ്രീമിയം ഇന്റീരിയറുകൾ, ലെതറെറ്റ് സീറ്റുകളും സൺറൂഫും സഹിതം 10 ലക്ഷത്തിൽ താഴെ ലഭിക്കും. REVX M,REVX M(O),REVX A എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലായി രണ്ട് പവർട്രെയിനുകളിലാണ് പുത്തൻ മോഡൽ ലഭ്യമാകുന്നത്. 82 bhp പവറും 200 Nm ടോർക്കും നൽകുന്ന 1.2L സ്റ്റാലിയൻ TCMPFi എഞ്ചിനാണ് കരുത്ത് പകരുന്നത്. ബോഡി-കളർ ഗ്രില്ലുള്ള സ്ലീക്ക് ഫ്രണ്ട്, ഫുൾ-വിഡ്ത്ത് LED DRL-കൾ, R16 ബ്ലാക്ക് വീൽ കവറുകൾ, ഒരു സ്പോർട്ടി ഡ്യുവൽ-ടോൺ റൂഫ് എന്നിവ ഇതിന്റെ ബോൾഡ് ലുക്ക് വർധിപ്പിക്കുന്നുണ്ട്.
അകത്തേക്ക് കയറിയാൽ പ്ലഷ് ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകളുള്ള 26.03 സെന്റീമീറ്റർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇമ്മേഴ്‌സീവ് ക്യാബിൻ അനുഭവത്തിനായി 4-സ്പീക്കർ ഓഡിയോ സജ്ജീകരണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.സേഫ്റ്റി ഫീച്ചറുകളിലേക്ക് നോക്കിയാൽ ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ (HHC) ഉള്ള ESC, എല്ലാ 4 ഡിസ്ക് ബ്രേക്കുകളും ഉൾപ്പെടെ 35 സ്റ്റാൻഡേർഡ് സവിശേഷതകളോടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്.

REVX M(O) വേരിയൻ്റിന് 9.44 ലക്ഷം, REVX A വേരിയൻ്റിന് 11.79 ലക്ഷം മുതൽ എക്സ്ഷോറൂം വില വരുന്നത്. ഈ മോഡലിന് 96 bhp മികച്ച ഇൻ-ക്ലാസ് പവറും 230 Nm ടോർക്കും നൽകുന്ന അഡ്വാൻസ്ഡ് 1.2L mStallion TGDi എഞ്ചിനാണ് കരുത്ത് പകരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയ ഇത് ഇൻ-ക്ലാസ് അനുഭവം മെച്ചപ്പെടുത്തുന്ന പ്രീമിയം സവിശേഷതകൾ വാഹനത്തിൽ ലഭ്യമാക്കുന്നുണ്ട്. പനോരമിക് സൺറൂഫ്, ലെതറെറ്റ് സീറ്റുകൾ, ഡ്യുവൽ-ടോൺ ഇന്റീരിയറുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM മുതലായവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബോഡി-കളർ ഫ്രണ്ട് ഗ്രിൽ, ബാഡ്ജിംഗ്, 16 ഇഞ്ച് പെയിന്റ് ചെയ്ത ബ്ലാക്ക് അലോയ്‌കൾ, ഡ്യുവൽ-ടോൺ റൂഫ്. REVX A യിൽ ഇരട്ട HD സ്‌ക്രീനുകൾ ലഭിക്കുന്നുണ്ട്. ഒന്ന് 26.03 cm ഇൻഫോടെയ്ൻമെന്റും മറ്റൊന്ന് 26.03 cm പൂർണ്ണ ഡിജിറ്റൽ ക്ലസ്റ്ററും. കൂടാതെ, ബിൽറ്റ്-ഇൻ അലക്‌സ, ഓൺലൈൻ നാവിഗേഷൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉൾക്കൊള്ളുന്ന Adrenox കണക്റ്റ് ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു, ഇത് ഡ്രൈവർക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും സൗകര്യവും ഉറപ്പാക്കുന്നുണ്ട്.

REVX സീരീസിന്റെ മൂന്ന് വേരിയൻ്റുകളും അഞ്ച് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. ഗാലക്സി ഗ്രേ, ടാംഗോ റെഡ്, നെബുല ബ്ലൂ, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നിങ്ങനെയാണ് നിറങ്ങൾ. തൻ്റെ കാർ എന്നാൽ അത് സ്വന്തം വ്യക്തിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നത് കൊണ്ട് തന്നെ പുത്തൻ സീരിസ് പുതിയ ഉപഭോക്താക്കളെ സംബന്ധിച്ച് വ്യത്യസ്ത അനുഭവമായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








