വെള്ളമില്ലാതെയുള്ള ഒരു കാർ വാഷ് ആയാലോ!
ഇന്ത്യയിൽ 150ലിറ്റർ വെള്ളമാണ് ഒരു ദിവസം പാഴാക്കി കളയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കണക്കിന് പോയാൽ 2020ഓടുകൂടി രാജ്യം വൻക്ഷാമം നേരിടാണ്ടേതായി വരും. വാഹനങ്ങൾ കഴുകുന്നതിലൂടെയാണ് ഭൂരിഭാഗം ജലവും പാഴാക്കപ്പെടുന്നത് എന്നാണ് കണ്ടെത്തൽ.
മാരുതി വാൻ എൻജിൻ കൊണ്ടുള്ള വിമാനവുമായി ഒരു ചെറുപ്പക്കാരൻ
ഒരു കാർ കഴുകുന്നതിന് വേണ്ടി ശരാശരി പത്ത് ലിറ്ററോളം വെള്ളമാണത്രെ ആവശ്യമായി വരുന്നത്. കാറുകളുടെ എണ്ണത്തിലും വർധനവ് ഉള്ളതിനാൽ വരും വർഷങ്ങളിലുള്ള ഉപയോഗവും അതിനനുസരിച്ച് വർധിക്കും.

2016 അവസാനിക്കുന്നതോടുകൂടി പൂനൈയിൽ തന്നെ മുപ്പത് ലക്ഷത്തോളം കാറുകളുടെ വർധനവുണ്ടാകുമെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഈ പ്രശ്നത്തിനൊരു പരിഹാരവുമായിട്ട് നിനാദ് ദോക്ക് (37), അക്ഷയ് (32) എന്നീ രണ്ട് സഹോദരങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

വെള്ളമുപയോഗിക്കാതെയുള്ള കാർ വാഷ് എന്ന ആശയത്തിനാണിവർ തുടക്കമിട്ടിരിക്കുന്നത്.

ഒട്ടുമിക്ക പുറംരാജ്യങ്ങളിലും വെള്ളമുപയോഗിച്ചുള്ള കാർ വാഷിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിന്റെ അമിതോപയോഗം തടയാനാണിത്. എന്നാൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള സംവിധാനം വരേണ്ട സമയം അതിക്രമിച്ചു എന്നാണ് നിനാദ് അഭിപ്രായപ്പെടുന്നത്.

ഗ്രീൻ സല്യൂട്ട് എന്ന കമ്പനിയെ പ്രതിനിധീകരിച്ചാണ് ഇരുവരും ഇ പ്രോഡക്ടിനെ ജനങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തിയത്.

കാർ വൃത്തിയാക്കാൻ കുഴമ്പ് രൂപത്തിലുള്ളലൊരു ദ്രാവകം സ്പ്രെ ചെയ്ത് പ്രത്യേക രീതിയിലുള്ള ടവൽ (pun micro-fibre towels) ആണിതിനുപയോഗിക്കുന്നത്.

ഇത്തരത്തിലുള്ള ഉല്പനങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും എല്ലാത്തിനേക്കാളും മികച്ച ഗുണമേന്മയാണ് ഈ ഉല്പന്നത്തിനുള്ളതെന്ന് ഗ്രീൻ സല്യൂട്ട് അവകാശപ്പെടുന്നു.

ഓർഡർ ചെയ്താലുടൻ നിങ്ങളുടെ വീട്ടുപടിക്കൽ തന്നെ എത്തിച്ചുതരാനുള്ള സംവിധാനവും കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ യുക്തിക്ക് ചോദ്യചിഹ്നമായേക്കാവുന്ന വിചിത്ര നിയമങ്ങൾ

ഓട്ടോകൾക്ക് വെല്ലുവിളിയായി സ്വീഡൻ ഇ-റിക്ഷകൾ ഇന്ത്യയിലേക്ക്


Click it and Unblock the Notifications








