ഇതാര് വയസായ പോൾ വാക്കറോ! കൊച്ചുമോൻ്റെ മസ്താങ്ങിൽ ഡ്രിഫ്റ്റിങ്ങുമായി അപ്പൂപ്പൻ
ന്യുജെൻ പിളേളരുടെ മാത്രമല്ല വണ്ടി പ്രാന്തൻമാരുടെ ഇഷ്ട വിനോദമാണ് കാർ ഡ്രിഫ്റ്റ് ചെയ്യുക എന്നത്. തൻ്റെ കാർ ഡ്രിഫ്റ്റ് ചെയ്യുമ്പോൾ ഒരു വണ്ടിപ്രാന്തന് കിട്ടുന്ന മനസംതൃപ്തി പറഞ്ഞറിയിക്കാനാവാത്ത ഒന്നു തന്നെയാണ്. പ്രായമായ അപ്പൂപ്പൻമാരും അമ്മൂമമാരും വാഹനമോടിക്കുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാൽ കാർ ഡ്രിഫ്റ്റ് ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. ഇപ്പോഴത്തെ 90's കിഡ്സിന് നടുവേദനയും ക്ഷീണവുമാണ് എന്ന് പറയുമ്പോൾ പ്രായം തോൽപ്പിക്കാത്ത മനസുമായി കൊച്ചുമകൻ്റെ ഫോർഡ് മസ്താങ്ങിൽ ഡോണറ്റ് അടിക്കുകയാണ് ഈ അപ്പാപ്പൻ. ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചുമകൻ്റെ കൈയിൽ നിന്ന് താക്കോൽ വാങ്ങി നേരെ കാറിലേക്ക് കയറുന്നതാണ് വീഡിയോയുടെ തുടക്കം.
കാറിയൽ കയറി വാഹനം ഡ്രിഫ്റ്റ് ചെയ്തത് കണ്ടിട്ട് കൊച്ചു മകൻ ഇദ്ദേഹത്തോട്, മുത്തച്ഛാ നിങ്ങൾ എന്താണ് ചെയ്തത് എന്ന് ചോദിച്ചപ്പോൾ അതിന് മറുപടിയായി ഞങ്ങൾ കർഷകർ കിലോമീറ്ററുകളോളം മുൻഭാഗം ഉയർത്തി ഓടിക്കാറുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ ന്യൂ ജെൻ പിളേളരുടെ കിളി പാറി കാണുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഫെറാറികളും, ലംബോർഗിനികളും പോർഷകളും വിരാജിക്കുന്ന സ്പോർട്സ് കാർ ലോകത്ത് തങ്ങളുടെ അഡ്രസ് ഫോർഡ് കുറിച്ചിട്ടത് മസ്‌താംഗിലൂടെയാണ്. ബ്രാൻഡിന്റെ ബ്ലൂ ഓവൽ ലോഗോയ്ക്ക് പകരം കുതിക്കുന്ന കുതിരയുടെ ലോഗോ അവതരിപ്പിക്കുന്ന ഫോർഡിന്റെ ഏക കാറും ഈ മസ്‌താംഗ് മാത്രമാണ്. മാതൃരാജ്യമായ അമേരിക്കയില്‍ എത്തിയിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ എഞ്ചിനുമായാണ് വാഹനം ഇന്ത്യയില്‍ അവതരിച്ചിരിക്കുന്നത് എന്നത് മാത്രമാണ് ഏക മാറ്റം.
വലിയ Ti-VCT V8 എട്ട് സിലിണ്ടർ 5.0 ലിറ്റർ എഞ്ചിനാണ് ഫോർഡ് മസ്‌താംഗിന് തുടിപ്പേകുന്നത്. ഇത് ഏതാണ്ട് 396 bhp കരുത്തിൽ പരമാവധി 515 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയര്ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 7.9 കിലോമീറ്റർ സർട്ടിഫൈഡ് മൈലേജ് പറയുന്ന കാറിന് മണിക്കൂറിൽ 250 കിലോമീറ്റർ വരെ പരമാവധി വേഗത്തിൽ കുതിക്കാനാവും.
