2023 ഓട്ടോ എക്‌സ്‌പോ: പുതിയ 5 മോഡലുകളുമായി ഞെട്ടിക്കാനൊരുങ്ങി Greaves Electric

ഇന്ത്യയിലെ വാഹന പ്രേമികളെല്ലാം അടുത്ത മാസം നടക്കാന്‍ പോകുന്ന ഓട്ടോ എക്‌സ്‌പോക്കായി കാത്തിരിക്കുകയാണ്. കോവിഡ് മഹാമാരി കാരണം ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ഓട്ടോ എക്‌സ്‌പോ മാറ്റിവെക്കുകയായിരുന്നു. ഇന്ത്യയില്‍ ഇലക്ട്രിക് വിപ്ലവം അരങ്ങേറുന്ന കാലമായതിനാല്‍ തന്നെ ഇവി നിര്‍മാതാക്കളും ഇക്കുറി എക്‌സ്‌പോയിലെ താരങ്ങളാകും.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കൂടുതല്‍ ഇലക്ട്രിക് വാഹന, ബാറ്ററി നിര്‍മാതാക്കള്‍ ഓട്ടോ എക്‌സ്‌പോയില്‍ സാന്നിധ്യം അറിയിക്കും. BYD ഇന്ത്യ, ടോര്‍ക്ക് മോട്ടോര്‍സ്, ഒഖിനാവ ഓട്ടോടെക്, ഹീറോ ഇലക്ട്രിക്, ലോഗ് 9 മെറ്റീരിയല്‍, ഇഎല്‍ മോട്ടോ, മാറ്റര്‍ മോട്ടോര്‍വര്‍ക്‌സ്, സിഇ ഇന്‍ഫോ സിസ്റ്റംസ്, സിബ്രോസ് ടെക്‌നോളജീസ് ഇന്ത്യ, ഓംജയ് ഇവി, ഓട്ടോലൈന്‍ ഇ-മൊബിലിറ്റി, ഹോപ് ഇലക്ട്രിക്, ഡിവോട് മോട്ടോര്‍സ്, എംടിഎ ഇ-മൊബിലിറ്റി, ഗ്രീവ്‌സ് കോട്ടണ്‍, ഒമേഗ സെയ്ക്കി മൊബിലിറ്റി തുടങ്ങിയവര്‍ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്.

2023 ഓട്ടോ എക്‌സ്‌പോ: പുതിയ 5 മോഡലുകളുമായി ഞെട്ടിക്കാനൊരുങ്ങി Greaves Electric

ഇതിലെ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് (GEMPL)ഭാവി ലക്ഷ്യമിട്ടുള്ള തങ്ങളുടെ ഇവി രൂപരേഖ പങ്കുവെച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023-ല്‍ പുതിയ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ പോകുകയാണ് കമ്പനി. 5 പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പുതിയ ഉല്‍പ്പന്നങ്ങള്‍ ആധുനിക ഡിസൈന്‍ ഭാഷയും ഇന്ത്യന്‍ റോഡും ഉപയോഗ വ്യവസ്ഥകളും അനുസരിച്ച് ഒപ്റ്റിമൈസ് ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ ഗ്രീവ്‌സ് പറയുന്നു.

മികച്ച ടെക്‌നോളജിയും സുരക്ഷിതത്വവും ഒരുമിച്ച് കൊണ്ടുവരുന്ന സാങ്കേതിക വിദ്യയെ മാനുഷികമാക്കുക എന്ന വിഷയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആംപിയര്‍ ടൂവീലര്‍ ശ്രേണിയുടെയും GEMPL ത്രീ-വീലര്‍ ശ്രേണിയുടെയും രൂപകല്‍പ്പനയെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു. പുതിയ ഡിസൈനും അടുത്ത തലമുറ എയ്റോ എഫിഷ്യന്റ് കാര്‍ഗോ 3-വീലര്‍ ആശയവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇവികളുടെ പ്രധാന ഹൈലൈറ്റുകള്‍. വരാനിരിക്കുന്ന ഗ്രീവ്‌സ് ഉല്‍പ്പന്നങ്ങള്‍ കമ്പനിയുടെ 'മേക്ക്-ഇന്‍-ഇന്ത്യ' ക്യാമ്പയിനിന്റെ ഭാഗമായാണ് നിര്‍മാണം.

