നിഗൂഢതകളുടെ കാടുകേറിയ വൻ കാർ ശ്മശാനം വെളിപ്പെട്ടപ്പോൾ
ഉപേക്ഷിക്കപ്പെട്ട രീതിയിൽ ഇരുനൂറോളം വരുന്ന ആഢംബരകാറുകളെ കാണാം ചെനയിലെ തെക്ക്പടിഞ്ഞാറൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്ഡുവിൽ ചെല്ലുകയാണെങ്കിൽ. കാടുകേറി കിടക്കുന്ന നിലയിൽ വിലപ്പിടുള്ള ബെൻസ്, ലാന്റ് റോവേർസ്, ബെന്റലി എന്നീ വാഹനങ്ങളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.
തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത
വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ഈ കാറുകളിൽ മിക്കരും തുരുമ്പെടുത്തവയാണ്. തെളിയിക്കപ്പെട്ടാത്ത പല ക്രിമിനൽ കേസുകളിൽപ്പെട്ട കാറുകളാണിപ്പോൾ വൻ ശവപറമ്പായി മാറിയിരിക്കുന്നത്.

നിരവധി കേസുകളിൽ കുടുങ്ങികിടക്കുന്നതും ഇതുവരെ ഒരു തുമ്പും കിട്ടാത്തതുമായ കാറുകളാണ് ഇവിടെ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത്.

ഓഡി, ബെൻസ് തുടങ്ങിയ ലക്ഷ്വറികാറുകൾക്ക് പുറമെ പഴയ മോട്ടോർസൈക്കുകളും ഇവിടെ ഉപേക്ഷിച്ച നിലയിൽ കാണാം.

കാറുകളുടെ ശ്മശാനം എന്നാണ് ഇവിടുത്തുക്കാർ നൽകിയിരിക്കുന്ന പേര്. ഇത്രയധികം കാറുകളിപ്പോൾ ഇവിടുത്തെ ഗവൺമെന്റ് അധികൃതർക്ക് ഒരു തലവേദനയായിരിക്കുകയാണ്.

വാഹനയുടമകൾ കോടതിക്ക് മുന്നിൽ ഹാജരാകത്തതിനാലും വേണ്ടരീതിയിലുള്ള പേപ്പർ വർക്കുകൾ നടക്കാത്തതിനാലുമാണ് ഇതൊരു വാഹനശവപ്പറമ്പായി മാറിയതെന്നാണ് പോലീസുകാരുടെ പക്ഷം.

കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം തെളിയിക്കപ്പെട്ടിട്ടുള്ള കേസുകളിൽ ഉൾപ്പെടുന്ന വാഹനങ്ങളെല്ലാം തന്നെ അടുത്തിടെ ലേലത്തിൽ വിറ്റിരുന്നു.

മറ്റുള്ളവ ഒരു തുമ്പും കിട്ടാതെ കാടുകേറി കിടക്കുകയാണ്. ഇത്തരത്തിൽ ഓരോ ദിവസവും നിരവധികാറുകളാണ് ഇവിടെ വന്നടിയുന്നത്. അതുകൊണ്ടുതന്നെ ഇവിടത്തെ അധികൃതർ എന്തുചെയ്യണമെന്നറിയാതിരിക്കുകയാണ്.

നിരവധി ആഡംബര കാറുകളും സ്പോർട്സ് കാറുകളുമാണ് എന്നെങ്കിലും തെളിയിക്കപ്പെടുമെന്ന പ്രതീക്ഷയിൽ കാടുപിടിച്ച് കിടക്കുന്നത്.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

ലേസർ ആക്രമണം; പൈലറ്റും യാത്രക്കാരും നേരിടുന്ന പുതിയ ഭീഷണി


Click it and Unblock the Notifications