അഞ്ച് സെക്കന്‍ഡില്‍ മസ്‌താംഗ് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. നോര്‍മല്‍, സ്‌പോര്‍ട് പ്ലസ്, ട്രാക്ക്, വെറ്റ് എന്നീ വ്യത്യസ്‌തമായ നാല് ഡ്രൈവിംഗ് മോഡുകളും ഇതിലുണ്ട്. ഇതോടൊപ്പം പാഡിൽ ഷിഫ്റ്റുകളും വാഹനത്തിന്റെ ഭാഗമാണ്. പ്രൊജക്‌ടർ എൽഇഡി ഹെഡാലാമ്പ്, സ്പോര്‍ട്ടി ബമ്പര്‍, നീളമേറിയ വലിയ ബോണറ്റ്, കറുപ്പിൽ ഒരുക്കിയിട്ടുള്ള അലോയ് വീലുകള്‍, കൂപ്പെ സ്റ്റൈലിൽ ഒഴുകിയിറങ്ങുന്ന റൂഫ്, എല്‍ഇഡി ബാറുകളായി നല്‍കിയിട്ടുള്ള എൽഇഡി ടെയില്‍ലാമ്പുകൾ, ജിടി ബാഡ്‌ജിംഗ് എന്നിവയാണ് ഫോർഡിന്റെ കറുത്ത കുതിരയെ ആകർഷകമാക്കുന്ന ഡിസൈൻ ഘടകങ്ങൾ.
4784 മില്ലീമീറ്റർ നീളവും 2080 മില്ലീമീറ്റർ വീതിയും 1391 മില്ലീമീറ്റർ ഉയരവും 2720 മില്ലീമീറ്റർ വീൽബേസും 137 മില്ലീമീറ്റർ ഗ്രൌണ്ട് ക്ലിയറൻസുമാണ് ഫോർഡ് മസിൽ കാറിനുള്ളത്. ഡ്രൈവർ, പാസഞ്ചർ, 2 കർട്ടൻ, ഡ്രൈവർ കാൽമുട്ട്, പാസഞ്ചർ കാൽമുട്ട്, ഡ്രൈവർ സൈഡ്, ഫ്രണ്ട് പാസഞ്ചർ സൈഡ് തുടങ്ങീ എട്ടോളം എയർബാഗുകളുമായാണ് വാഹനം നിരത്തിലെത്തുന്നത്.

കേരളത്തിൽ പ്രായമായ രാധാമണിയമ്മയെ അറിയാത്തവരായി ആരും തന്നെ കാണില്ല. രാധാമണി അമ്മ ആദ്യമായി കാർ ഓടിക്കാൻ പഠിച്ചത് 1981-ൽ ആയിരുന്നു. പിന്നീട് അവിടുന്നിങ്ങോട്ട് ഹെവി വാഹനങ്ങളും ജെസിബിയും പോലുള്ള വമ്പൻ വണ്ടികളാണ് അനായാസം കൈകാര്യം ചെയ്യുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ പ്രായമായവർ വണ്ടിയോടിക്കുന്നത് ഒരു സാധാരണ കാഴ്ച്ചയാണെങ്കിലും ഇന്ത്യയിൽ അത്ര പതിവില്ലാത്ത സംഭവമാണിത്.
ഇന്ത്യയിൽ ഇത്രയധികം പ്രായമുള്ള ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ, കാറുകൾ ഓടിക്കുന്നത് അപൂർവമാണ്. സാധാരണയായി വയസായവർ മക്കളുടെ കൂടെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യാറാണ് പതിവ്. അത്തരക്കാർക്കുള്ള മോട്ടിവേഷനാണ് പ്രശ്‌നങ്ങളൊന്നുമില്ലാതെ ആത്മവിശ്വാസത്തോടെ സൂപ്പർകാർ വരെ ഓടിക്കുന്ന രാധാമണിയമ്മ.

കൊച്ചിയിലെ A2Z ഡ്രൈവിംഗ് സ്കൂൾ ഉടമയാണ് രാധാമണി. 1970-ൽ ഭർത്താവാണ് ഈ ഡ്രൈവിംഗ് സ്കൂൾ സ്ഥാപിച്ചത്. 30 വയസുള്ളപ്പോഴാണ് രാധാമണി ആദ്യമായി കാർ ഓടിക്കാൻ പഠിക്കുന്നത്. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഡ്രൈവിംഗ് പഠിക്കുന്നതെങ്കിലും പിന്നീട് അതിൽ താത്പര്യം കണ്ടെത്താനും ഇവർക്കായി. 11 വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇപ്പോൾ ഇവരുടെ കൈയിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