ആഭ്യന്തര ഘടകങ്ങള്‍ ഉപയോഗിച്ച് പ്രാദേശിക ഉല്‍പാദനം തങ്ങള്‍ തുടരുമെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. GEMPL അതിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാം പാദ വില്‍പ്പന അടുത്തിടെ രേഖപ്പെടുത്തിയിരുന്നു. 33,000 യൂണിറ്റ് ടൂവീലറുകളും ത്രീവീലറുകളും വിറ്റഴിച്ചാണ് കമ്പനി എക്കാലത്തെയും ഉയര്‍ന്ന രണ്ടാം പാദ വില്‍പ്പന നേടിയത്. ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ആംപിയര്‍ ഇലക്ട്രിക് സെഗ്‌മെന്റിലെ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന കമ്പനികളില്‍ ഒന്നാണെന്നാണ് വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

'ഈ ഓട്ടോ എക്സ്പോ GEMPL-ന്റെ നാഴികക്കല്ലാണ്. ആരോഗ്യകരമായ ഒരു നിക്ഷേപങ്ങള്‍ക്ക് പിന്നാലെ ഞങ്ങള്‍ ആദ്യമായി ഭാവിയെ കുറിച്ചുള്ള ഒരു സൂചന നല്‍കാന്‍ പോകുകയാണ്. B2B, B2C സെഗ്മെന്റുകള്‍ക്കുള്ള പ്രസക്തമായ വിലനിലവാരത്തിലുടനീളം ടൂവീലര്‍, ത്രീവീലര്‍ ഇവി ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇതിന്റെ സവിശേഷത. ഞങ്ങളുടെ പുതിയ മോഡേണ്‍ ബ്രാന്‍ഡ് ഐഡന്റിറ്റിയും ഡിസൈന്‍ ഭാഷയും ഞങ്ങള്‍ ഈ വിഭാഗത്തിലേക്ക് കൊണ്ടുവരുന്ന സങ്കീര്‍ണ്ണതയുടെ പ്രകടനമാണ്'' ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ നാഗേഷ് ബസവന്‍ഹള്ളി പറയുന്നു.

ഉല്‍പ്പന്ന ലോഞ്ചുകളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഓട്ടോ എക്സ്പോ 2023-ല്‍ പുറത്തുവരും. ഇന്ത്യയില്‍ 2020-ലാണ് അവസാനമായി ഓട്ടോ എക്‌സ്‌പോ അരങ്ങേറിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ ഷോയുടെ 2022 എഡിഷന്‍ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ് റദ്ദാക്കിയത്. ചെറിയ ഇവേളക്ക് ശേഷം ഇന്ത്യയുടെ സ്വന്തം മോട്ടോര്‍ ഷോ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. 2023 ഓട്ടോ എക്സ്പോ അടുത്ത വര്‍ഷം ജനുവരി 13 മുതല്‍ 18 വരെ നടക്കും.

ഈ വര്‍ഷത്തെ ഓട്ടോ ഷോ ഇലക്ട്രിക് വാഹനങ്ങളെയും വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകളെയുമായിരിക്കും സുപ്രധാനമായും ഫോക്കസ് ചെയ്യുക. ഓട്ടോ എക്‌സ്‌പോയുടെ കംപോണന്റ് ഷോ ഡല്‍ഹി പ്രഗതി മൈദാനിലും എക്‌സ്‌പോ മാര്‍ട്ട് ഗ്രേറ്റര്‍ നേയിഡയിലുമാകും. 2023 ഓട്ടോ എക്സ്പോ ജനുവരി 12-നാണ് ഉദ്ഘാടനം ചെയ്യുക. പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമേ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കൂ. അന്ന് തന്നെ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള മാധ്യമങ്ങള്‍ക്കും ഷോയില്‍ പങ്കെടുക്കാം. മിക്ക ലോഞ്ചുകളും അവതരണങ്ങളും 2023 ജനുവരി 12-ന് നടക്കും.

ജനുവരി 12 മുതല്‍ ജനുവരി 14 വരെ മാധ്യമങ്ങള്‍ക്കും ഡീലര്‍മാര്‍ക്കും മറ്റ് ബിസിനസ് സന്ദര്‍ശകര്‍ക്കുമായി ഓട്ടോ ഷോ തുറന്നിരിക്കും. ജനുവരി 15 മുതല്‍ 18 വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പൊതുജനങ്ങള്‍ക്ക് ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാം. ജനുവരി 18-ന് ഷോ സമാപിക്കും. 2023 ഓട്ടോ എക്സ്പോയുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക്‌മൈഷോയില്‍ ലഭ്യമാണ്. ജനുവരി 13-ന്റെ ടിക്കറ്റിന് 750 രൂപയും പൊതുജനങ്ങളുടെ എന്‍ട്രി ടിക്കറ്റിന് 350 രൂപയുമാണ് വില.

More from DriveSpark

Article Published On: Friday, December 9, 2022, 12:28 [IST]
English summary
Greaves electric to unveil 5 new products across two and three wheelers at auto expo 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X